ഇത്തിയപുരം കാവ്
From Wikipedia, the free encyclopedia
Remove ads
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Remove ads
സ്രീ വനസാസ്താ സ്രീ വനദുർഗ്ഗ ക്ഷേത്രം ഇത്തിയപുരം കാവ്, പൂലാന്തോട്ടം, സ്വമിയാർമദം.
സ്രീ വനസാസ്താ സ്രീ വനദുർഗ്ഗ ക്ഷേത്രം ഇത്തിയപുരം കാവ്, പൂലാന്തോട്ടം, സ്വമിയാർമദം, കന്യാകുമാരി ജില്ലാ, തമിഴ്നാട്.
ഭൂമിശാസ്ത്രം
കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ദേശീയപാത 47 ൽ ആണ് ഈ പുരാതന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നാഗർകോവിലിൽ നിന്നും ഏതാണ്ട് 30 കിലോമീറ്ററും തിരുവനന്തപുരത്തുനിന്ന് 52 കിലോമീറ്ററും അകലെ കോവികൽ പാലത്തിനടുത്തുള്ള സ്വമിയാർമദം- വേർകിളമ്പി റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
ഇതിന്റ കൃത്യമായ പഴക്കം അജ്ഞാതമാണ്. എന്നിരുന്നാലും, പഴക്കം 2000 വർഷത്തോളം വരും.
ഈ ക്ഷേത്രത്തിലെ പ്രധാന ദൈവം ശ്രീ വനശാസ്താവാണ്. ശ്രീ വനദുർഗയാണ് പ്രധാന ദേവി. കൂടാതെ ബാല ഗണപതി, നാഗരാജാവ്, നാഗയക്ഷി, നാഗകന്യ, ശ്രീകൃഷ്ണൻ, ശ്രീ ഈശ്വരകാല ഭൂതത്താൻ എന്നി പ്രതിഷ്ഠകളും ഉണ്ട്. ഈ ക്ഷേത്രത്തിൽ ശ്രീ വന ശാസ്താ, ശ്രീ വന ദുർഗ, ബാല ഗണപതി എന്നീ ദേവതകൾ സ്വയംപു ആയവയാണ്. ഈ ക്ഷേത്രത്തിൽ, ശ്രീ വന ദുർഗ ദേവി തപസ്സ് ചെയ്യുന്ന അവസ്ഥയിലാണ് നിലകൊള്ളുന്നത്. കൂടാതെ ശ്രീ ബാല ഗണപതി ദിനംപ്രതി തന്റെ യഥാർത്ഥ രൂപം സ്വയം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു.
സ്വർന നിറത്തിലുള്ള നാഗങ്ങളും, വെള്ളനിറത്തിലുള്ള നാഗങ്ങളും, രാജവെമ്പാലകളും, ഈ ക്ഷേത്രത്തിന്റെ പുറകിലുള്ള കാടുകളിൽ ഉണ്ട്. ഏറെക്കാലം മുമ്പുതന്നെ ഇത് പലരും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള ഭീമാകാരമായ വൃക്ഷങ്ങൾ ഈ ക്ഷേത്രത്തിന്റെ പഴക്കത്തിന് ഒരു സുപ്രധാന അടയാളമാണ്. ക്ഷേത്രത്തിനു പുറകിലുള്ള കാടുകളിൽ പ്രവേശിക്കാൻ ആരും അനുവദിക്കപ്പെട്ടിട്ടില്ല.
Remove ads
ചരിത്രം
ഏറെ കാലം മുമ്പ് തിരുവിതാംകൂർ രാജാവ് മാർത്താണ്ഡവർമ്മ തന്റെ ജീവൻ രക്ഷിക്കാനായി ഈ സ്ഥലത്തുകൂടെ സഞ്ചരിച്ചു. രാജാവ് ആയിത്തീർന്നതിനു ശേഷം അദ്ദേഹം ഈ ക്ഷേത്രത്തിന് ഒരു സമ്മാനം പോലെ നിയമപരമായ രേഖകളുടെ ഒരു ചെമ്പ് രേഖയായി കൈമാറി.ഇത് അദ്ദേഹത്തിന്റെ കാലത്ത് ജനങ്ങൾ പറഞ്ഞിരുന്നു. വളരെക്കാലം ഈ ക്ഷേത്രത്തെ നിലനിർത്താൻ ആരും ഉണ്ടായിരുന്നില്ല, അത് നശിപ്പിക്കപ്പെട്ടു. തദ്ദേശീയവാസികളുടെയും മറ്റു സ്ഥിരം പ്രവർത്തനം നടക്കുന്നതിനാൽ ഈ ക്ഷേത്രം കഴിഞ്ഞ കാലത്ത് നന്നായി പരിപാലിക്കപ്പെടുകയുണ്ടായി. ഓരോ മീനം ഉത്രത്തിലും അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ഇവിദെ ആഘോഷിക്കുന്നു. 41 ദിവസം വൃശ്ചിക മണ്ഡല പൂജ മാസത്തിൽ, പൗർണമി പൂജയും, ആയില്യ പൂജയും നടക്കുന്നു. ഓരോ വൈകുന്നേരങ്ങളിലും സന്ധ്യാപൂജ നിത്യപൂജ ആയി നടക്കുന്നു.
ശ്രീ വന ദുർഗ ദേവി ശ്രീ വനശാസ്താവിന്റെയും നാഗാഗങ്ങളുടെയും സംരക്ഷണത്തിനായി പേച്ചിപ്പാറ യിലെ നിബിഢ വനങ്ങളിൽ നിന്ന് ഇവിദെ എത്തും എന്നാണ് വിശ്വാസം. ഓരോ പൗർണമി നാളിലും നമുക് നഗറുടെ ദർശനം മുടങ്ങാതെ ലഭ്യമാണ്.
References
External links
ചിത്രസഞ്ചയം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads