ഏസർ രുബ്രം
ഇലപൊഴിയും മരം From Wikipedia, the free encyclopedia
Remove ads
റെഡ് മേപ്പിൾ, സ്വാംപ്, വാട്ടർ അല്ലെങ്കിൽ മൃദു മേപ്പിൾ എന്നും അറിയപ്പെടുന്ന ഏസർ രുബ്രം, വടക്കേ അമേരിക്കയുടെ കിഴക്കും മധ്യ മേഖലകളിലും സർവ്വസാധാരണമായതും വ്യാപകവുമായി കാണപ്പെടുന്നതുമായ ഇലപൊഴിയും മരങ്ങളിൽ ഒന്നാണ്. യു.എസ്. ഫോറസ്റ്റ് സർവ്വീസിന്റെ വിലയിരുത്തലിൽ വടക്കേ അമേരിക്കയുടെ കിഴക്കൻ മേഖലയിൽ ഏറ്റവുമധികം കാണപ്പെടുന്ന തദ്ദേശീയ വൃക്ഷമാണ് ഇത്.[3] ഒണ്ടാറിയോ, മിനസോട്ട എന്നിവയുടെ അതിർത്തിയിലെ വുഡ്സ് തടാകത്തിന് ചുറ്റുമുള്ള തെക്കു കിഴക്കൻ മാണിറ്റോബയും കിഴക്ക് ന്യൂഫൗണ്ട്ലാൻഡ്, തെക്ക് ഫ്ലോറിഡ, തെക്കുപടിഞ്ഞാറ് ടെക്സസ് എന്നിവയും റെഡ് മേപ്പിൾ വനമേഖലയിൽപ്പെടുന്നു. അതിന്റെ പലവിധ സവിശേഷതകളിലൊന്ന് പ്രത്യേകിച്ച് അതിന്റെ ഇല, തികച്ചും വ്യത്യസ്തമാണെന്നതാണ്. പൂർണ്ണവളർച്ചയെത്തുമ്പോൾ, വൃക്ഷം പലപ്പോഴും ഏകദേശം 30 മീറ്റർ (100 അടി) വരെ ഉയരത്തിലെത്തുന്നു. അതിന്റെ പൂക്കൾ, ഇലഞെട്ടുകൾ, ചില്ലകൾ, വിത്തുകൾ എന്നിവയെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ്. എന്നിരുന്നാലും ഈ സവിശേഷതകളിൽ ശരത്കാലത്തെ അതിശയകരമായ കടുത്ത ചുവപ്പു നിറത്തിന് ഇത് വളരെയേറെ പ്രശസ്തമാണ്.
Remove ads
വിവരണം

ഏസർ രുബ്രം സാധാരണയായി മോർഫോളജിക്കൽ സ്വഭാവങ്ങളിൽ വളരെ മാറിക്കൊണ്ടിരിക്കും എന്നിരുന്നാലും തിരിച്ചറിയാൻ വളരെ എളുപ്പമാണ്. ഇടത്തരം മുതൽ ബൃഹത്തായ വലിപ്പത്തിൽ കാണപ്പെടുന്ന ഒരു വൃക്ഷമായ ഇത്, സാധാരണയായി 27 മുതൽ 38 മീറ്റർ വരെ (90 മുതൽ 120 അടി) ഉയരത്തിൽ വളരുകയും വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന തെക്കൻ അപ്പലേച്ചിയനിൽ അപൂർവ്വമായിമാത്രം ഇവ 41 മീറ്ററിൽ കൂടുതൽ (135 അടി) ഉയരത്തിലും വളരുന്നു.[4] ഇലകൾ സാധാരണയായി 9 മുതൽ 11 സെന്റിമീറ്റർ വരെ നീളമുള്ളതാണ് (3 1/2 to 4 1/4 ഇഞ്ച്). തടി വ്യാസം 46 മുതൽ 88 സെന്റീമീറ്ററിനും ഇടയിലാണ് (18 മുതൽ 35 ഇഞ്ച്); വളരുന്ന സാഹചര്യങ്ങളെ ആശ്രയിച്ച്, തുറന്ന സ്ഥലങ്ങളിൽ വളരുന്ന വൃക്ഷങ്ങൾ 153 സെന്റീമീറ്ററോളം (60 ഇഞ്ച്) വ്യാസം വയ്ക്കുന്നു.
Remove ads
വിതരണം, ആവാസവ്യവസ്ഥ
വടക്കേ അമേരിക്കയുടെ കിഴക്കൻ പ്രദേശങ്ങളിലെ ഏറ്റവും കൂടുതൽ സമൃദ്ധമായതും വ്യാപകവുമായതുമായ ഒരു വൃക്ഷമാണ് ഏസർ രുബ്രം. ന്യൂഫൗണ്ട്ലാൻഡിന്റേയും നോവാ സ്കോട്ടിയുടേയും തെക്കുമുതലും തെക്കൻ ക്യൂബെക്ക് മുതൽ തെക്കുപടിഞ്ഞാറൻ ഒണ്ടാറിയോ വരെയും, തെക്കുകിഴക്കൻ മനിറ്റോബയുടെ അങ്ങേയറ്റം, വടക്കൻ മിനസോട്ട, വിസ്കോൺസിൻ തെക്ക്, ഇല്ലിനോയി, മിസോറി, കിഴക്കൻ ഒക്ലാഹോമ എന്നിവിടങ്ങളിലും കിഴക്കൻ ടെക്സാസിൻറെ പടിഞ്ഞാറൻ മലനിരകൾ മുതൽ ഫ്ലോറിഡയ്ക്കു കിഴക്കോട്ടുവരെയുമുള്ള പ്രദേശങ്ങളിലെ സർവ്വസാധാരണാമായ ഒരു കാഴ്ചയാണ് ഈ വൃക്ഷം.
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads