കരുവാരക്കുണ്ട്
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
മലപ്പുറം ജില്ലയിലെ നിലമ്പൂർ തലൂക്കിൽ കാളികാവ് ബ്ലോക്കിൽ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിലാണ് കരുവാരക്കുണ്ട് എന്ന അർദ്ധ നഗര പ്രദേശം. കരു എന്നാൽ ഇരുമ്പെന്നാണർത്ഥം. ഇരുമ്പ് ഖനനത്തിന്റെ പേരിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രശസ്തമായ ഈ ഗ്രാമം ബ്രിട്ടീഷ് ഭരണ കാലത്ത് ദക്ഷിണേന്ത്യയിലെ ജംഷഡ്പൂർ എന്നറിയപ്പെട്ടു. പുതിയകാലത്ത് ടൂറിസ്റ്റ് ആകർഷണങ്ങളുടെയും വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും പേരിൽ പ്രശസ്തമാണ്.

ഒരു മലയോര പ്രദേശമായ ഇവിടെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.പശ്ചിമ ഘട്ടത്തോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം മലപ്പുറം- പാലക്കാട് ജില്ലകളുടെ അതിര്ത്തികൂടിയാണ്. കരുവാരക്കുണ്ട്, കേരള എസ്റേറ്റ് വില്ലേജുകളിലായി 64.2 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമം വടക്ക് അമരമ്പലം, ചോക്കാട്, പുതൂർ (പാലക്കാട് ജില്ല) പഞ്ചായത്തുകളുമായും കിഴക്ക് പുതൂർ (പാലക്കാട് ജില്ല) പഞ്ചായത്തുമായും പടിഞ്ഞാറ് കാളികാവ്, തുവ്വൂർ, ചോക്കാട് പഞ്ചായത്തുകളുമായും തെക്ക് അലനല്ലൂർ (പാലക്കാട് ജില്ല), എടപ്പറ്റ പഞ്ചായത്തുകളുമായും അതിർത്തി പങ്കിടുന്നു.ഒരു കാർഷിക മേഖലയായ ഈ ഗ്രാമത്തിൽ റബ്ബർ, തെങ്ങ്, കമുക്, മരച്ചീനി, വാഴ, പച്ചക്കറികൾ, സുഗന്ധവിളകളായ ഗ്രാമ്പൂ, ജാതി, ഏലം, കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന കൃഷികൾ. ഒലിപ്പുഴയും കല്ലംപുഴയുമാണ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴകൾ.[3]
പഴയകാലത്ത് ഇരുമ്പ് ഖനനത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന ഈ ഗ്രാമം ഇന്ന് മലബാറിലെ ടൂറിസത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രധാന കേന്ദ്രമാണ്.
പ്രധാന ആകർഷണങ്ങൾ
കേരളംകുണ്ട് വെള്ളച്ചാട്ടം
ചേറുമ്പ് ഇക്കോ വില്ലേജ്
വട്ടമല
ബറോഡാ വെള്ളച്ചാട്ടം
സ്വപ്നക്കുണ്ട്
ചങ്ങലപ്പാറ
ജിഎച്ച്എസ്എസ് കരുവാരകുണ്ട്
Remove ads
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
