കാഠ്മണ്ഡു
നേപ്പാളിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും From Wikipedia, the free encyclopedia
Remove ads
നേപ്പാളിന്റെ തലസ്ഥാനമാണ് കാഠ്മണ്ഡു (Nepali: काठमांडौ [kɑːʈʰmɑːɳɖuː]; Nepal Bhasa: येँ महानगरपालिका) . മദ്ധ്യ നേപ്പാളിൽ ശിവപുരി, ഫൂൽചൗക്ക്, നഗാർജ്ജുൻ, ചന്ദ്രഗിരി എന്നീ നാലു മലകൾക്ക് നടുവിലായി ഒരു കോപ്പയുടെ ആകൃതിയിലുള്ള താഴ്‌വരയിൽ സമുദ്രനിരപ്പിൽനിന്നും 1,400 മീറ്റർ (4,600 അടി) ഉയരത്തിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2011 ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 3,949,486 ആണ്.


Remove ads
പദോൽപ്പത്തി
ദർബാർ ചത്വരത്തിലെ "കാഷ്ഠമണ്ഡപം" എന്നറിയപ്പെടുന്ന നിർമ്മിതിയിൽനിന്നാണ് കാഠ്മണ്ഡു എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്. സ്ംസ്കൃതത്തിൽ കാഷ്ഠ(काष्ठ) എന്നാൽ മരം എന്നാണർത്ഥം. കാഷ്ഠമണ്ഡപമെന്നാൽ തടിലിൽ തീർത്ത മണ്ഡപം(मण्डप). കാഠ്മണ്ഡു ദർബാർ ചത്വരത്തിൽ സ്ഥിതിചെയ്യുന്ന കാഷ്ഠമണ്ഡപത്തിന് രണ്ട് നിലകളാണുള്ളത്. പൂർണമായും മരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ മണ്ഡപത്തിൽ ഇരുമ്പാണി ഒട്ടും ഉപയോഗിച്ചിട്ടില്ല.
ഭൂമിശാസ്ത്രം
കാഠ്മണ്ഡു താഴ്വരയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തായാണ് കഠ്മണ്ഡു നഗരം സ്ഥിതിചെയ്യുന്നത്. ഭാഗ്മതി നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു നഗരത്തിന്റെ വിസ്തൃതി ഏതാണ്ട് 50.7 കി.m2 (545,730,258.1 sq ft) ആണ്. സമുദ്രനിരപ്പിൽനിന്നും ശരാശരി 1,400 മീറ്റർ (4,600 അടി) ഉയരത്തിലാണ് ഈ നഗരം ഉള്ളത്.[3]
എട്ട് പുഴകൾ കാഠ്മണ്ഡുവിലൂടെ ഒഴുകുന്നുണ്ട്, ഇതിൽ ഏറ്റവും പ്രധാനപെട്ടത് ഭാഗ്മതി നദിയാണ്. മറ്റുള്ളവ ഇതിന്റെ കൈവഴികളും. ബിഷ്ണുമതി, ധോബി ഖോല, മനോഹര ഖോല, ഹനുമന്ത് ഖോല, തുകുഛ ഖോല എന്നി കൈവഴികളാണ് അവയിൽ പ്രധാനപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് 1,500–3,000 മീറ്റർ (4,900–9,800 അടി) ഉയരത്തിലാണ് ഈ നദികളുടെയെല്ലാം ഉദ്ഭവ സ്ഥാനം. [4][5][6]
കാഠ്മണ്ഡുവും അതിന്റെ താഴ്വരയും ഇലപൊഴിയും മഴക്കാട് മേഖലയിലണ് പെടുന്നത് (ഉയരം 1,200–2,100 മീറ്റർ (3,900–6,900 അടി). നേപ്പാളിലെ അഞ്ച് സസ്യവൈവിധ്യ മേഖലകളിൽ ഒന്നാണ് ഇത്. ഓക്ക്, എലം, ബീച്ച്, മാപ്പിൾ എന്നി മരങ്ങൾ ഈ മേഖലയിൽ കണ്ടുവരുന്നു. കൂടാതെ ഉയർന്നമേഖലകളിൽ സ്തൂപാകൃതിയിലുള്ള മരങ്ങളും കാണപ്പെടുന്നു.[7]
കാലാവസ്ഥ
അഞ്ച് കാലാവസ്ഥാ മേഖലകളാണ് നേപ്പാളിൽ ഉള്ളത്. ഇതിൽ, കാഠ്മണ്ഡു താഴ്വര മിതോഷ്ണ മേഖലയിൽ (Warm Temperate Zone) പെടുന്നു (ഉയരം: 1,200-തൊട്ട് 2,300 മീറ്റർ (3,900- തൊട്ട് 7,500 അടി)). താഴ്ന്ന ഉയരത്തിലുള്ള നഗരത്തിന്റെ ചില പ്രദേശങ്ങളിൽ ആർദ്ര സബ് ട്രോപ്പികൽ കാലാവസ്ഥ (Cwa) അനുഭവപ്പെടുമ്പോൾ, ഉയർന്നമേഖലകളിൽ സബ് ട്രോപ്പികൽ ഹൈലാൻഡ് കാലാവസ്ഥയും അനുഭവപ്പെടുന്നു. കാഠ്മണ്ഡു താഴ്വരയിൽ, ഉഷ്ണക്കാലത്ത് താപനില 28- തൊട്ട് 30 °C (82- തൊട്ട് 86 °F) വരെ ആകാറുണ്ട്. താഴ്വരയിലെ ശൈത്യകാലത്തെ ശരാശരി താപനില 10.1 °C (50.2 °F) ആണ്.
- View of Himalayan peaks from the Kathmandu Valley
- Map of central Kathmandu
- Urban expansion in Kathmandu (Mar. 2015)
- View of Kathmandu valley from Swyambhunath.
- The green, vegetated slopes that surround the Kathmandu metro area (light gray, image centre) include both forest reserves and national parks
Remove ads
സംസ്കാരം
കലകൾ
"കലയുടെയും ശില്പങ്ങളുടെയും ബൃഹത്തായ ഖജനാവ്" എന്ന് കാഠ്മണ്ഡു താഴ്വരയെ വിശേഷിപ്പിക്കാറുണ്ട്. ഇവിടത്തെ കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, സ്തൂപങ്ങൾ, ചൈത്യഗൃഹങ്ങൾ, ഗോപുരങ്ങൾ തുടങ്ങിയവയില്ലെല്ലാം ദാരു, ലോഹം, ശില, കളിമണ്ണ് എന്നിവയിൽ തീർത്ത ശില്പങ്ങൾ കാണപ്പെടുന്നു. പ്രാചീന നഗരഭാഗത്തിലെ തെരുവുകളിലും, ചത്വരങ്ങളിലുമെല്ലാം ഇത്തരം കലാശില്പങ്ങൾ ധാരാളമായി കാണാം. ഇവയിൽ പലതും ദേവീദേവന്മാരുമായി ബന്ധപ്പെട്ടതാണ്. പുരാതനകാലം മുതൽക്കേ ശില്പമാതൃകകൾ ഇവിടെ നിലനിന്നിരുന്നു എങ്കിലും, ഇത് ലോകപ്രസിദ്ധമാകുന്നത് 1950-ൽ രാജ്യം ലോകജനതയ്ക്കുമുമ്പിൽ തുറന്ന് കൊടുത്തതിനു ശേഷമാണ്.[12]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads