കുണിഞ്ഞി
ഇടുക്കി ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് കുണിഞ്ഞി.[1] ഇംഗ്ലിഷ്: Kuninji. മധ്യ കേരളത്തിലെ തൊടുപുഴയോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. കുണിഞ്ഞി ഏഴ് കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഏകദേശം 1500 ആളുകൾ കുണിഞ്ഞിയിൽ താമസിക്കുന്നു.
Remove ads
അവലോകനം

റബ്ബർ, തേക്ക് മരം, കൊക്കോ, ചെറുകിട അനുബന്ധ ബിസിനസുകൾ എന്നിവയിൽ വ്യാപാരം നടത്തുന്നവരും കൃഷിക്കാരും ആണ് കുണിഞ്ഞിക്കാരിൽ ഭൂരിഭാഗവും. ഈ ഭൂമി അങ്ങേയറ്റം ഫലഭൂയിഷ്ഠമാണ്. വളരെ തണുത്ത കാലാവസ്ഥ ആവശ്യമില്ലാത്ത മിക്കവാറും എല്ലാ ചെടികളും വളരെ നന്നായി വളരും.
പ്ലാവ്, മരച്ചീനി, തേങ്ങ, കശുവണ്ടി, കോഫി, റാസ്ബെറി, മൾബറി, കുരുമുളക്, ഏലം, വാനില, കറുവപ്പട്ട, ജാതിക്ക തുടങ്ങിയ വിളകളും കുണിഞ്ഞിയിൽ കൃഷി ചെയ്യുന്നു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കുണിഞ്ഞിയിൽ നെല്ലിന്റെ ഉൽപാദനം കുറഞ്ഞു. മറ്റ് വിളകളും തോട്ടങ്ങളും വളരുന്നു. ഹരിതഗ്രാമത്തെ സുസ്ഥിര ഗ്രാമമായി നിലനിർത്താൻ മിക്ക കുടുംബങ്ങളും ബയോ ഗ്യാസും സോളാർ വാട്ടർ ഹീറ്ററുകളും ഉപയോഗിക്കുന്നു. സാധാരണ തണുത്ത കലാവസ്ഥയാണ് കുണിഞ്ഞിയുടേത് .
Remove ads
ഭൂമിശാസ്ത്രം
- കുണിഞ്ഞിയുടെ കിഴക്ക് കൊടികുത്തി മല
- പടിഞ്ഞാറ് തട്ടാരനിരപ്പ് മല
- വടക്ക് ഭാഗത്ത് കോട്ടമല,കുരിയൻ കുന്നു മലകൾ
- തെക്ക് വഴിത്തല മലകൾ.
കുരിയൻ കുന്നു മലകൾ ഈ മലകൾക്കു സമുദ്രനിരപ്പിന് മുകളിൽ. നിന്നും 2,500 അടി (760 മീ) ഉയരമുണ്ട് കോട്ടമല സമുദ്രനിരപ്പിന് മുകളിൽ 2,300 അടി (700 മീ) ഉയരമുണ്ട് . കൊടികുത്തി മല - ബ്രിട്ടീഷ് ഭരണകാലത്താണ് കൊടികുത്തി എന്ന പേര് ലഭിച്ചത്, ഈ പ്രദേശത്തിന്റെ സർവേ നടത്തിയ ഒരു ബ്രിട്ടീഷ് സർവേയർ ആണ് ഈ പേര് നല്കിയത്. സർവേയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഈ കുന്നിൻ മുകളിൽ ഉണ്ട്.
Remove ads
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുണിഞ്ഞിയിൽ പ്രവർത്തിക്കുന്നു.
- സെന്റ് ആന്റണീസ് ഹൈസ്കൂൾ കുണിഞ്ഞി
- സർക്കാർ ലോവർ പ്രൈമറി സ്കൂൾ
ആരോഗ്യ സ്ഥാപനങ്ങൾ
ഒരു ഹോമിയോ ആശുപത്രി ഇവിടെ പ്രവർത്തിക്കുന്നു. മറ്റ് പ്രധാന ആരോഗ്യസ്ഥാപനങ്ങളൊന്നും ഇവിടെ പ്രവർത്തിക്കുന്നില്ല.
ആരാധനാലയങ്ങൾ

പ്രധാനമായും രണ്ട് ആരാധനാലയങ്ങൾ ആണ് കുണിഞ്ഞിൽ ഉള്ളത്:
- സെന്റ് ആന്റണീസ് ചർച്ച് കുണിഞ്ഞി. 1919 ജനുവരി മാസം ആയിരുന്നു ഈ ദേവാലയം സ്ഥാപിതമായത്[2]
- ശിവന്റേയും ശ്രീനാരായണ ഗുരുവിന്റേയും പേരിലുള്ള ഒരു അമ്പലം
ജനപ്രിയ മാധ്യമങ്ങളിൽ
2010നു ശേഷം കുണിഞ്ഞിയിൽ മലയാള ചലച്ചിത്ര ചിത്രീകരണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. അതിൽ ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടിക്കു[3]പുറമേ വെള്ളിമൂങ്ങ, ദൃശ്യം, ദൃശ്യം 2 എന്നീ സിനിമകളും കുണിഞ്ഞിയിലും പരിസര പ്രദേശങ്ങളിലും ആയി ആണ് ചിത്രീകരിച്ചത്.[4]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
