പരമാരിബൊ

സുരിനാമിന്റെ തലസ്ഥാനം From Wikipedia, the free encyclopedia

പരമാരിബൊmap
Remove ads

തെക്കേ അമേരിക്കയിലെ ഒരു രാജ്യമായ സുരിനാമിന്റെ[1] തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് പരമാരിബൊ. സുരിനാം നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.[2] ഡച്ചാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷയെങ്കിലും ഇംഗ്ലീഷ്, ഹിന്ദി, സുരിനാമിസ് എന്നീ ഭാഷകളും ഇവിടെ ഉപയോഗിക്കുന്നുണ്ട്. പരമാരിബൊയിലെ ആകെ ജനസംഖ്യ 2012-ലെ സെൻസസ് പ്രകാരം 2,41,000 ആയിരുന്നു (സുരിനാമിസ് ജനങ്ങൾ). ഇത് ആകെ ജനസംഖ്യയുടെ പകുതിയോളം വരുന്നു. പരമാരിബൊ 2002-ലെ യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ചരിത്രനഗരമാണ്. സുരിനാം നദീതീരത്ത് പാർത്തിരുന്ന പരമാരിബോ ഗോത്രത്തിൽ നിന്നാണ് നഗരത്തിന് ഈ പേർ ലഭിച്ചത്. ടൂപി-ഗ്വാറാനി ഭാഷയിൽ 'പാര' എന്നാൽ 'വലിയനദി'യും 'മാരിബോ' എന്നാൽ 'താമസക്കാരൻ' എന്നുമാണ് അർത്ഥം[3].

വസ്തുതകൾ പരമാരിബൊ, രാജ്യം ...
Remove ads

ചരിത്രം

Thumb
1830s വിപണിയുടെ ലിത്തോഗ്രാഫി

പരമാരിബൊ സുരിനാം നദിയുടെ തീരത്തുള്ള സുരിനാമിന്റെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവുമാണ്. സുരിനാം നദിയ്ക്കരികിൽ താമസിക്കുന്ന പരമാരിബൊ ജനതയിൽനിന്നാണ് നഗരത്തിന് ഈ പേര് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്. ടൂപി ഗ്വാറാനിയിൽ[4] പാരാ "വലിയ നദി" + മാരിബോ "നിവാസികൾ" എന്നീ വാക്കുകളുടെ സംയോജനത്തിൽനിന്നാണ് ഈ പേര് ലഭിച്ചത്.[5]

പരമാരിബൊ എന്ന പേർ മിക്കവാറും ഇന്ത്യൻ ഗ്രാമമായ പർമിർബോ എന്ന പേരിന്റെ അർത്ഥവ്യന്യാസമാകാം. ആദ്യത്തെ ഡച്ച് അധിവാസ കേന്ദ്രമായ പരമാരിബൊയിലെ വാണിജ്യ-വ്യാപാരമേഖല 1613-ൽ സ്ഥാപിച്ചത് നിക്കോളാസ് ബാലിസ്റ്റെൽ, ഡിർക്ക് ക്ലീസ്സൂൺ വാൻ സാനെൻ എന്നിവരാണ്. ഇംഗ്ലീഷ്, ഫ്രഞ്ച് വ്യാപാരികൾ സുരിനാമിനെ ഒരു അധിനിവേശ പ്രദേശമാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു. കൂടാതെ 1644-ൽ പരമാരിബൊയിൽ ഫ്രഞ്ച് അധിനിവേശം നിലവിൽ വന്നു. ഇംഗ്ലീഷ് അധിനിവേശക്കാർ 1650-ൽ എത്തിച്ചേരുന്നതുവരെ ഫ്രഞ്ച് അധിനിവേശം തുടർന്നുകൊണ്ടേയിരുന്നു. ഗവർണ്ണർ ബാർബേഡോസ്[6], പർഹാമിലെ അഞ്ചാമത്തെ ബാരൻ വില്ലോബൈ ആയിരുന്ന ഫ്രാൻസിസ് വില്ലോബൈ[7]പ്രഭുവും ചേർന്ന് പരമാരിബൊയുടെ മധ്യഭാഗത്ത് ഉള്ള ഒരു പട്ടണം അധിവാസിത പ്രദേശമാക്കി മാറ്റി.

Thumb
രണ്ടാം ആംഗ്ലോ-ഡച്ച് യുദ്ധം

1667-ൽ രണ്ടാം ആംഗ്ലോ-ഡച്ചുകാരുടെ[8] യുദ്ധത്തിൽ പരമാരിബൊ അബ്രഹാം ക്രഞ്ചസ്സന്റെ കീഴിലുള്ള കപ്പലുകളെ കീഴടക്കി. 1667-ൽ ബ്രെഡാ കരാർ പ്രകാരം[9] സുരിനാം നഗരത്തിലെ ഡച്ച് കോളനിയുടെ ഏറ്റവും മുന്നിൽ നിൽക്കുന്ന നഗരമായി പരമാരിബൊയെ സ്ഥിരീകരിച്ചു. ക്രഞ്ചസ്സന്റെ കപ്പലുകളെ സഹായിച്ച ഡച്ച് പ്രവിശ്യയുടെ ബഹുമാനാർത്ഥം പരമാരിബൊയെ സംരക്ഷിക്കുന്ന കോട്ടയ്ക്ക് ഫോർട്ട് സീലാൻഡിയ എന്ന പേർ നൽകി. (നഗരത്തിന് മിഡിൽബെർഗ് എന്ന് പുനർനാമകരണം ചെയ്തു). പരമാരിബൊയിലെ ജനസംഖ്യ വളരെ വിഭിന്നമായിരുന്നു. ആദ്യ ബ്രിട്ടീഷ് കുടിയേറ്റക്കാർ പലരും യഹൂദവിഭാഗക്കാർ ആയിരുന്നു.[10] അമേരിക്കയിലെ ഏറ്റവും പഴയ ജൂതപ്പള്ളികളിൽ ഒന്ന് പരമാരിബൊയിൽ കണ്ടെത്തിയിട്ടുണ്ട്.[11]1873-നു ശേഷം നഗരത്തിലെ ജനസംഖ്യ വളരെയധികം വർദ്ധിച്ചു. മുൻ അടിമകളെ (1863- ൽ മോചിപ്പിക്കപ്പെട്ടത്) അവരുടെ പഴയ യജമാനന്മാർക്ക് വേണ്ടി ജോലി ചെയ്യാനും കരിമ്പിൻ തോട്ടങ്ങൾ ഉപേക്ഷിക്കാനും അനുവദിച്ചിരുന്നു.

1975-ൽ കോളനിവാഴ്ചകൾക്ക് എതിരായിട്ടുള്ള സ്വാതന്ത്ര്യസമരത്തിലൂടെയാണ് സുരിനാമിൻറെ തലസ്ഥാനമായി പരമാരിബൊ മാറിയത്. പ്രത്യേകിച്ച് 1821 ജനുവരിയിലും (400 കെട്ടിടങ്ങൾ തകർന്നിരുന്നു) 1832 സെപ്തംബറിലും (ഏതാണ്ട് 50 കെട്ടിടങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു) കൂടാതെ പഴയ നഗരത്തിൽ വർഷങ്ങളായി നിരവധി തീ പിടിത്തങ്ങളുണ്ടായിട്ടുണ്ട്. 1987-ൽ ഒരു പുനർനിർമ്മാണവും സുരിനാമിൽ നടന്നു. നഗരം 12 ഭരണപരമായ അധികാരപരിധികളായി തിരിച്ചിട്ടുണ്ട്.

Remove ads

ഭൂമിശാസ്ത്രം

Thumb
സ്പെയ്സിൽ നിന്നുള്ള പരമാരിബൊയുടെ കാഴ്ച

പരമാരിബൊ ജില്ലയിൽ[12] അറ്റ്ലാന്റിക് സമുദ്രത്തിൽനിന്ന് 15 കിലോമീറ്റർ അകലെ സുരിനാം നദീതീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

Remove ads

കാലാവസ്ഥ

പരമാരിബൊയിൽ കോപ്പൻ കാലാവസ്ഥാ വ്യതിയാനത്തിനു[13] കീഴിൽ ഉഷ്ണമേഖലാ മഴക്കാടുകളിലെ കാലാവസ്ഥ[14]യാണ് കാണപ്പെടുന്നത്. നഗരത്തിൽ ശരിയായ വരണ്ട കാലാവസ്ഥയില്ല. വർഷത്തിൽ 12 മാസക്കാലയളവിൽ നഗരത്തിൽ ശരാശരി 60 മില്ലീമീറ്റർ മഴ ലഭിക്കാറുണ്ട്. എന്നാൽ വർഷം മുഴുവൻ വേനൽക്കാലവും വരണ്ട കാലാവസ്ഥയും നഗരത്തിൽ അനുഭവപ്പെടാറുണ്ട്. "ശരത്കാലം" (സെപ്റ്റംബർ മുതൽ നവംബർ വരെ) പരമാരിബൊയിൽ വരൾച്ച കാലമാണ്. ഈ കാലാവസ്ഥതന്നെ പല നഗരങ്ങളിലും പൊതുവായി അനുഭവപ്പെടുന്നു. വർഷം മുഴുവൻ താപനില താരതമ്യേന സ്ഥിരതയുള്ളതാണ്. 31 ഡിഗ്രി സെൽഷ്യസ് ശരാശരി താപനിലയും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും ആണ്. ഓരോ വർഷവും ഏകദേശം 2200 മില്ലീമീറ്റർ മഴ ലഭിക്കുന്ന പ്രദേശമാണിത്.

കൂടുതൽ വിവരങ്ങൾ Paramaribo പ്രദേശത്തെ കാലാവസ്ഥ, മാസം ...
കൂടുതൽ വിവരങ്ങൾ Year, Pop. ...
വസ്തുതകൾ UNESCO World Heritage Site, Criteria ...
Remove ads

ജനസംഖ്യാ കണക്കുകൾ

2012-ലെ സെൻസസ് പ്രകാരം പരമാരിബൊയിലെ ജനസംഖ്യ 240,924 ആണ്. സമീപ വർഷങ്ങളിൽ ജനസംഖ്യയുടെ എണ്ണം കുറയുന്നുണ്ടെങ്കിലും, വാനിക്ക ജില്ലയിലെ[16] നിരവധി നഗരങ്ങളിൽ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണ്. ക്രിയോൾസ് (ആഫ്രിക്കൻ അല്ലെങ്കിൽ മിശ്ര ആഫ്രിക്കൻ-യൂറോപ്യൻ വംശജർ) 27%, ഇന്ത്യൻ (ഈസ്റ്റ് ഇന്ത്യൻ വംശജർ) 23%, മൾട്ടിറേഷ്യൽസ് 18%, മറൂൻസ് (ആഫ്രിക്കൻ അടിമകളുടെ പിൻഗാമികൾ) 16%, ജാവനീസ് സ്വദേശികൾ 2%, ചൈനക്കാർ (19-ാം നൂറ്റാണ്ടിലെ കരാർ തൊഴിലാളികൾ) 1.5%, ചെറിയ അളവിൽ യൂറോപ്യന്മാർ (പ്രധാനമായും ഡച്ച്, പോർട്ടുഗീസ് വംശജർ), ലെബനീസ്[17], യഹൂദർ എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി വംശജരെ നഗരം ഉൾക്കൊള്ളുന്നു. കഴിഞ്ഞ ദശാബ്ദങ്ങളിൽ ബ്രസീലുകാർ, ഗ്യാനീസുകൾ[18], പുതിയ ചൈനീസ് കുടിയേറ്റക്കാർ എന്നിവർ പരമാരിബൊയിൽ സ്ഥിരതാമസമാക്കി.

Remove ads

സാമ്പത്തികം

സുരിനാമിന്റെ വാണിജ്യകേന്ദ്രമാണ് പരമാരിബൊ. എന്നിരുന്നാലും തലസ്ഥാനനഗരം കാര്യമായ വസ്തുക്കൾ നിർമ്മിക്കുന്നില്ല. സ്വർണ്ണം, എണ്ണ, ബോക്സൈറ്റ്, അരി, ഉഷ്ണമേഖലാ വനങ്ങളിലെ മരങ്ങൾ എന്നിവ പ്രധാനമായും വരുമാനം നേടികൊടുക്കുന്ന കയറ്റുമതി ഉത്പ്പന്നങ്ങളാണ്. എല്ലാ ബാങ്കുകളും ഇൻഷുറൻസ് കോർപ്പറേഷനുകളും മറ്റ് ധനകാര്യ, വാണിജ്യ കമ്പനികളും പരമാരിബൊ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. സുരിനാമിന്റെ ജിഡിപിയിൽ ഏകദേശം 75 ശതമാനവും പരമാരിബൊയിൽ ഉപയോഗിക്കുന്നു. ടൂറിസമാണ് പ്രധാന വരുമാന മേഖലയായ ഇവിടെ നെതർലാൻഡ്സിൽ നിന്നുള്ള വിനോദ സഞ്ചാരികളെയാണ് കൂടുതലും കണ്ടുവരുന്നത്.[19]

Remove ads

സർക്കാർ

ഭരണനിർവ്വഹണമായി പരമാരിബൊ സുരിനാമിലെ സ്വന്തം ജില്ലയാണ്. അതുകൊണ്ട് പരമാരിബൊയിലെ റിസോർട്ടുകൾ നഗരത്തിന്റെ അനുബന്ധമായി കരുതുന്നു. പരമാരിബൊയിൽ പന്ത്രണ്ട് റിസോർട്ടുകളുണ്ട്:[20]

കൂടുതൽ വിവരങ്ങൾ Resort, Area in square km ...
Remove ads

ഗതാഗതം

ജൊഹാൻ അഡോൾഫ് പെൻഗൽ ഇന്റർനാഷണൽ എയർപോർട്ടും,[21] പ്രാദേശിക സർവീസുകൾക്കായി സോർഗ് എൻ ഹൂപ് വിമാനത്താവളവും[22] പരമാരിബൊയെ ആശ്രയിക്കുന്നു. ഈസ്റ്റ്-വെസ്റ്റ് ലിങ്ക് ഭാഗമായ ജൂൾസ് വിജിഡെൻബോഷ് ബ്രിഡ്ജ്,[23] സുരിനാം നദിയുടെ മറുകരയിൽ, പരമാരിബോയെ മീർസോർഗുമായി ബന്ധിപ്പിക്കുന്നു.

ഗം എയർ[24], കരികോം എയർവേസ്[25], ബ്ലൂ വിംഗ് എയർലൈൻസ്[26] തുടങ്ങിയ എയർലൈൻസ് വിമാനങ്ങൾ എന്നിവയുടെ ഹെഡ് ഓഫീസ് പരമാരിബൊയിലെ സോർഗ് എൻ ഹൂപ്പ് വിമാനത്താവളത്തിന്റെ ഗ്രൗണ്ടിലാണ് പ്രവർത്തിക്കുന്നത്.

Remove ads

വിദ്യാഭ്യാസം

രാജ്യത്തെ ഏക യൂണിവേഴ്സിറ്റി. സുരിനാമിലെ ആന്റോൺ ഡി കോം യൂണിവേഴ്സിറ്റി,[27] പരമാരിബൊയിലെ ഉന്നത പഠന സ്ഥാപനമാണ്.

ആരോഗ്യരക്ഷ

പരമാരിബോയിൽ നാല് ആശുപത്രികളുണ്ട്, പരമാരിബോ അക്കാഡമിക് ആശുപത്രി, 's ലാൻഡ്സ് ആശുപത്രി, സിന്റ് വിൻസെൻഷ്യസ് ആശുപത്രി, ദിയകോണെസെൻഹൂയിസ് എന്നിവയാണ്.

പരമാരിബോയിലെ ചരിത്രപ്രാധാന്യമുള്ള ആന്തരിക നഗരം

17-ഉം 18-ഉം നൂറ്റാണ്ടുകളിൽ സ്ഥാപിക്കപ്പെട്ട ഡച്ച് കൊളോണിയൽ നഗരം 2002-ൽ യുനെസ്കോ വേൾഡ് ഹെറിസ്റ്റേജ് സൈറ്റായി[28]</ref>ചരിത്രത്തിന്റെ ആന്തരിക നഗരം സുരിനാം നദിയുടെ ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു. കെട്ടിടങ്ങളുടെയും സ്ട്രീറ്റ് പ്ലാനുകളുടെയും ഒറിജിനൽ ആർക്കിടെക്ചർ ഭദ്രമായി സൂക്ഷിച്ചു സംരക്ഷിക്കപ്പെട്ടു.

ശ്രദ്ധേയമായ ലാൻഡ്മാർക്കുകൾ

Thumb
പ്രെസിഡൻഷ്യൽ പാലസ് ഓഫ് സുരിനാം
Thumb
പരമാരിബോയിലെ നെവ്യ ഷാലോം സിനഗോഗ്
Thumb
ഹെൽസ്റ്റോൺ സ്മാരകം
Thumb
ദേശീയ അസംബ്ലി (സുരിനാം)
Remove ads

ശ്രദ്ധേയരായ വ്യക്തികൾ

ഇരട്ടനഗരങ്ങൾ - സഹോദര നഗരങ്ങൾ

പരമാരിബൊയുടേ സഹൊദരനഗരങ്ങൾ:

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads