ബംഗ്ലാദേശ് വിമോചനയുദ്ധം
From Wikipedia, the free encyclopedia
Remove ads
ബംഗ്ലാദേശ് വിമോചനയുദ്ധം The Bangladesh Liberation War[a] (ബംഗാളി: মুক্তিযুদ্ধ Muktijuddho), ബംഗ്ലാദേശ് സ്വാതന്ത്ര്യസമരം Bangladesh War of Independence, എന്നും ബംഗ്ലാദേശിന്റെ വിമോചനയുദ്ധം Liberation War എന്നും അറിയപ്പെടുന്ന യുദ്ധം ഒരു വിപ്ലവവും സൈനികസമരവും ആയിരുന്നു. അന്നത്തെ കിഴക്കൻ പാകിസ്താൻ എന്നറിയപ്പെടുന്ന പ്രദേശത്തെ ബംഗ്ലാദേശി ദേശീയതയുടെയും സ്വയം നിർണ്ണയാവകാശത്തിന്റെയും സംഘടനാപ്രവർത്തനഫലമായി 1971ലെ ബംഗ്ലാദേശ് കൂട്ടക്കൊലയോടനുബന്ധിച്ച് നടന്ന സമരമാണിത്. ഈ യുദ്ധഫലമായി ബംഗ്ലാദേശ് ജനകീയ റിപ്പബ്ലിക്ക് നിലവിൽ വന്നു. 1971 മാർച്ച് 25നു രാത്രിയിൽ പടിഞ്ഞാറൻ പാകിസ്താനിലെ സൈനികഭരണകൂടം ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്ന പേരിൽ കിഴക്കൻ പാകിസ്താനിലെ ജനങ്ങൾക്കെതിരായി നീങ്ങിയതിന്റെ ഫലമായാണ് ഈ യുദ്ധം ആരംഭിച്ചത്. കിഴക്കൻ പാകിസ്താനിൽ ആന്ന് പടിഞ്ഞാറൻ പാകിസ്താനിലെ ഭരണകൂടത്തിനെതിരായി അണിനിരന്ന ബംഗാളി ദേശീയപ്രസ്ഥാനത്തിലെ അംഗങ്ങളായ സാധാരണപൗരന്മാർ, വിദ്യാർത്ഥികൾ, ബുദ്ധിജീവികൾ, മതന്യൂനപക്ഷക്കാർ, സൈനികരും പൊലീസുകാരും ആയ ഉദ്യോഗസ്ഥർ എന്നിവരെ തരംതിരിച്ച് ഇല്ലാതാക്കുവാനായി ലക്ഷ്യമിട്ട അക്രമമായിരുന്നു തുടങ്ങിയത്. സൈനികഭരണകൂടം 1970ൽ നടന്ന ഇലക്ഷൻ ഫലം റദ്ദാക്കുകയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി ജനങ്ങൾ തിരഞ്ഞെടുത്ത ഷേഖ് മുജീബുർ റഹ്മാനെ അറസ്റ്റു ചെയ്യുകയും ചെയ്തു. 1971 ഡിസംബർ 16നു പടിഞ്ഞാറൻ പാകിസ്താന്റെ കീഴടങ്ങലോടെ ആ യുദ്ധം അവസാനിച്ചു.
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Remove ads
പശ്ചാത്തലം

ഇതും കാണൂ
- Timeline of Bangladesh Liberation War
- Mukti Bahini
- Awards and decorations of the Bangladesh Liberation War
- Movement demanding trial of war criminals (Bangladesh)
- Liberation War Museum
- The Concert for Bangladesh
Footnotes
കൂടുതൽ വായനയ്ക്ക്
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads