യിട്രിയം

From Wikipedia, the free encyclopedia

യിട്രിയം
Remove ads
Remove ads

അണുസംഖ്യ 39 ആയ മൂലകമാണ് യിട്രിയം. Y ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി നിറമുള്ള ഒരു സംക്രമണ മൂലകമാണിത്. മിക്ക അപൂർ‌വ എർത്ത് ധാതുക്കളിലും ഈ ലോഹം കാണപ്പെടുന്നു. ഇതിന്റെ രണ്ട് സം‌യുക്തങ്ങൾ ടെലിവിഷനുകളിൽ ഉപയോഗിക്കുന്ന കാഥോഡ് റേ ട്യൂബുകളിൽ ചുവന്ന നിറത്തിലുള്ള ഫോസ്ഫോർസ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
Remove ads

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

Thumb
യിട്രിയം

യിട്രിയം ലോഹ-വെള്ളി നിറമുള്ള, തിളക്കമുള്ള ഒരു അപൂർ‌വ എർത്ത് ലോഹമാണ്. കാഴ്ചയിൽ സ്കാൻഡിയത്തോട് വളരെ സാമ്യങ്ങളുണ്ട്. രാസപരമായി ലാന്തനൈഡുകളുമായാണ് സാദൃശ്യമുണ്ട്. പ്രകാശത്തിൽ വെച്ചാൽ ചെറിയ പിങ്ക് നിറത്തിൽ തിളങ്ങുന്നു. നിർമ്മാണങ്ങൾക്കുപയോഗിച്ച് ശേഷം വരുന്ന ഈ ലോഹത്തിന്റെ അവശിഷ്ടങ്ങൾ, താപനില 400 °C ലും ഉയർന്നാൽ വായുവിൽ സ്വയം കത്തുന്നു. കൃത്യമായി വിഭജിച്ച യിട്രിയം വായുവിൽ അസ്ഥിരമാണ്. സാധാരണ നിലയിൽ ഇതിന്റെ ഓക്സീകരണാവസ്ഥ +3 ആണ്.

Remove ads

ഉപയോഗങ്ങൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads