റാഷിദീയ ഖിലാഫത്ത്
From Wikipedia, the free encyclopedia
Remove ads
ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ നാല് ഖലീഫമാരുടെ ഭരണകാലത്തെയാണ് റാഷിദീയ ഖിലാഫത്ത് (സച്ചരിതരുടെ ഭരണം) എന്ന് വിളിക്കുന്നത് (AD 632-661). 632ൽ പ്രവാചകൻ മുഹമ്മദിന്റെ മരണശേഷം സ്ഥാപിതമായ ഈ ഭരണം അറേബ്യൻ ഉപദ്വീപ് മുഴുവനായും വടക്ക് കോക്കസസ് പർവതനിരവരെയും പടിഞ്ഞാറ് ഉത്തരാഫ്രിക്ക മുഴുവനായും കിഴക്ക് ഇന്ത്യൻ അതിർത്തി - മദ്ധ്യേഷ്യ വരെയും വ്യാപിച്ചു ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായി വളർന്നു. ഈ നാല് ഖലീഫമാരും ആദ്യകാലത്തുതന്നെ മുഹമ്മദ് നബിയിൽ വിശ്വസിച്ചവരായിരുന്നു[1].
Remove ads
പ്രാരംഭം
നബിയുടെ വിയോഗത്തോടെ അൻസ്വാറുകൾ മുസ്‌ലിം നേതൃത്വത്തിനായി അവകാശവാദമുന്നയിച്ചെങ്കിലും, ഉമറിന്റെ നാമനിർദ്ദേശപ്രകാരം അബൂബക്കർ നേതൃത്വമേറ്റെടുത്തു. തുടർന്ന് മുസ്‌ലിംകൾ അബൂബക്കറിന് അനുസരണപ്രതിജ്ഞ നടത്തി ഖലീഫയായി അംഗീകരിച്ചു[2][3][4][5].
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads