ലൂൺ

From Wikipedia, the free encyclopedia

ലൂൺ
Remove ads

ജീവിതത്തിന്റെ 99 ശതമാനവും ജലത്തിൽ കഴിയുന്ന പക്ഷിയാണ് ലൂൺ. 90 സെ.മീറ്റർ വരെ വലിപ്പംവെക്കുന്ന ലൂണുകൾ പത്തുവർഷത്തോളം ആയുർദൈർഘ്യമുള്ള പക്ഷികളാണ്. യൂറോപ്പ്, വടക്കെ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലാണ് ലൂൺ പക്ഷികളുടെ ആവാസം. Gavia immer എന്ന് ശാസ്ത്രനാമം.

വസ്തുതകൾ Scientific classification, Diversity ...
Remove ads

ഘടന

ആൺപക്ഷികളാണ് ശരീരവലിപ്പത്തിന്റെ കാര്യത്തിൽ മുന്നിൽ. കൊക്ക് നീളമേറിയതും ഒരു കഠാരയുടെ ആകൃതിയുള്ളതുമാണ്. ഇരപിടിത്തത്തിന് തികച്ചും അനുയോജ്യമാണിത്. ജലത്തിൽമുങ്ങി ഇരകളെ കണ്ടെത്തുകയും ജലത്തിൽവെച്ചുതന്നെ കൊന്നുതിന്നുകയും ചെയ്യും. എന്നാൽ, വലിയ ഇരകളെ ഭക്ഷിക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ ജലത്തിൽ വെച്ച് ഭക്ഷിക്കാറില്ല. ഇരയെ ജലപ്പരപ്പിൽ കൊണ്ടുവന്നശേഷമാണ് ഭക്ഷണമാക്കുക. ഇവയുടെ കാലുകൾ ഘടിപ്പിച്ചിരിക്കുന്നത് ശരീരത്തിന്റെ ഏറെ പിന്നിലായാണ്. അതുകൊണ്ട് നടത്തം എളുപ്പമല്ല. എന്നാൽ, കാലുകളുടെ ഈ ഘടന ജലസഞ്ചാരത്തിന് ഏറെ അനുഗുണമാണുതാനും. അതുകൊണ്ടുതന്നെയാവാം ലൂൺപക്ഷികൾ ജീവിതം മുഴുവൻ ജലത്തിൽ കഴിയാനിഷ്ടപ്പെടുന്നത്. ഇണചേരേണ്ട അവസരങ്ങളിൽ മാത്രമേ ലൂൺ പക്ഷികൾ കരയിലെത്താറുള്ളൂ. വൈകാതെ തന്നെ പക്ഷികൾ ജലത്തിൽ തിരികെ എത്തുകയും ചെയ്യും. ലൂൺ പക്ഷികൾ കൂടൊരുക്കുന്നതും ജലപരിസരങ്ങളിലാണ്.[2]

Thumb
1918 illustration of a variety of divers by Archibald Thorburn. Top: Great Northern Loon, Mid-left: Red-throated Diver, Mid-right: White-billed Diver, Bottom: Black-throated Diver
Thumb
Great Northern Loon flying exhibiting the typical flight profile of a Gavia species

ശബ്ദം

  • Voices of the Loon, Robert J. Lurtsema, narrator. recorded by William E. Barklow. North American Loon Fund/National Audubon Society. (1980)
Remove ads

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads