വയനാട് ജില്ല

കേരളത്തിലെ ഒരു ജില്ല From Wikipedia, the free encyclopedia

വയനാട് ജില്ലmap
Remove ads

കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം.1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ്‌ ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. ഡെക്കാൻ പീഠഭൂമിയുടെ തെക്കേ അറ്റത്താണ് വയനാട് ജില്ല നിലകൊള്ളുന്നത്, പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം ഉൾപ്പെടുന്നു. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്.[5]

വസ്തുതകൾ വയനാട് ജില്ല, രാജ്യം ...

2024 ജൂലൈ 28 ന് വയനാട്ടിലെ മുണ്ടക്കൈ എന്ന സ്ഥലത്ത് പുലർച്ചെ ഉണ്ടായ വലിയ ഉരുൾ പൊട്ടലിൽ നിരവധി പേരോളം മരണമടഞ്ഞു. കേരളം കണ്ട വലിയൊരു ദുരന്തമായിരുന്നു ഇത്.

Remove ads

പേരിനു പിന്നിൽ

പേരിന്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്.

  • വയൽ–നാട്,
  • കാടുകളുടെ നാട് എന്നർത്ഥത്തിൽ വനനാട്
  • മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലർ കരുതുന്നത്.
  • വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ മൂലനാമമായി ഉദ്ധരിച്ചുകാണുന്നുണ്ട്. [6]
Remove ads

ചരിത്രം

Thumb
വയനാട്ടിലേക്ക് കോഴിക്കോട്ടുനിന്നുള്ള താമരശ്ശേരി ചുരം

പ്രാക്തന കാലം

വയനാട്ടിലെ എടക്കൽ ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളിൽ നിന്ന് ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെള്ളാരം കല്ല് കൊണ്ട് നിർമ്മിച്ച ആയുധങ്ങൾ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വർഷം മുൻപ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകൾ വയനാടൻ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. സുൽത്താൻ ‍ബത്തേരിക്കും അമ്പലവയലിനും ഇടയ്ക്കുള്ള അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകളിൽ നിന്നും അതിപുരാതനമായ ചുവർചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.[7] എടക്കൽ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങൾ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ ഡോ.രാജേന്ദ്രൻ കരുതുന്നത്. [8]

കോഴിക്കോട് സർ‌വ്വകലാശാലയിലെ ഡോ രാഘവ വാര്യർ കുപ്പക്കൊല്ലിയിൽ നടത്തിയ ഉദ്ഖനനത്തിൽ വിവിധതരം മൺപാത്രങ്ങളും (കറുപ്പും ചുവപ്പും മൺ പാത്രങ്ങൾ, ചാരനിറമുള്ള കോപ്പകൾ (Black and Red Pottery and Painted greyware) ലഭിച്ചിട്ടുണ്ട്. ഇവ സ്വസ്തികാകൃതിയിലുള്ള കല്ലറകളിൽ നിന്നാണ്‌ കണ്ടെടുത്തത്. ഇവ കേരളത്തിൽ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ്‌ എന്നാണ്‌ ഡോ. രാജേന്ദ്രൻ കരുതുന്നത്. ദക്ഷിണേന്ത്യയിലെ മഹാശിലയുഗസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ മെഡീറ്ററേനിയൻ വർഗ്ഗത്തിൽ പെട്ടവരാണെന്നും അവർ ക്രി.മു. 500 ലാണ്‌ ദക്ഷീണേന്ത്യയിലെത്തിയതെന്നും പ്രശസ്ത നരവംശശാസ്ത്രജ്ഞൻ ക്രിസ്റ്റോഫ് വോൺ ഫൂറെർഹൈമെൻഡ്ഡോഫ് സിദ്ധാന്തിക്കുന്നുണ്ട്. വയാനാട്ടിൽ നിന്നും ലഭിച്ച മൺ പാത്രങ്ങളുടെ നിർമ്മാണരീതിക്ക് വടക്കു-പടിഞ്ഞാറൻ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്. ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പൻ സംസ്കാരത്തിനു മുൻപുള്ള മൺപാത്രനിർമ്മാണവുമായി അവക്ക് ബന്ധമുണ്ട്. [8]

Thumb
വയനാട് ജില്ലയുടെ ഭൂപടം. പഞ്ചായത്ത് തലത്തിൽ വിഭജനം നടത്തിയത്

എടക്കൽ ശിലാ ലിഖിതങ്ങൾ

Thumb
എടക്കൽ ഗുഹകളിലെ ശിലാ ലിഖിതങ്ങൾ

സുൽത്താൻ ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയിൽ കേരളത്തിൽ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന നൽകുന്നു. വയനാട്ടിൽ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകവും ഇതാണ്‌. രണ്ട് മലകൾക്കിടയിലേക്ക് ഒരു കൂറ്റൻ പാറ വീണുകിടക്കുന്നതിലാണ്‌ ഇടയിലെ കല്ല് എന്നർത്ഥത്തിൽ; ഈ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തെ എടക്കൽ എന്നാണ്‌ അറിയപ്പെടുന്നത്. 1896 ൽ ഗുഹയുടെ തറയിൽ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോൾ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാർ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആർ.സി. ടെമ്പിൾ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂൾറ്റ്ഷ്(1896) കോളിൻ മെക്കൻസി എന്നിവർ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരിൽപ്പെടുന്നു.

1890-ൽ കോളിൻ മെക്കൻസി സുൽത്താൻ ബത്തേരിയിൽ നിന്നും കണ്ടെത്തിയ നവീനശിലായുഗ കാലത്തെ ശിലായുധങ്ങളും 1901-ൽ ഫോസൈറ്റ്, എടക്കൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടിൽ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്. എടക്കൽ ഗുഹാ ചിതങ്ങൾ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിനു പിന്നീൽ ഈ തെളിവുകളാണ്‌. അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കൽ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങൾ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയിൽ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങൾ വയനാടിന്റെ പ്രാക്‌ചരിതം സൂചിപ്പിക്കുന്നുണ്ട്. ഈ ശവകുടീരമാതൃകകൾ വയനാട്ടിലെ തന്നെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ചരിവിലും, ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുണ്ട്. ഇവയെല്ലാം തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരത്തിന്റെ സമൃദ്ധമായ ഒരു തുടർച്ച വയനാട്ടിൽ നിലനിന്നിരുന്നു എന്നാണ്‌.

ക്രിസ്തുവിനു മുമ്പ്‌ മൂന്നാം നൂറ്റാണ്ടാണ്‌ എടക്കൽ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളർ അഭിപ്രായപ്പെടുന്നു. ആറായിരം വർഷങ്ങൾക്ക് ശേഷമാണ്‌ ലിപി നിരകൾ കൊത്തിരേഖപ്പെടുത്തിയത് എന്നു കേസരിയും; പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രി.വ. അഞ്ചാം നൂറ്റാണ്ടിലേതാണ്‌ എന്ന് ടിൽനറും അഭിപ്രായപ്പെട്ടിരിക്കുന്നു. ശിലാലിഖിതങ്ങളിലുള്ള പാലി ഭാഷയിൽ എഴുതപ്പെട്ട "ശാക്യമുനേ ഒവരകോ ബഹുദാനം" എന്ന വരികൾ ബുദ്ധമതം വയനാട്ടിൽ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ്‌ എന്നാണ്‌ കേസരി അഭിപ്രായപ്പെടുന്നത്. ആ വാക്കിന്റെ അർത്ഥം ബുദ്ധന്റെ ഒവരകൾ(ഗുഹകൾ) പലതും ദാനം ചെയ്തു എന്നാണ്‌. വയനാട്ടിനടുത്തുള്ള സ്ഥലങ്ങൾക്ക് പള്ളി എന്ന പേർ ചേർന്നതും ബുദ്ധമതത്തിന്റെ പ്രചാരത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഉദാ: പുല്പ്പള്ളി, എരിയപ്പള്ളി, പയ്യമ്പള്ളി.

എടക്കലിലെ സ്വസ്തികം ഉൾപ്പെടെയുള്ള അഞ്ച് ചിഹ്നങ്ങൾക്ക് മൊഹെഞെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെടുന്നുണ്ട്.

തൊവരിച്ചിത്രങ്ങൾ

Thumb
ബാണാസുര സാഗർ അണക്കെട്ട്

എടക്കൽ ചിത്രങ്ങളുടെ രചനയെ തുടർന്ന് അടുത്ത ഘട്ടത്തിലാണ്‌ തൊവരിച്ചിത്രങ്ങൾ രചിക്കപ്പെട്ടത്. എടക്കലിൽ നിന്ന് അഞ്ചുകിലോമീറ്റർ അകലെയാണ്‌ തൊവരി മലകൾ. എടക്കലിൽ ഉപയോഗിച്ചതിനേക്കാൾ കൂർത്തതും സൂക്ഷ്മവുമായ കല്ലുളികളാണ്‌ ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് ഡോ. രാഘവ വാര്യർ അവകാശപ്പെടുന്നു.

Thumb
വള്ളിയൂർക്കാവ് ഭഗവതിക്ഷേത്രം

മദ്ധ്യ-സംഘകാലങ്ങൾ

മദ്ധ്യകാലത്തേതെന്നു കരുതാവുന്ന വീരക്കല്ലുകലൂം ശിലയിൽ തീർത്ത ക്ഷേത്രങ്ങളും വയനാടൻ കാടുകളിൽ നിരവധിയുണ്ട്. സുൽത്താൻ ബത്തേരിക്കടുത്ത കർണാടക വനങ്ങളോടു തൊട്ടു കിടക്കുന്ന മുത്തങ്ങ എന്ന സ്ഥലത്തെ എടത്തറ, രാം‌പള്ളി, കോളൂർ എന്നിവിടങ്ങളിലാണ്‌ ഇത്തരം ശിലാപ്രതിമകൾ കാണപ്പെടുന്നത്. ദ്രാവിഡവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പ്രചാരമുണ്ടായിരുന്ന സംഘകാലത്തു തന്നെയായിരുന്നിരിക്കണം വീരക്കല്ലുകളുടെയും മറ്റു ആരാധനാവിഗ്രഹങ്ങളുടേയും കാലം എന്നാണ്‌ ചരിത്രകാരന്മാർ കരുതുന്നത്.

Thumb
പൂക്കോട് തടാകം

സംഘകാലത്ത് ഏഴിമല നന്ദന്റെ കീഴിലായിരുന്നു വയനാട്. സുഗന്ധദ്രവ്യങ്ങളുടേയും ഉത്തുകളുടേയും പ്രധാനവാണിജ്യകേന്ദ്രമായിരുന്നു വയനാട്. ക്രി.വ. 930 കളിൽ വയനാട് ഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായരുന്നു എന്നാണ്‌ റൈസ് അഭിപ്രായപ്പെടുന്നത്. അക്കാലങ്ങളിൽ [6] വേടർ ഗോത്രത്തിന്റെ കൈവശമായിരുന്നു ഈ പ്രദേശങ്ങൾ. ഗംഗരാജാവായ രാച്ചമല്ലയും പിന്നീട് അദ്ദേഹത്തിന്റെ മകൻ ബടുക യും ഈ പ്രദേശം ഭരിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. പത്താം നൂറ്റാണ്ടിനും പന്ത്രണാം നൂറ്റാണ്ടിനും ഇടക്കായി കദംബർ ഗംഗരെ തോല്പിച്ച് വയനാട് സ്വന്തമാക്കി. കദംബർ അക്കാലത്ത് വടക്കൻ കാനറയിലെ ബനവാസിയായിരുന്നു ആസ്ഥാനമാക്കിയിരുന്നത്. വയനാടിനെ അക്കാലത്ത് വീരവയനാട്, ചാഗിവയനാട് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു. 1104 മുതൽ 1147 വരെ മൈസൂർ ഭരിച്ചിരുന്ന ഹോയ്‍സാല രാജാവായിരുന്ന ദ്വവരസമുദ്രൻ വയനാട് പിടിച്ചടിക്കി, തോടകളേയും മറ്റും പലായനം ചെയ്യിച്ചു എന്ന് മൈസൂർ ലിഖിതങ്ങളിൽ നിന്ന് കാണാം. 1300 ല് ദില്ലിയ്യിലെ മുസ്ലീം സുൽത്താന്മാർ ഹൊയ്സസലരെ അട്ടിമറിച്ചതോടെ ഹൊയ്‍സാല്ലരുടെ മന്ത്രിയായ പെരുമാള ദേവ ദന്നനായകന്റെ മകൻ മാധവ ദന്നനായക നീലഗിരിയുടെ സുബേദാർ എന്ന സ്ഥാനത്തിരുന്നുകൊണ്ട് വയനാട് ഭരിച്ചു പോന്നു.

ദില്ലി സുൽത്താന്മാരെ തോല്പിച്ച് വിജയനഗര സാമ്രാജ്യം സൃഷച്ച ഹിന്ദു രാജാക്കന്മാരുടെ ഊഴമായിരുന്നു അടുത്തത്. 1527 ലെ കൃഷ്ണദേവരായരുടെ ഒരു ശാസനത്തിൽ വയനാട്ടിലെ മസനഹള്ളി എന്ന സ്ഥലം ഒരു പ്രമുഖനും അയാളുടെ മക്കൾക്കും അനുഭവിക്കാനായി എഴുതിക്കൊടുക്കുന്നുണ്ട്.

Thumb
പഴശ്ശി ശവകുടീരം

1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരസാമ്രാജ്യം ശിഥിലമാകുകയും ബാഹ്മിനി സുൽത്താന്മാർ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തതോടെ വിജയനഗരത്തിന്റെ സാമന്തരാജാക്കന്മാർ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അഭ്യന്തരക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. വയനാടും ഇതിൽ ഉൾപ്പെട്ടിരുന്നു. 1610-ൽ മൈസൂർ രാജാവ് വോഡയാർ കലാപം സൃഷ്ടിച്ച സൈന്യാധിപനെ തുരത്തിയതോടെ വയനാട് വീണ്ടും മൈസൂർ രാജാക്കന്മാർക്കുകീഴിലായി.

Thumb
താമരശ്ശേരി ചുരം

[6]

പിന്നീട് കോട്ടയം രാജാവ് തിരുനെല്ലികോട്ടയിലെ വേടർക്കരശനെ പരാജയപ്പെടുത്തി, വയനാടിനെ കോട്ടയത്തോട് കൂട്ടിച്ചേർത്തുവെങ്കിലും വയനാട്ടിലെ അതിശൈത്യവും മഞ്ഞും, മലമ്പനിയും കാരണം കോട്ടയം പടയാളികൾ വയനാടിനെ ക്രമേണ കൈയൊഴിച്ചുപോവുകയാണുണ്ടായത്. നാഥനില്ലാത്ത അവസ്ഥയിൽ കോട്ടയം രാജാവ് 600 നായർ കുടുംബങ്ങളെ വയനാട്ടിൽ കുടിയിരുത്തുകയും വയനാട്ടിനെ 60 നാടുകളായി വിഭജിച്ച് ഭരണാധികാരം നായർ പ്രമാണിമാർക്ക് ഏൽപിച്ചുകൊടുക്കുകയും ചെയ്തു. ഈ അറുപതുനാടുകളിൽ എട്ടും പത്തും നാടുകൾ ചേർന്ന് ആറുസ്വരൂപങ്ങളായി തീർന്നു. കുപ്പത്തോട് നായന്മാർക്ക് ആധിപത്യമുള്ള വയനാട് സ്വരൂപം, കല്പറ്റ നായന്മാരുടെ മേധാവിത്വമുള്ള എടന്നനസ് കൂറ് സ്വരൂപം, എടച്ചന നായന്മാരുടെ എള്ളകുച്ചി സ്വരൂപം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയായിരുന്നു. [9] ഹൈദരാലി തന്റെ ഭരണകാലത്ത്, വയനാട് ആക്രമിച്ച് കീഴടക്കി, പക്ഷെ ടിപ്പുവിന്റെ ഭരണകാലത്ത് വയനാട് കോട്ടയം രാജവംശം തിരിച്ചു പിടിച്ചു. പക്ഷെ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ശ്രീരംഗപട്ടണം കരാറനുസരിച്ച് മലബാർ പ്രദേശം മുഴുവനും ബ്രിട്ടീഷുകാർക്ക് കൈമാറുകയാണുണ്ടായത്.

Thumb
കണ്ണൂരിൽ നിന്നും പേരിയ ചുരം കയറി വരുന്നവരെ സ്വാഗതം ചെയ്യുന്ന ആദിവാസിവനസംരക്ഷണസമിതിയുടെ ബോർഡ്‌

ലോകത്തിലെ മികച്ച താമസ സൗകര്യത്തിനു വയനാടിന് 9 റാങ്ക്

Remove ads

സന്ദർശിക്കേണ്ട സ്ഥലങ്ങൾ

Thumb
തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ നിന്ന്

പ്രധാന ആരാധനാലയങ്ങൾ

പ്രധാനപ്പെട്ട മക്ബറകൾ

  • കാട്ടിച്ചിറക്കൽ മഖാം ശരീഫ്
  • വാരാമ്പറ്റ മഖാം ശരീഫ്
  • പള്ളിക്കൽ മഖാം
Remove ads

പ്രധാന ആശുപത്രികൾ

  • വയനാട് സർക്കാർ മെഡിക്കൽ കോളേജ് മാനന്തവാടി
  • കല്പറ്റ ജനറൽ ഹോസ്പിറ്റൽ
  • മേപ്പാടി വിംസ് മെഡിക്കൽ കോളേജ്
  • കല്പറ്റ ലിയോ ഹോസ്പിറ്റൽ
  • Sulthan bathery Vinayaka hospital

അതിരുകൾ

കൂടുതൽ വിവരങ്ങൾക്ക്

Thumb
ബാണാസുര സാഗർ അണക്കെട്ടിൻറെ റിസർവോയർ

കുറിപ്പുകൾ

വയനാടിനേക്കുറിച്ചുള്ള ഒരു പ്രശസ്ത ഗാനം:

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads