സിനോസെററ്റോപ്സ്
From Wikipedia, the free encyclopedia
Remove ads
66 ദശ ലക്ഷം വർഷാങ്ങൾക്കു മുൻപ്പ് മൺ മറഞ്ഞു പോയ ഒരു ദിനോസർ ആണ് സിനോസെററ്റോപ്സ്. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിൽ നിന്നും ആണ് ഇവയുടെ ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് . അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത്. 2010 ൽ സു ക്സിങ് ആണ് ഇവയുടെ വർഗ്ഗീകരണം നടത്തിയത്. ചൈനയിൽ നിന്നും കണ്ടെത്തിയ ആദ്യ സെറാടോപിയ ദിനോസർ ആണ് ഇവ.[1]
Remove ads
പേര്
പേര് വരുന്നത് മൂന്ന് വാക്കുകൾ കൂടി ചേർന്നതാണ് സിനോ - ലാറ്റിൻ ഭാഷയിൽ ചൈനയെ സൂചിപ്പിക്കുന്നു (കണ്ടെത്തിയ രാജ്യം), ഗ്രീക്ക് പദമായ κερας അർഥം കൊമ്പ് , ഗ്രീക്ക് പദം οψις അർഥം മുഖം . ഉപവർഗ്ഗത്തിന്റെ പേരായ സുചെങ് വരുന്നത് ഇവയെ കണ്ടെത്തുകയും ഇവയുടെ ഉല്ഖനനത്തിനു സാമ്പത്തിക സഹായം ചെയ്ത സുചെങ് നഗരത്തിന്റെ പേരിൽ നിന്നും ആണ്.[2]
ഫോസിൽ
ഫോസിൽ കണ്ടു കിട്ടുന്നത് 2008 ൽ ആണ് . ഹോളോ ടൈപ്പ് സ്പെസിമെൻ നമ്പർ ZCDM V0010 ഒരു ഭാഗികമായ തലയോട്ടി ആണ് ഇത് കിട്ടിയത് ഷാൻഡോങ് പ്രവിശ്യയിൽ നിന്നും ആണ്. ഇത് കൂടാതെ ഇവിടെ നിന്ന് തന്നെ മറ്റു രണ്ടു സ്പെസിമെൻ കൂടെ കണ്ടെത്തുകയുണ്ടായി അവയും ഭാഗികമായ തലയോട്ടികൾ ആയിരുന്നു. ZCDM V0011 , ZCDM V0012 ഇവയാണ് ആ സ്പെസിമെനുകൾ .
ശരീര ഘടന
ദിനോസറുകളിൽ തലയോട്ടിയുടെ പ്രതേകത കൊണ്ട് എളുപ്പം തിരിച്ചറിയാവുന്ന ഒരു വിഭാഗം ആണ് ഇവ . കൊമ്പു ചേർന്ന തലയോട്ടിയും , ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണവും പ്രതേകതയാണ് , 6 അടിയോളം നീളം ഉണ്ടായിരുന്നു ഇവയുടെ തലയോട്ടിക്ക് . മറ്റ് ഒരു ജീവി വർഗത്തിലും കാണാത്ത രോസ്ട്രൽ ബോൺ എന്ന പേരിൽ അറിയപെടുന്ന എല്ല് ഇവയ്ക്ക് ഉണ്ടായിരുന്നു . ഇടത്തരം വലിപ്പം ആണ് ഈ വർഗത്തിന് ഉണ്ടായിരുന്നത്. ഏകദേശം 6 മീറ്റർ (19.7 അടി ) നീളവും 2 മീറ്റർ (6.6 അടി ) പൊക്കവും ആണ് ഇവക്കു ഉണ്ടായിരുന്നത് എന്നാണ് കണക്കുകൂട്ടുന്നത് . രണ്ടു ടൺ വരെ ഭാരം വെച്ചിരിക്കാം എന്നും കരുതുന്നു.[3]
വളഞ്ഞ കൊളുത്തു പോലെ ഉള്ള ഒരു കൊമ്പാണ് ഇവയ്ക്ക് മൂക്കിന് മുകളിൽ ഉണ്ടായിരുന്നത് , കണ്ണ് പിരികത്തിന് മുകളിൽ കൊമ്പുകൾ ഇല്ലായിരുന്നു (മറ്റുള്ളവയിൽ ഇതും ചേർത്ത് മൂന്ന് കൊമ്പുകൾ ഉണ്ടായിരുന്നു ) , ഫ്രിൽ ഇടത്തരം വലിപ്പം ഉള്ളതായിരുന്നു ഫ്രില്ലിനു മുകളിൽ നിരവധി ചെറിയ കൊമ്പുകൾ ഉണ്ടായിരുന്നു ഇത് ഫ്രില്ലിനു കാഴ്ചയിൽ ഒരു കിരീടത്തിന്റെ ഛായ കിട്ടി . ഫ്രിലിൽ നിരവധി ചെറിയ മുഴകളും ഉണ്ടായിരുന്നു.
ആഹാര രീതി
തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ മറ്റു സസ്യ ഭോജികൾ ആയ ദിനോസറുകൾ കഴിക്കാത്ത കട്ടി ഏറിയ സസ്യങ്ങളെ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
കുടുംബം
സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. ഈ വിഭാഗത്തിലെ വലിപ്പ എറിയവ ആണെകിലും അടിസ്ഥാനവും ജീവശാഖയിൽ പെട്ടവ ആയിരുന്നു ഇവ. നാലു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ. തലയോട്ടിയുടെ പ്രേതെകതകൾ കാരണം ഇവയെ സെന്ററോ സൗറിനെ എന്ന വിഭാഗത്തിൽ ആണ് ഇപ്പോൾ പെടുത്തിയിട്ടുള്ളത് . തലയോട്ടിയുടെ പ്രേതെകതകൾ കാരണം തലയോട്ടിയിൽ പ്രതേകതകൾ ഉള്ള സെറാടോപിയ ദിനോസറുകളെ പെടുത്തിയ സെന്ററോസൗറിനെ എന്ന വിഭാഗത്തിൽ ആണ് ഇപ്പോൾ പെടുത്തിയിട്ടുള്ളത് .
Remove ads
അവലംബം
ഇതും കാണുക
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads