Map Graph

കൂളിമുട്ടം

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിന്റെ മധ്യഭാഗത്തുള്ള ഒരു തീരദേശഗ്രാമമാണ് കൂളിമുട്ടം. ചരിത്രപ്രസിദ്ധമായ തൃക്കണാമതിലകത്തിനു സമീപം അറബിക്കടലിനോട് ചേർന്നാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രാണിയാട് പള്ളിയും സുബ്രഹ്മണ്യകോവിലും കിള്ളികുളങ്ങര ശ്രീ ധർമ്മദേവ ക്ഷേത്രവും കൂളിമുട്ടത്ത് നിലകൊള്ളുന്നു. ഗ്രാമത്തിലൂടെ കടന്നു പോകുന്ന ടിപ്പുസുൽത്താൻ റോഡ് കൂളിമുട്ടത്തെ തൊട്ടടുത്തുള്ള കൊടുങ്ങല്ലൂരുമായും അഴീക്കോടുമായും വടക്ക് മണപ്പുറവുമായും ബന്ധിപ്പിക്കുന്നു. മതിലകം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശം കൈപ്പമംഗലം നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg