തമ്പലക്കാട്
കോട്ടയം ജില്ലയിലെ ഗ്രാമംകേരളത്തിൽ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തമ്പലക്കാട്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് മഞ്ഞക്കുഴിയിലേക്കുള്ള വഴിയിൽ ഏകദേശം 5 കിലോമീറ്റർ ദൂരെയാണ് ഇത് സ്ഥിതിചെയ്യുന്നത്. പൊൻകുന്നം, മഞ്ഞക്കുഴി, കൂരാലി, ആനക്കല്ല്, കപ്പാട്, പനമറ്റം, വഞ്ചിമല എന്നിവിടങ്ങളിൽ നിന്ന് ഒരേ ദൂരമാണ് ഇവിടേയ്ക്കുള്ളത്. ഐതിഹാസിക നായകനായിരുന്ന നാറാണത്തു ഭ്രാന്തൻ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹം സ്ഥാപിക്കാൻ ഉപയോഗിച്ച താംബൂലത്തിൽ നിന്നാണ് ഗ്രാമത്തിന് ഈ പേര് ലഭിച്ചതെന്നാണ് ഐതിഹ്യം.
Read article