Map Graph

കപ്പാട്

കേരളത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു ചെറിയ ഗ്രാമമാണ് കപ്പാട്. ജില്ലാ തലസ്ഥാനമായ കോട്ടയത്തിന് ഏകദേശം 33 കിലോമീറ്റർ കിഴക്കുഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു മലയോര പ്രദേശമായ ഇത് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ, കാഞ്ഞിരപ്പള്ളി പട്ടണത്തിൽ നിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെയാണ്. പാലാ നഗരത്തിൽനിന്നും പ്രാന്തപ്രദേശങ്ങളിൽനിന്നും കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് ഇവിടയുള്ള താമസക്കാരിൽ ബഹുഭൂരിപക്ഷവും. ഈ ഗ്രാമം കാഞ്ഞിരപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തിലും പത്തനംതിട്ട പാർലമെൻ്ററി മണ്ഡലത്തിലും ഉൾപ്പെട്ടിരിക്കുന്നു.

Read article
പ്രമാണം:Kappadu_Mar_Sleeva_Church_-_കപ്പാട്_മാർ_സ്ലീവാ_പള്ളി_01.jpgപ്രമാണം:India_Kerala_location_map.svg