Map Graph

നെല്ലാപ്പാറ

കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ ബ്ലോക്കിലുൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് നെല്ലാപ്പാറ. കരിങ്കുന്നം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്. ജില്ലാ ആസ്ഥാനമായ പൈനാവിന് 37 കിലോമീറ്റർ പടിഞ്ഞാറായി ഇത് സ്ഥിതി ചെയ്യുന്നു. തൊടുപുഴയിൽ നിന്ന് ഇവിടേയ്ക്ക് ഏകദേശം 10 കിലോമീറ്റർ ദൂരമുണ്ട്. തൊടുപുഴ, കുറിഞ്ഞി, വെങ്ങല്ലൂർ, മണത്തൂർ, കരിങ്കുന്നം, നെടിയകാവ് എന്നിവയാണ് നെല്ലപ്പാറയുടെ സമീപത്തുള്ള മറ്റ് ഗ്രാമങ്ങൾ. ഇടുക്കി – കോട്ടയം ജില്ലകൾ അതിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണ് നെല്ലാപ്പാറ

Read article