പാലാരിവട്ടം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശംഎറണാകുളം ജില്ലയിലെ കൊച്ചി കോർപ്പറേഷനിൽ ഉൾപ്പെടുന്ന ചെറിയ പട്ടണപ്രദേശമാണ് പാലാരിവട്ടം. എറണാകുളത്തുനിന്നും കാക്കനാടേക്കും, ആലുവായിലേക്കുമുള്ള റോഡുകൾ വേർപിരിയുന്നത് പാലാരിവട്ടത്തുനിന്നാണ്. പാലാരിവട്ടത്തുനിന്നും കളമശ്ശേരിക്ക് 6 കിലോമീറ്ററും, കാക്കനാടേക്ക് 7 കിലോമീറ്ററുമാണ്. പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിൻറേയും കൊച്ചിയുടെയും അതിർത്തിയിൽ സ്ഥാപിച്ചിരുന്ന കൊതികല്ല് ഒരെണ്ണം പാലാരിവട്ടം ജംഗ്ഷനിലാണ് സ്ഥാപിച്ചിരുന്നത്.
Read article





