മുക്കൂട്ടുതറ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമംകോട്ടയം ജില്ലയുടെ തെക്കുകിഴക്കു ഭാഗത്തായി എരുമേലിക്കു സമീപമുള്ള ഒരു ഗ്രാമമാണ് മുക്കൂട്ടുതറ. ഈ ഗ്രാമത്തിന്റെ കുറച്ചു ഭാഗം പത്തനംതിട്ട ജില്ലയിലെ കൊല്ലമുള വില്ലേജിൽ ഉൾപ്പെടുന്നു. പത്തനംതിട്ട ജില്ലയിലെ പ്രമുഖ ടൂറിസ്റ്റുകേന്ദ്രമായ പെരുംതേനരുവി വെള്ളച്ചാട്ടത്തിലേക്ക് മുക്കൂട്ടുതറ ജംഗ്ഷനിൽ നിന്നും കൊല്ലമുള വഴി കേവലം 4 (നാലു) കിലോമീറ്റർ മാത്രമാണ് ദൂരം. പ്രമുഖമായ കൃഷി റബ്ബർആണ്. പ്രപ്പോസ് റബ്ബർ എസ്റ്റേറ്റ് ടൌണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. പുരാതനചരിത്രപശ്ചാത്തലമുള്ള തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. എരുമേലിയിൽനിന്നും ശബരിമലയിലേക്കുള്ള ദൂരം കുറഞ്ഞ പാത മുക്കൂട്ടുതറ വഴിയാണ് കടന്നു പോകുന്നത്. ഈ പാത 2011-ൽ, അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച് പുനർനിർമിച്ചിരിക്കുന്നു.
Read article
Nearby Places
കാളകെട്ടി
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പെരുന്തേനരുവി വെള്ളച്ചാട്ടം

കൊല്ലമുള
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം
മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ചാത്തൻതറ
പത്തനംതിട്ട ജില്ലയിലെ ഗ്രാമം
പുഞ്ചവയൽ, കോട്ടയം
പനയ്ക്കച്ചിറ
കോട്ടയം ജില്ലയിലെ ഗ്രാമം