Map Graph

ചാത്തൻതറ

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം

ചാത്തൻതറ കേരളാ സംസ്ഥാനത്ത് റാന്നി താലൂക്കിൽ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ്. ഈ സ്ഥലത്തേയ്ക്ക് എരുമേലിയിൽനിന്ന് ഏകദേശം 10 കിലോമീറ്ററും, റാന്നിയിൽനിന്ന് 18 കിലോമീറ്ററും, വെച്ചൂച്ചിറയിൽ നിന്നും 7 കിലോമീറ്ററും ദൂരമാണുള്ളത്. ഇവിടെ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് പ്രസിദ്ധമായ പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.

Read article