വടവുകോട്
എറണാകുളം ജില്ലയിലെ ഗ്രാമംകേരളത്തിലെ എറണാകുളം ജില്ലയിലെ പുത്തൻകുരിശ് പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമമാണ് വടവുകോട്. വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലുൾപ്പെട്ടതാണ് ഈ ഗ്രാമം. സമുദ്രനിരപ്പിന് 12 മീറ്റർ ഉയരത്തിലുള്ള ഈ ഗ്രാമം പുത്തൻകുരിശ് പട്ടണത്തിന് സമീപത്തെ വികസ്വര ഗ്രാമങ്ങളിലൊന്നാണിത്. കാണിനാട്, പാങ്കോട് എന്നിവ സമീപത്തുള്ള രണ്ട് ഗ്രാമങ്ങളെ തമ്മിൽ ഇത് ബന്ധിപ്പിക്കുന്നു. വടവുകോട് എല്ലാ മലയാള മാസത്തിലെയും ആദ്യ ദിവസം നടക്കുന്ന കാളച്ചന്തയുടെ പേരിൽ അറിയപ്പെടുന്നു.
Read article




