Map Graph

വരാപ്പുഴ

വരാപ്പുഴ, IPA: [ʋɐɾɐːpːuɻɐ], കൊച്ചി നഗരത്തിന്റെ വടക്കൻ പ്രാന്തപ്രദേശമാണ്. ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ ഒരു സെൻസസ് പട്ടണമാണിത്. നഗര മധ്യത്തിൽ നിന്നും ഏകദേശം 15 കിലോമീറ്ററും, ഇടപ്പള്ളിയിൽ നിന്ന് നിന്നും 8 കിലോമീറ്ററും ദൂരത്തായി, വൈറ്റിലയെ വടക്കൻ പറവൂരുമായി ബന്ധിപ്പിക്കുന്ന എൻഎച്ച് 66 ലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ദേവസ്വംപാടം എന്നറിയപ്പെടുന്ന വരാപ്പുഴയുടെ പടിഞ്ഞാറ് ഭാഗത്താണ് പൊക്കാളി നെൽക്കൃഷിയും ഇടക്കാലവിളയായ 'കെട്ട്' എന്ന പേരിൽ മത്സ്യകൃഷിയും നടത്തുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. മത്സ്യബന്ധനവും കൃഷിയുമാണ് നാട്ടുകാരുടെ പൊതു ജോലി. മീൻ മാർക്കറ്റിന് പേരുകേട്ടതാണ് വരാപ്പുഴ.

Read article
പ്രമാണം:Varapuzha-Bridge.JPGപ്രമാണം:St-Joseph-church-varapuzha_Island.jpg