From Wikipedia, the free encyclopedia
ലോകമെമ്പാടും ആയി ഏകദേശം 1.35 ബില്യൺ (ലോക ജനസംഖ്യയുടെ 15-16%) ഹിന്ദുമത വിശ്വാസികളുണ്ട്.[1] നേപ്പാളും (81.3%) [2][3] ഇന്ത്യയും (79.8%)[4] ജനസംഖ്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ്. അതേപോലെ മൗറീഷ്യസിൽ (ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രം) ജനസംഖ്യയുടെ 48.14% ഹിന്ദുക്കൾ ആണ്, ക്രിസ്തുമതം (31.5%), ഇസ്ലാം (23.3%) എന്നിവയാണ് അവിടുത്തെ മറ്റ് മതങ്ങൾ.[5][6] ജനസംഖ്യയുടെ ശതമാനം അനുസരിച്ച് ലോകത്തിലെ അഞ്ച് പ്രധാന മതങ്ങളിൽ ഒന്നാണ് ഹിന്ദുമതം. ക്രിസ്തുമതത്തിനും ഇസ്ലാമിനും പിന്നിൽ ലോകത്തിലെ മൂന്നാമത്തെ വലിയ മതമാണ് ഹിന്ദുമതം. [7]
നിലവിൽ, ഇന്ത്യയും നേപ്പാളും ഹിന്ദു ഭൂരിപക്ഷ രാജ്യങ്ങളാണ്. ഏഷ്യൻ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഹിന്ദുക്കൾ കാണപ്പെടുന്നത്. ഹിന്ദുമത വിശ്വാസികളും കൂടുതലുള്ള രാജ്യങ്ങളിൽ പ്രധാനപ്പെട്ടവ (കുറയുന്ന ക്രമത്തിൽ) ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഇന്തോനേഷ്യ (പ്രത്യേകിച്ച് 84% ഹിന്ദുക്കൾ ഉള്ള ബാലി), പാകിസ്ഥാൻ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മ്യാൻമർ, തായ്ലൻഡ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, സുരിനാം ആൻഡ് കരീബിയൻ ( വെസ്റ്റ് ഇൻഡീസ്) എന്നിവയാണ്.
കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ഉൾപ്പടെ ലോകമെമ്പാടും ധാരാളം ഹിന്ദു എൻക്ലേവുകൾ ഉണ്ട്. ബാലി ദ്വീപിലെ ബാലിനീസ് (ഇന്തോനേഷ്യ), ജാവയിലെ ടെംഗർ, ഓസിംഗ് (ഇന്തോനേഷ്യ), വിയറ്റ്നാമിലെ ബാലമോൺ ചാംസ്, ഘാനയിലെ ഘാന ഹിന്ദുക്കൾ എന്നിവരും ഹിന്ദുമതം ആചരിക്കുന്നു..
ഹിന്ദുമതം നിരവധി ചിന്താധാരകൾ ഉൾപ്പെടുന്ന വൈവിധ്യമാർന്ന മതമാണ്. ഹിന്ദുമതത്തിന് പരമ്പരാഗത സഭാക്രമമില്ല, കേന്ദ്രീകൃത മത അധികാരികളില്ല, ഭരണസമിതിയില്ല, പ്രവാചകന്മാരില്ല; ഹിന്ദുക്കൾക്ക് ബഹുദൈവാരാധകരോ, ഏകദൈവവിശ്വാസിയോ, പാന്തീസ്റ്റിക്, ഏകത്വവാദിയോ, അജ്ഞേയവാദിയോ, മാനവികവാദിയോ, നിരീശ്വരവാദിയോ ആകാൻ കഴിയും. രാജ്യങ്ങളിലെ ഹിന്ദുമതത്തിന്റെ ഏകദേശ കണക്കുകൾ ഈ വൈവിധ്യമാർന്ന ചിന്തയുടെയും ജീവിതരീതിയുടെയും പ്രതിഫലനമാണ്.
ഹിന്ദു ജനസംഖ്യയുടെ ജനസംഖ്യാപരമായ കണക്കുകൾ 2012 ൽ പ്യൂ റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ചിട്ടുള്ളത്, [8] അതുപോലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് 2006[9] എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്.
മൊത്തം എണ്ണമെടുത്താൽ ഇന്ത്യയിൽ ആണ് ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ളത്. ജനസംഖ്യയുടെ ശതമാനത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്കളുടെ ശതമാനം നേപ്പാളിലാണ് , തൊട്ടുപിന്നാലെ ഇന്ത്യയും മൗറീഷ്യസും ഉണ്ട്. [10] 2020-ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഹിന്ദു ജനസംഖ്യ ഏകദേശം 1.2 ബില്യൺ ആണ് (ക്രിസ്ത്യാനിറ്റിക്കും ഇസ്ലാമിനും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ മതമായി ഇത് മാറുന്നു), അതിൽ ഏകദേശം 1.1 ബില്യൺ ഹിന്ദുക്കൾ ഇന്ത്യയിൽ വസിക്കുന്നു (ഏറ്റവും കൂടുതൽ ഹിന്ദുക്കൾ ഉള്ള രാഷ്ട്രം), ലോകത്തിലെ 94% ഹിന്ദുക്കളും ഈ രാജ്യത്ത് താമസിക്കുന്നു.[11][12] സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യയ്ക്ക് പുറത്ത് 100 ദശലക്ഷം ഹിന്ദുക്കൾ താമസിക്കുന്നുണ്ട്.[13] 2010-ൽ, ലോകത്തിലെ രണ്ട് രാജ്യങ്ങളിൽ മാത്രമേ ജനസംഖ്യയുടെ ഭൂരിപക്ഷം ഹിന്ദുക്കളായിട്ടുള്ളൂ - നേപ്പാളും ഇന്ത്യയും.[14] 2015 ലെ സെൻസസ് പ്രകാരം മൗറീഷ്യസിൽ ജനസംഖ്യയുടെ 48.14 ശതമാനം ഹിന്ദുക്കളായിരുന്നു.[15] ബംഗ്ലാദേശ്, ഫിജി, ഭൂട്ടാൻ, ഗയാന, സുരിനാം, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ശ്രീലങ്ക എന്നിവിടങ്ങളിൽ എണ്ണത്തിൽ വളരെ കൂടുതലും സ്വാധീനമുള്ളതുമായ ഹിന്ദു ന്യൂനപക്ഷങ്ങളുണ്ട്.
ചുവടെയുള്ള പട്ടികയ്ക്കായി ഉപയോഗിച്ച ഉറവിടങ്ങളിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്[9] സിഐഎ വേൾഡ് ഫാക്ട്ബുക്ക്, [16]adherents.com, [17] പ്യൂ റിസർച്ച് സെന്റർ എന്നിവ ഉൾപ്പെടുന്നു.[18][19]
പ്രദേശം | രാജ്യം | ആകെ ഹിന്ദുക്കൾ | ശതമാനം | ആകെ ജനസംഖ്യ | സെൻസസ് വർഷം |
---|---|---|---|---|---|
ദക്ഷിണേഷ്യ | അഫ്ഗാനിസ്ഥാൻ | <1,000(est) | <0.01%[20][21] | 31,889,923 | 2017 |
പടിഞ്ഞാറൻ യൂറോപ്പ് | അണ്ടോറ | 300 - 400 | 0.4%[22] | 60,000 | >2012 |
കരീബിയൻ | അൻഗ്വില | 50 - 60 | 0.43%[23] | 13,452 | -NA- |
കരീബിയൻ | ആന്റിഗ്വ ആൻ്റ് ബാർബുഡ | 379 | 0.4%[24] | 81,799 | -NA- |
തെക്കേ അമേരിക്ക | അർജൻ്റീന | 4,000+ | 0.01%[25] | 40,301,927 | -NA- |
ഓഷ്യാനിയ | ആസ്ത്രേലിയ | 440,300 | 1.9%[26] | 23,401,400 | 2016 |
മധ്യ യൂറോപ്പ് | ഓസ്ട്രിയ | 11,000 | 0.1% [27] | 8,900,000 | |
മിഡിൽ ഈസ്റ്റ് | ബഹറിൻ | 7,000 – 144,286[note 1] | <1%–9.8%[30][note 1] | 708,573 | |
ദക്ഷിണേഷ്യ | ബംഗ്ലാദേശ് | 14,300,000 | 8.54%[31] | 167,000,000 | 2011 |
കരീബിയൻ | ബാർബഡോസ് | 1055 | 0.46%[32] | 226,193 | |
പടിഞ്ഞാറൻ യൂറോപ്പ് | ബെൽജിയം | 6,235 | 0.06%[33] | 10,392,226 | |
മധ്യ അമേരിക്ക, കരീബിയൻ | ബെലീസ് | 612 | 0.2%[34] | 294,385 | |
ദക്ഷിണേഷ്യ | ഭൂട്ടാൻ | 185,700 | 22.6%–25%[35][36] | 742,737 | |
തെക്കൻ ആഫ്രിക്ക | ബോട്ട്സ്വാന | 3,353 | 0.3%[37] | 1372675 | |
തെക്കെ അമേരിക്ക | ബ്രസീൽ | 5,675-9500 | 0.0029%[38]–0.01% | 192,755,799 | |
തെക്കുകിഴക്കൻ ഏഷ്യ | ബ്രൂണൈ | 131 | 0.035%[39] | 374,577 | |
പടിഞ്ഞാറൻ ആഫ്രിക്ക | ബുർകിന ഫസൊ | 150 | 0.001%[അവലംബം ആവശ്യമാണ്] | 14,326,203 | |
മധ്യ ആഫ്രിക്ക | ബുറുണ്ടി | 8,391 | 0.1%[40][41] | 8,390,505 | |
തെക്കുകിഴക്കൻ ഏഷ്യ | കംബോഡിയ | 41,988 | 0.3%[42][43] | 13,995,904 | |
വടക്കേ അമേരിക്ക | കാനഡ | 497,965 | 1.45%[44][45] | 33,390,141 | 2011 |
മധ്യ യൂറോപ്പ് | ചെക്ക് റിപ്പബ്ലിക്ക് | 2,404 | 0.023%[46] | 10,436,560 | |
തെക്കേ അമേരിക്ക | കൊളംബിയ | 8,876 | 0.02%[47] | 44,379,598 | |
കിഴക്കൻ ആഫ്രിക്ക | കൊമൊറോസ് | 711 | 0.1%(approx) [അവലംബം ആവശ്യമാണ്] |
711,417 | |
മധ്യ ആഫ്രിക്ക | ഫലകം:Country data Congo (Kinshasa) കോംഗൊ (കിൻഷസ) | 30,000[19] | 0.18%[19] | 65,751,512 | |
ബൽകൻസ് | ക്രൊയേഷ്യ | 449 | 0.01% (approx)[48] | 4,493,312 | |
വടക്കേ അമേരിക്ക | ക്യൂബ | 23,927 | 0.21%[49] | 11,394,043 | |
പടിഞ്ഞാറൻ ആഫ്രിക്ക | കോറ്റ് ഡി ഐവറി | 18,013 | 0.1%[50][51] | 18,013,409 | |
മിഡിൽ ഈസ്റ്റ് | സൈപ്രസ് | 4,640 | 0.4%[52] | 1,160,987 | 2015 |
പടിഞ്ഞാറൻ യൂറോപ്പ് | ഡെൻമാർക്ക് | 5,468 | 0.1%[53][54] | 5,468,120 | |
കിഴക്കൻ ആഫ്രിക്ക | ജിബൂട്ടി | 99 | 0.02%[55] | 496,374 | |
കരീബിയൻ | ഡൊമിനിക്ക | 145 | 0.2%[56] | 72,386 | |
കിഴക്കൻ ആഫ്രിക്ക | എറിത്രിയ | 4,907 | 0.1% (approx)[57] | 4,906,585 | |
കിഴക്കൻ യൂറൊപ്പ് | ഈസ്റ്റോണിയ | 295 | 0.027% [58] | 1,094,564 | |
ഓഷ്യാനിയ | ഫിജി | 261,136 | 27.9%[59][60] | 935,974 | |
പടിഞ്ഞാറൻ യൂറോപ്പ് | ഫിൻലാൻഡ് | 5,000 | 0.1%[61] | 5,238,460 | |
പടിഞ്ഞാറൻ യൂറോപ് | ഫ്രാൻസ് | 63,718 | 0.1%[62][63] | 63,718,187 | |
കിഴക്കൻ യൂറോപ് | ജോർജിയ | 465 | 0.01% (approx)[64] | 4,646,003 | |
പടിഞ്ഞാറൻ യൂറോപ് | ജർമനി | 100,000 | 0.12%[65] | 81,800,000 | |
പടിഞ്ഞാറൻ ആഫ്രിക്ക | ഘാന | 11,466 | 0.05% (approx)[66] | 22,931,299 | |
പടിഞ്ഞാറൻ യൂറോപ് | ജിബ്രാൾട്ടർ | 628 | 2.0% [67] | 32,194 | |
കരീബിയൻ | ഗ്രനാഡ | 630 | 0.7%[68] | 89,971 | |
കരീബിയൻ | ഗ്വാഡിലൂപ്പ് | 2,300 | 0.5%[69] | 460,000 | |
തെക്കേ അമേരിക്ക, കരീബിയൻ | ഗയാന | 190,966 | 24.83%[70] | 769,095 | |
മധ്യ യൂറോപ്പ് | ഹംഗറി | 1,767[71] | 0.02% | 9,956,108 | |
ദക്ഷിണേഷ്യ | ഇന്ത്യ | 1,053,000,000 | 79.8% [72][73][74] | 1,320,000,000 | (2011 സെൻസസ്) |
ദക്ഷിണേഷ്യ | ഇന്തോനേഷ്യ | 10,000,000 - 18,000,000 [അവലംബം ആവശ്യമാണ്][note 2] |
3.86 - 6.95%[78][79][80] | 259,000,000 | |
മിഡിൽ ഈസ്റ്റ് | ഇറാൻ | 20,000[19] | <0.1[19] | 65,397,521 | |
പടിഞ്ഞാറൻ യൂറോപ്പ് | അയർലന്റ് | 14,300 | 0.30%[81] | 4,761,865 | 2016 |
മിഡിൽ ഈസ്റ്റ് | ഇസ്രയേൽ | 6,427 | 0.1% (approx)[82] | 6,426,679 | |
പടിഞ്ഞാറൻ യൂറോപ്പ് | ഇറ്റലി | 108,950 | 0.2% (approx)[83] | 60,418,000 | |
കരീബിയൻ | ജമൈക്ക | 1,836 | 0.07%[84] | 2,780,132 | |
കിഴക്കൻ ഏഷ്യ | ജപ്പാൻ | 30,000[19] | <0.1[19] | 127,433,494 | |
കിഴക്കൻ ആഫ്രിക്ക | കെനിയ | 60,000[19] | 0.1%[19] | 37,000,000 | |
കിഴക്കൻ ഏഷ്യ | ദക്ഷിണ കൊറിയ | 12,452 | 0.015% (approx) | 49,044,790 | |
മിഡിൽ ഈസ്റ്റ് | കുവൈറ്റ് | 300,667[note 3] | 12%[86] | 2,505,559 | |
കിഴക്കൻ യൂറോപ്പ് | ലാത്വിയ | 179 | 0.012%[87] | 1,481,823 | |
മിഡിൽ ഈസ്റ്റ് | ലെബനൻ | 4,926 | 0.1% (approx)[88] | 4,925,502 | |
കിഴക്കൻ യൂറോപ്പ് | ലിത്വാനിയ | 344 | 0.01% [89] | 2,561,000 | |
തെക്കൻ ആഫ്രിക്ക | ലെസോതൊ | 2,125 | 0.1% (approx)[90][91] | 2,125,262 | |
പടിഞ്ഞാറൻ ആഫ്രിക്ക | ലൈബീരിയ | 3,196 | 0.1% (approx)[92] | 3,195,931 | |
വടക്കൻ ആഫ്രിക്ക | ലിബിയ | 6,037 | 0.1%[93][94] | 6,036,914 | |
പടിഞ്ഞാറൻ യൂറോപ്പ് | ലക്സംബർഗ് | 336 | 0.07% (approx)[95] | 480,222 | |
തെക്കൻ ആഫ്രിക്ക | മഡഗാസ്കർ | 19,449 | 0.1%[96][97] | 19,448,815 | |
തെക്കൻ ആഫ്രിക്ക | മലാവി | 2,721 – 2,726 | 0.02%[98] – 0.2%[99] | 13,603,181 | |
തെക്കുകിഴക്കേ ഏഷ്യ | മലേഷ്യ | 1,949,850 | 6.3%[100][101] | 30,949,962 | |
കരീബിയൻ | മാർട്ടിനിക്യു | 1,317 | 0.3%[102] | 439,202 | |
ദക്ഷിണേഷ്യ | മാൽഡീവ്സ് | 37 | 0.01%[103] | 369,031 | |
തെക്കൻ ആഫ്രിക്ക | മൌറീഷ്യസ് | 600,327 | 48.5%[104][105] | 1,236,817 | 2011 |
കിഴക്കൻ യൂറോപ്പ് | മൽഡോവ | 433 | 0.01% (approx)[106] | 3,200,000 | |
തെക്കൻ ആഫ്രിക്ക | മൊസാംബിക്ക് | 10,453 – 41,811 | 0.05%[107] – 0.2%[108] | 20,905,585 | |
തെക്കുകിഴക്കേ ഏഷ്യ | മ്യാൻമാർ | 252,763[109] | 0.5%[109] | 50,279,900[109] | |
ദക്ഷിണേഷ്യ | നേപ്പാൾ | 23,500,000 | 81.3%[110][111] | 28,901,790 | 2011 |
പടിഞ്ഞാറൻ യൂറോപ്പ് | നെതർലൻഡ്സ് | 96,110 – 200,000 | 0.58%[112] – 1.20%[113] | 16,570,613 | |
ഓഷ്യാനിയ | ന്യൂസിലൻഡ് | 90,158 | 2.1%[114] | 4,115,771 | |
പടിഞ്ഞാറൻ യൂറോപ്പ് | നോർവെ | 23,140 | 0.5% | 4,627,926 | |
മിഡിൽ ഈസ്റ്റ് | ഒമാൻ | 96,147 – 182,679 | 3%[115] – 5.7%[116] | 3,204,897 | |
ദക്ഷിണേഷ്യ | പാക്കിസ്ഥാൻ | 3,626,000 | 1.85%[117] | 196,000,000 | 2011 |
മധ്യ അമേരിക്ക | പനാമ | 9,726 | 0.3%[118][119] | 3,242,173 | |
തെക്കുകിഴക്കേ ഏഷ്യ | ഫിലിപ്പീൻസ് | 10,000[19] | <0.1% [19] | 102,000,000[120] | |
പടിഞ്ഞാറൻ യൂറോപ്പ് | പോർച്ചുഗൽ | 7,396 | 0.07% | 10,642,836 | |
മധ്യ യൂറോപ്പ് | പോളണ്ട് | 2421 | 0.008%[121] | 30,575,000 | |
കരീബിയൻ | പൂർട്ടൊ റിക്കൊ | 3,550 | 0.09%[122] | 3,944,259 | |
മിഡിൽ ഈസ്റ്റ് | ഖത്തർ | 422,118 | 15.1%[123] | 2,795,484[124] | 2020 |
കിഴക്കൻ ആഫ്രിക്ക | റീയൂണിയൻ | 55,409 | 6.7%[125] | 927,000 | |
കിഴക്കൻ യൂറോപ്പ് | റഷ്യ | 143,000 | 0.1%[126] | 141,377,752 | |
ഓഷ്യാനിയ | സമൊവ | 38 | 0.02% (approx) | 187,429 | |
സെന്റ് കിറ്റ്സ് ആൻഡ് നെവിസ് | സെന്റ് കിറ്റ്സ് ആൻഡ് നെവിസ് | 860 | 1.82% [127] | 47195 | 2011 |
മിഡിൽ ഈസ്റ്റ് | സൌദി അറേബ്യ | 303,611[note 4] | 0.6%[129] – 1.1%[130] | 27,601,038 | |
കിഴക്കൻ ആഫ്രിക്ക | സീഷെൽസ് | 1,910 | 2.1%[19]-2.4%[131] | 90,945 | |
പടിഞ്ഞാരൻ ആഫ്രിക്ക | സിയറ ലിയോൺ | 2,458 – 6,145 | 0.04%[132] – 0.1%[133] | 6,144,562 | |
തെക്കുകിഴക്കേ ഏഷ്യ | സിംഗപ്പൂർ | 280,000 | 5.0%[134][135] | 5,600,000 | 2011 |
മധ്യ യൂറോപ്പ് | സ്ലോവേക്യ | 5,448 | 0.1% (approx) [അവലംബം ആവശ്യമാണ്] |
5,447,502 | |
മധ്യ യൂറോപ്പ് | സ്ലോവേനിയ | 500 | 0.025% (approx) [അവലംബം ആവശ്യമാണ്] |
2,009,245 | |
തെക്കൻ ആഫ്രിക്ക | ദക്ഷിണാഫ്രിക്ക | 505,000 | 0.9%[136]-1.1%[19] | 49,991,300 | |
ദക്ഷിണേഷ്യ | ശ്രീലങ്ക | 2,671,000 | 12.6%[137] | 21,200,000 | 2011 |
തെക്കെ അമേരിക്ക, കരീബിയൻ | സുറിനാം | 120,623 – 128,995 | 22.3%[138] – 27.4%[139] | 470,784 | |
തെക്കൻ ആഫ്രിക്ക | സ്വാസിലാൻഡ് | 1,700 – 2,266 | 0.15%[140] – 0.2%[141] | 1,133,066 | |
പടിഞ്ഞാറൻ യൂറോപ്പ് | സ്വ്വ്ഡൻ | 7,044 – 10,837 | 0.078% – 0.12%[142] | 9,031,088 | |
പടിഞ്ഞാറൻ യൂറോപ്പ് | സ്വിറ്റ്സർലൻഡ് | 28,708-50,000[143][144] | 0.38%[145][146]-0.6%[147] | 7,554,661 | |
കിഴക്കൻ ആഫ്രിക്ക | ടാൻസാനിയ | 50,000[148] | 0.11%[148] | 39,384,223 | |
കരീബിയൻ | ട്രിനിഡാഡ് ആൻഡ് ടൊബാഗൊ | 240,100 | 18.2%[149][150][151] | 1,056,608 | 2011 |
തെക്കുകിഴക്കേ ഏഷ്യ | തായ്ലൻഡ് | 65,000 | 0.1%[152] | 65,068,149 | |
ഓഷ്യാനിയ | ടോംഗ | 100 | 0.1%[153] | 103,043 | |
മിഡിൽ ഈസ്റ്റ് | തുർക്കി | 300 | 0.00035%-0.001% | 84,339,067 | |
കിഴക്കൻ യൂറോപ്പ് | ഉക്രൈൻ | 42,386 | 0.1%[154] | 42,386,400 | |
കിഴക്കൻ ആഫ്രിക്ക | ഉഗാണ്ട | 355,497 | 0.93[155] | 38,225,447 | 2015 |
മിഡിൽ ഈസ്റ്റ് | യുഎഇ | 490,000[note 5] | 5 - 20%[157] | 9,682,000 | |
പടിഞ്ഞാറൻ യൂറോപ്പ് | യുകെ | 1,020,000 | 1.7%[158][159] | 60,776,238 | 2017 |
തെക്കെ അമേരിക്ക | യുഎസ് | 2,300,000 | 0.7%[160] | 322,000,000 | 2015 |
കരീബിയൻ | യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ഐലൻഡ്സ് | 528 | 1.9%[161] | 28,054 | |
മധ്യേഷ്യ | ഉസ്ബെക്കിസ്ഥാൻ | 2,778 | 0.01% (approx) [അവലംബം ആവശ്യമാണ്] |
27,780,059 | |
തെക്കുകിഴക്കേ ഏഷ്യ | വിയറ്റ്നാം | 70,000 | 0.07% | 85,262,356 | |
മിഡിൽ ഈസ്റ്റ് | യമൻ | 155,614 | 0.7%[162] | 22,230,531 | |
തെക്കൻ ആഫ്രിക്ക | സാംബിയ | 16,068 | 0.14%[163][164] | 11,477,447 | |
തെക്കൻ ആഫ്രിക്ക | സിംബാബ്വെ | 3,000 | 0.02% | 12,311,143 | |
Total | 1,100,000,000 - 1,120,000,000 | 16 | 7,500,000,000 |
മുകളിൽ പറഞ്ഞ സംഖ്യകൾ ഉപയോഗിച്ചാണ് ഈ ശതമാനങ്ങൾ കണക്കാക്കിയത്. നാലാമത്തെ കോളത്തിലെ ആദ്യത്തെ ശതമാനം, ഒരു നിർദ്ദിഷ്ട പ്രദേശത്തെ ഹിന്ദു ജനസംഖ്യയുടെ ശതമാനമാണ് (മേഖലയിലെ ഹിന്ദുക്കൾ * 100/മേഖലയിലെ മൊത്തം ജനസംഖ്യ). ലോകത്തിലെ മൊത്തം ഹിന്ദു ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ അവസാന കോളം ഹിന്ദു ശതമാനം കാണിക്കുന്നു (മേഖലയിലെ ഹിന്ദുക്കൾ * 100/ലോകത്തിലെ മൊത്തം ഹിന്ദു ജനസംഖ്യ).
(ശ്രദ്ധിക്കുക: ഈജിപ്ത്, സുഡാൻ, മറ്റ് അറബ് മഗ്രിബ് രാജ്യങ്ങൾ എന്നിവ വടക്കേ ആഫ്രിക്കയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു, മിഡിൽ ഈസ്റ്റ് അല്ല ).
പ്രദേശം | മൊത്തം ജനസംഖ്യ | ഹിന്ദുക്കൾ | % ഹിന്ദുക്കൾ | മൊത്തം ഹിന്ദുക്കളുടെ % |
---|---|---|---|---|
മധ്യ ആഫ്രിക്ക | 193,121,055 | N/A | N/A | N/A |
കിഴക്കൻ ആഫ്രിക്ക | 193,741,900 | 667,694 | 0.345% | 0.071% |
വടക്കേ ആഫ്രിക്ക | 202,151,323 | 5,765 | 0.003% | 0.001% |
ദക്ഷിണാഫ്രിക്ക | 137,092,019 | 1,269,844 | 0.926% | 0.135% |
പടിഞ്ഞാറൻ ആഫ്രിക്ക | 268,997,245 | 70,402 | 0.026% | 0.007% |
ആകെ | 885,103,542 | 2,013,705 | 0.225% | 0.213% |
പ്രദേശം | മൊത്തം ജനസംഖ്യ | ഹിന്ദുക്കൾ | % ഹിന്ദുക്കൾ | മൊത്തം ഹിന്ദുക്കളുടെ % |
---|---|---|---|---|
മധ്യേഷ്യ | 92,019,166 | 149,644 | 0.163% | 0.016% |
കിഴക്കൻ ഏഷ്യ | 1,527,960,261 | 130,631 | 0.009% | 0.014% |
പശ്ചിമേഷ്യ | 274,775,527 | 3,187,673 | 1.5% | 0.084% |
ദക്ഷിണേഷ്യ | 1,437,326,682 | 1,068,728,901 | 70.05% | 98.475% |
തെക്കുകിഴക്കൻ ഏഷ്യ | 571,337,070 | 6,386,614 | 1.118% | 0.677% |
ആകെ | 3,903,418,706 | 1,074,728,901 | 26.01% | 99.266% |
പ്രദേശം | മൊത്തം ജനസംഖ്യ | ഹിന്ദുക്കൾ | % ഹിന്ദുക്കൾ | മൊത്തം ഹിന്ദുക്കളുടെ % |
---|---|---|---|---|
ബാൽക്കൻസ് | 65,407,609 | 449 | 0.001% | 0.001% |
മധ്യ യൂറോപ്പ് | 74,510,241 | 163 | 0% | 0% |
കിഴക്കൻ യൂറോപ്പ് | 212,821,296 | 717,101 | 0.337% | 0.076% |
പടിഞ്ഞാറൻ യൂറോപ്പ് | 375,832,557 | 1,313,640 | 0.348% | 0.138% |
ആകെ | 728,571,703 | 2,030,904 | 0.278% | 0.214% |
പ്രദേശം | മൊത്തം ജനസംഖ്യ | ഹിന്ദുക്കൾ | % ഹിന്ദുക്കൾ | മൊത്തം ഹിന്ദുക്കളുടെ % |
---|---|---|---|---|
കരീബിയൻ | 24,898,266 | 279,515 | 1.123% | 0.030% |
മദ്ധ്യ അമേരിക്ക | 41,135,205 | 5,833 | 0.014% | 0.006% |
ഉത്തര അമേരിക്ക | 446,088,748 | 2,131,127 | 0.478% | 0.191% |
തെക്കേ അമേരിക്ക | 371,075,531 | 389,869 | 0.105% | 0.041% |
ആകെ | 883,197,750 | 2,806,344 | 0.281% | 0.263% |
പ്രദേശം | മൊത്തം ജനസംഖ്യ | ഹിന്ദുക്കൾ | % ഹിന്ദുക്കൾ | മൊത്തം ഹിന്ദുക്കളുടെ % |
---|---|---|---|---|
ഓഷ്യാനിയ | 38,552,683 | 791,615 | 2.053% | 0.071% |
ആകെ | 38,552,683 | 791,615 | 2.053% | 0.071% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.