അൽബേനിയൻ ഭാഷ
From Wikipedia, the free encyclopedia
Remove ads
ഏകദേശം 74 ലക്ഷം ആൾക്കാർ സംസാരിക്കുന്ന ഒരു ഇന്തോ യൂറോപ്യൻ ഭാഷയാണ് അൽബേനിയൻ (gjuha shqipe [ˈɟuha ˈʃcipɛ] അല്ലെങ്കിൽ shqip [ʃcip]). അൽബേനിയ, കൊസോവോ, റിപ്പബ്ലിക് ഓഫ് മാസഡോണിയ, ബാൾക്കൻ പ്രദേശങ്ങളിൽ അൽബേനിയൻ ജനതയുള്ള മറ്റു പ്രദേശങ്ങൾ (മോണ്ടെനെഗ്രോ, ഗ്രീസ്, ഇറ്റലി എന്നിവ ഉദാഹരണം) എന്നിവിടങ്ങളിലാണ് ഈ ഭാഷ കൂടുതലും സംസാരിക്കുന്നത്. അൽബേനിയൻ ഭാഷാ ഭേദങ്ങൾ സംസാരിക്കുന്ന ജനങ്ങൾ നൂറ്റാണ്ടുകളായി ഗ്രീസിലും, തെക്കൻ ഇറ്റലിയിലും[2] സിസിലിയിലും, ഉക്രൈനിലും താമസിക്കുന്നുണ്ട്.[3] ആധുനിക കാലത്തെ കുടിയേറ്റങ്ങൾ കാരണം സ്കാൻഡിനേവിയൻ രാജ്യങ്ങളിലും, സ്വിറ്റ്സർലന്റിലും, ജർമനിയിലും, ഓസ്ട്രിയയിലും, ബ്രിട്ടനിലും, തുർക്കിയിലും, ഓസ്ട്രേലിയയിലും, ന്യൂസിലാന്റിലും, ഹോളണ്ടിലും, സിങ്കപ്പൂരിലും, ബ്രസീലിലും, കാനഡയിലും, അമേരിക്കൻ ഐക്യനാടുകളിലും മറ്റും അൽബേനിയൻ ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങളുണ്ടായിട്ടുണ്ട്.
Remove ads
കുറിപ്പുകൾ
- Kosovo is the subject of a territorial dispute between the Republic of Kosovo and the Republic of Serbia. The Republic of Kosovo unilaterally declared independence on 17 February 2008, but Serbia continues to claim it as part of its own sovereign territory. The two governments began to normalise relations in 2013, as part of the Brussels Agreement. Kosovo is recognized as an independent state by 104 out of 193 United Nations member states.
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads