അലെക്ട്രോസോറസ്

From Wikipedia, the free encyclopedia

അലെക്ട്രോസോറസ്
Remove ads

റ്റിറാനോസോറിഡ് കുടുംബത്തിൽ പെട്ട ഒരു തെറാപ്പോഡ വിഭാഗം ദിനോസറുകളാണ്‌ അലെക്ട്രോസോറസ്. മംഗോളിയുടെയും റഷ്യയുടെയും അതിർത്തിയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുളത്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ.[1] ഇവയുടെ സ്പീഷീസ് ജെനുസ് തിരിച്ചുള്ള നാമകരണം നടന്നത് 1933 ൽ ആണ്.

വസ്തുതകൾ Scientific classification, Binomial name ...
Remove ads

പേര്

പേര് വരുന്നത് ഗ്രീക്ക് പദങ്ങളിൽ നിന്നും ആണ് . അലെക്ട്രോ അർഥം കല്യാണം കഴിക്കാത്ത , സോറസ് അർഥം പല്ലി. അർഥം ഏകദേശം വരിക ഏകാന്തനായ പല്ലി അല്ലെകിൽ കല്യാണം കഴിക്കാത്ത പല്ലി എന്നാണ്. ഇങ്ങനെ പേര് വരാൻ കാരണം ഇവയെ കണ്ടു പിടിച്ച സമയത്ത് ഏഷ്യയിൽ ഇത് പോലെ ഉള്ള മറ്റു മാംസഭോജികളെ കണ്ടെത്തിയിടില്ല്ല്ലയിരുന്നു ഇവ തികച്ചും ഏകാന്തൻ തന്നെ ആയിരുന്നു.

ശാരീരിക ഘടന

റ്റിറാനോസോറിഡ് കുടുംബത്തിൽ പെട്ട ചെറിയ ദിനോസർ ആയ ഇവയുടെ നീളം ഏകദേശം 17 അടി ആയിരുന്നു. അടുത്ത ബന്ധുവായ റിറാനോസോറസ് റെക്സ്നെ (40 അടി) അപേക്ഷിച്ച് വളരെ ചെറിയ ദിനോസർ ആയിരുന്നു ഇവ. 2001ൽ സമ്മർദം കൊണ്ട് ഉണ്ടാകുന്ന ഒടിവുകൾക്കായി ഇവയുടെ 23 ൽ പരം കാലിലെ എല്ലുകൾ പരിശോധിക്കുക ഉണ്ടായി ,പക്ഷെ ഒരു ഒടിവ് പോലും കണ്ടെത്താൻ ആയില്ല.[2]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads