ആഴ്സനിക് ട്രയോക്സൈഡ്

From Wikipedia, the free encyclopedia

ആഴ്സനിക് ട്രയോക്സൈഡ്
Remove ads

ട്രൈസെനോക്സ് എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന ആഴ്സനിക് ട്രയോക്സൈഡ് ഒരു അജൈവ സംയുക്തവും മരുന്നും ആണ്. ഒരു വ്യാവസായിക രാസവസ്തു എന്ന നിലയിൽ വുഡ് പ്രിസർവേറ്റീവുകൾ, കീടനാശിനികൾ, ഗ്ലാസ് എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കപ്പെടുന്നു. [2] അക്യൂട്ട് പ്രോമിലോസൈറ്റിക് രക്താർബുദം എന്നറിയപ്പെടുന്ന ഒരു തരം കാൻസറിനെ ചികിത്സിക്കാൻ ഒരു മരുന്നായി ഇത് ഉപയോഗിക്കുന്നു. [3]

വസ്തുതകൾ Clinical data, Trade names ...

ഛർദ്ദി, വയറിളക്കം, നീർവീക്കം, ശ്വാസം മുട്ടൽ, തലവേദന എന്നിവയാണ് സാധാരണ പാർശ്വഫലങ്ങൾ. [3] ഗുരുതരമായ പാർശ്വഫലങ്ങളിൽ എപിഎൽ ഡിഫറൻസേഷൻ സിൻഡ്രോം, ഹൃദയ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടാം. ഗർഭകാലത്ത് അല്ലെങ്കിൽ മുലയൂട്ടൽക്കാലത്ത് ഉപയോഗിച്ചാൽ, കുഞ്ഞിന് ദോഷം ചെയ്യും. [4] [5] ആർസെനിക് ട്രയോക്സൈഡിന് As
2
O
3
എന്ന ഫോർമുലയുണ്ട്. [6] ക്യാൻസറിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പൂർണ്ണമായും വ്യക്തമല്ല.

അമേരിക്കൻ ഐക്യനാടുകളിൽ വൈദ്യശാസ്ത്ര ഉപയോഗത്തിനായി 2000 ൽ ആഴ്സനിക് ട്രയോക്സൈഡ് അംഗീകരിച്ചു. [3] ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. [7] അതിന്റെ വിഷാംശം കാരണം നിരവധി രാജ്യങ്ങളിൽ അതിന്റെ നിർമ്മാണത്തിനും വിൽപ്പനയ്ക്കും നിയന്ത്രണങ്ങളുണ്ട്. [8]

ആർസെനിക് അറിയപ്പെടുന്ന വിഷാംശം ഉണ്ടായിരുന്നിട്ടും, പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ ആർസെനിക് ട്രയോക്സൈഡ് ഉപയോഗിച്ചു. ഹോമിയോപ്പതിയിൽ ഇതിനെ ആർസെനിക്കം ആൽബം എന്ന് വിളിക്കുന്നു.[9]

Remove ads

ടോക്സിക്കോളജി

ആഴ്സനിക് ട്രയോക്സൈഡ് ദഹനവ്യവസ്ഥയിലൂടെ ആഗിരണം ചെയ്യപ്പെടുന്നു. ശ്വസനത്തിലോ ചർമ്മ സമ്പർക്കത്തിലോ വിഷ സാന്നിദ്ധ്യമുണ്ടാവാം. കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന അക്യൂട്ട് ആർസെനിക് വിഷത്തിന്റെ ആദ്യ ലക്ഷണങ്ങൾ ദഹനപ്രശ്നങ്ങളാണ്. ഛർദ്ദി, വയറുവേദന, വയറിളക്കം പലപ്പോഴും രക്തസ്രാവം എന്നിവയുണ്ടാകാം. പേശീവലിവ്, ഹൃദയ പ്രശ്നങ്ങൾ, കരൾ , വൃക്ക എന്നിവയുടെ പ്രവർത്തനം എന്നിവയേയും ബാധിക്കാം. ആർസെനിക് ട്രയോക്സൈഡിന്റെ നേർപ്പിച്ച ലായനികൾ പോലും കണ്ണുകളുമായുള്ള സമ്പർക്കത്തിൽ അപകടകരമാണ്. ഇതിന്റെ വിഷഗുണങ്ങൾ വിപുലമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.[10] [11] [12]

വിട്ടുമാറാത്ത ആർസെനിക് വിഷത്തെആർസെനിക്കോസിസ് എന്ന് വിളിക്കുന്നു. ഈ അസുഖം സ്മെൽറ്ററുകളിലെ തൊഴിലാളികളെ ബാധിക്കുന്നു. കുടിവെള്ളത്തിൽ ഉയർന്ന അളവിൽ (0.3–0.4   ppm) ആർസെനിക് അടങ്ങിയിരിക്കുന്നുവെങ്കിലും , ആർസെനിക് അടിസ്ഥാനമാക്കിയുള്ള ഫാർമസ്യൂട്ടിക്കൽസ് ഉപയോഗിച്ച് ദീർഘകാലത്തേക്ക് ചികിത്സിക്കുന്നുവെങ്കിലും രോഗസാദ്ധ്യത കൂടുതലാണ്. ആർസെനിക് ട്രൈഓക്സൈഡ് കൈകാര്യം ചെയ്യുന്നവരിൽ പ്രത്യുൽപാദന പ്രശ്നങ്ങൾ (ഗർഭം അലസൽ, ജനനസമയത്തെ ഭാരക്കുറവ്, വൈകല്യങ്ങൾ) കൂടുതലാണ്.

Remove ads

ഉൽപാദനവും സംഭവവും

Thumb
ആർസെനിക് ഖനി സാങ്ക്റ്റ് ബ്ലാസെൻ, ഓസ്ട്രിയ

ആർസെനിക് സംയുക്തങ്ങളെ ഓക്സീകരിച്ച് ആഴ്സനിക് ട്രയോക്സൈഡ് നിർമ്മിക്കാം.

2 As
2
S
3
+ 9 O
2
→ 2 As
2
O
3
+ 6 SO
2

എന്നിരുന്നാലും മിക്ക ആർസെനിക് ഓക്സൈഡും മറ്റ് അയിരുകളുടെ സംസ്കരണത്തിന്റെ അസ്ഥിര ഉപോൽപ്പന്നമായിട്ടാണ് ലഭിക്കുന്നത്. ഉദാഹരണത്തിന്, സ്വർണ്ണത്തിലും ചെമ്പ് അടങ്ങിയ അയിരുകളിലുമുള്ള സാധാരണ അശുദ്ധി ആയ ആർസെനോപൈറൈറ്റ് വായുവിൽ ചൂടാക്കിയാൽ ആർസെനിക് ട്രൈഓക്സൈഡിനെ സ്വതന്ത്രമാക്കുന്നു. അത്തരം ധാതുക്കളുടെ സംസ്കരണം വിഷബാധകൾക്ക് കാരണമാകാറുണ്ട് [13]

ലബോറട്ടറിയിൽ, ആർസെനിക് ട്രൈക്ലോറൈഡിന്റെ ജലവിശ്ലേഷണത്തിലൂടെ ഇത് തയ്യാറാക്കുന്നു: [14]

2 AsCl 3 + 3 H 2 O → As 2 O 3 + 6 HCl
Remove ads

പരാമർശങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads