കടല
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
പയർ വർഗ്ഗത്തിലുള്ള ഭക്ഷ്യയോഗ്യമായ ഒരു വിത്താണ് കടല.(ശാസ്ത്രീയനാമം: Cicer arietinum). ഇംഗ്ലീഷിൽ ചിക്ക്പീസ് അല്ലെങ്കിൽ ബ്ലാക്ക് ചിക്ക്പീസ് (Chick peas or Black chick peas) പുരാതന കാലം മുതൽ കൃഷി ചെയ്തുവരുന്ന ഒരു പച്ചക്കറിയാണിത്. അതീവ പോഷക സമൃദ്ധമായ കടലയിൽ ധാരാളം മാംസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ സസ്യാഹാരികൾക്ക് ഒരു മികച്ച പ്രോടീൻ സ്രോതസായി കടല ഉപയോഗപ്പെടുത്താം. പുരാതനകാലം മുതൽ തന്നെ കടല കൃഷിചെയ്തുവരുന്നു. ഏറ്റവും കൂടുതൽ കടല കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

പോഷക സമൃദ്ധവും ധാരാളം ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നതുമാണ് കടല. പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ ബി ജീവകങ്ങൾ, മഗ്‌നേഷ്യം, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ, അയൺ, സിങ്ക്, കാൽസ്യം, ഫോസ്ഫോറസ്, സപ്പോണിൻസ് തുടങ്ങിയവ ഇതിൽ അടങ്ങിയിരിക്കുന്നു. ദഹന വ്യവസ്ഥ, പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കൽ, ഹൃദയാരോഗ്യം, അമിതവണ്ണം നിയന്ത്രിക്കൽ, കാൻസർ പ്രതിരോധം, എല്ലുകളുടെ ആരോഗ്യം തുടങ്ങിയവയ്ക്ക് കടല ഗുണം ചെയ്യുന്നു. കടലയിൽ അടങ്ങിയിരിക്കുന്ന സപ്പോണിൻസ് (Saponins), Butyrate തുടങ്ങിയവ ട്യൂമർ വളർച്ച നിയന്ത്രിക്കുവാനും, വീക്കം കുറയ്ക്കുവാനും സഹായിക്കുന്നു. അതിനാൽ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ആരോഗ്യകരമായ ഒന്നാണ് കടല.
Remove ads
കടലപ്പരിപ്പ്
കടലയുടെ തൊലികളഞ്ഞ് പരിപ്പ് വേർതിരിച്ചെടുത്തതിനെ കടലപ്പരിപ്പ് എന്നു വിളിക്കുന്നു.
Remove ads
ചിത്രശാല
- മുളപ്പിച്ച കടല. പാചകം ചെയ്തും അല്ലാതെയും ഭക്ഷണമായി ഉപയോഗിക്കുന്നു. പായസത്തിൽ ചേർക്കാൻ ഉപയോഗിക്കാറുണ്ട്.
- വെള്ളയും പച്ചയും നിറത്തിലുള്ള കടല
- പൂവിട്ട കടലയുടെ ചെടി
- മുളച്ചു വരുന്ന കടല
- വേവിച്ച് കടുക് വറുത്ത വെള്ളക്കടല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads