സർക്കാസിയൻ ജനത

From Wikipedia, the free encyclopedia

സർക്കാസിയൻ ജനത
Remove ads

സർക്കാസിയൻ ജനത വടക്കൻ കോക്കസസിലെ ഒരു ചരിത്രപരമായ രാജ്യമായിരുന്ന സർക്കാസിയയിൽ നിന്നുള്ള തദ്ദേശീയ വടക്കുപടിഞ്ഞാറൻ കൊക്കേഷ്യൻ വംശീയ വിഭാഗവും ഒരു സമൂഹവുമാണ്.[29] 19-ആം നൂറ്റാണ്ടിൽ റഷ്യൻ-സർക്കാസിയൻ യുദ്ധകാലത്ത് റഷ്യൻ സാമ്രാജ്യം നടത്തിയ സർക്കാസിയൻ വംശഹത്യയുടെ അനന്തരഫലമായി, മിക്ക സർക്കാസിയക്കാരും അവരുടെ മാതൃരാജ്യമായിരുന്ന സർക്കാസിയയിൽനിന്ന് ഇന്നത്തെ തുർക്കിയിലേക്കും പശ്ചിമേഷ്യൻ‌ രാജ്യങ്ങളിലേയ്ക്കും നാടുകടത്തപ്പെടുകയും അവരിൽ ഭൂരിഭാഗവും ഇന്നും ആ പ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരിച്ചിരിക്കുകയും ചെയ്യുന്നു.[30] 50-ലധികം രാജ്യങ്ങളിലായി ഏകദേശം 3.7 ദശലക്ഷം സർക്കാസിയൻ പ്രവാസികളുണ്ടെന്നാണ് 1990-കളുടെ പ്രാരംഭത്തിൽ അൺപ്രസന്റഡ് നേഷൻസ് ആൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ കണക്കാക്കി.[31]

വസ്തുതകൾ Adyghe: Адыгэхэр (Adyghe), Total population ...

സർക്കാസിയൻ ജനതയുടെ പൂർവ്വിക ഭാഷ സർക്കാസിയൻ ഭാഷയും,[32] ഇസ്ലാം പതിനേഴാം നൂറ്റാണ്ട് മുതൽ അവർക്കിടയിലുള്ള പ്രബലമായ മതവുമാണ്.[33] പുരാതന കാലം മുതൽക്കുതന്നെ സർക്കാസിയ ആവർത്തിച്ചുള്ള അധിനിവേശത്തിന് വിധേയയമായിരുന്നു. അതിന്റെ ഒറ്റപ്പെട്ട ഭൂപ്രകൃതിയും ബാഹ്യ സമൂഹങ്ങൾ ഈ പ്രദേശത്തിന് നൽകിയിട്ടുള്ള തന്ത്രപരമായ മൂല്യവും സർക്കാസിയൻ ദേശീയ സ്വത്വത്തെ ഒരു വലിയ പരിധിവരെ രൂപപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്.[34]

പച്ചനിറത്തിലുള്ള ദീർഘ ചതുരത്തിനുള്ളിൽ അർദ്ധ വൃത്താകൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പന്ത്രണ്ട് സ്വർണ്ണനക്ഷത്രങ്ങൾക്കു താഴെ മധ്യബാഗത്തായി മൂന്ന് അമ്പുകളും ഉൾപ്പെട്ടിരിക്കുന്ന സർക്കാസിയൻ പതാക സർക്കാസിയക്കാരുടെ ദേശീയ പതാകയാണ്. പന്ത്രണ്ട് നക്ഷത്രങ്ങൾ അബ്സാഖ്, ബെസ്ലെനെയ്, ബ്ഷെദുഗ്, ഹതുക്വേ, കബാർഡിയൻസ്, മാംഖേഗ്, നതുഖാജ്, ഷാപ്സുഗ്, ചെമിർഗോയ്, ഉബിഖ്, യെഗെറുഖ്വേ, ഷാനെ എന്നീ പന്ത്രണ്ട് ചരിത്രപരമായ സർക്കാസിയൻ പ്രവിശ്യകളെ പ്രതിനിധീകരിക്കുന്നു.[35]

സ്ഥിരതാമസമാക്കിയ പ്രദേശങ്ങളിലെല്ലാം സർക്കാസിയൻ ജനത തങ്ങളുടേതായ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ആഗമനകാലം മുതൽ, സർക്കാസിയൻ വംശീയ വിഭാഗത്തിന് വൻ സ്വാധീനമുള്ള, തുർക്കിയിൽ അവർ സ്വാതന്ത്ര്യ സമരത്തിൽ[36] പ്രധാന പങ്കുവഹിച്ചവരും തുർക്കിയുടെ രഹസ്യാന്വേഷണ ഏജൻസിയിലെ ഉന്നതരുടെ കൂട്ടത്തിലുണ്ടായിരുന്നവരുമാണ്.[37] ജോർദ്ദാനിൽ തലസ്ഥാന നഗരമായ അമ്മാൻ സ്ഥാപിക്കുന്നതിൽ അവർ മുഖ്യ പങ്ക് വഹിച്ചു.[38][39] സിറിയയിൽ, നാസികൾക്കെതിരായ സഖ്യകക്ഷികളുടെ കാവൽക്കാരായി സേവനമനുഷ്ടിച്ച അവർ ഇപ്പോഴും അവിടെ ഉയർന്ന സ്ഥാനങ്ങളിൽ പ്രവർ‌ത്തിക്കുന്നു.[40] ലിബിയയിൽ അവർ ഉയർന്ന സൈനിക സ്ഥാനങ്ങളിൽ സേവനം നടത്തുമ്പോൾ ഈജിപ്തിൽ, ഭരണവർഗത്തിന്റെ ഭാഗമായിരുന്ന അവർ,[41] മുഹമ്മദ് അലി പാഷയുടെ ഭരണകാലത്ത് വ്യാവസായിക രംഗങ്ങളിൽ സംഭാവനകൾ നൽകി.[42][43][44]

ചരിത്രപരമായ സർക്കാസിയയെ സോവിയറ്റ്, റഷ്യൻ ഭരണകൂടങ്ങൾ ആധുനിക റിപ്പബ്ലിക്കുകളായ അഡിജിയ, കബാർഡിനോ-ബാൽക്കറിയ, കറാച്ചെയ്-ചെർകെസിയ, ക്രാസ്നോദാർ ക്രായ് എന്നിങ്ങനെയും സ്റ്റാവ്രോപോൾ ക്രായിയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്. അതനുസരിച്ച്, അടിസ്ഥാനപരമായി ഒരേ ജനതയാണെങ്കിൽക്കുൂടി സർക്കാസിയക്കാരെ അഡിജിയയിലെ അഡിജിയൻസ്, കബാർഡിനോ-ബാൽക്കറിയയിലെ കബാർഡിയൻസ്, കറാച്ചെ-ചെർക്കേഷ്യയിലെ ചെർകെസ്, ക്രാസ്നോദർ ക്രായിയിലെ ഷാപ്‌സഗ് എന്നിങ്ങനെ 4 വിഭാഗങ്ങളായി നിയുക്തമാക്കിയിട്ടുണ്ട്.  ഇന്ന്, ഏകദേശം 800,000 സർക്കാസിയക്കാർ ചരിത്രപരമായ സർക്കാസിയയിൽ തുടരുമ്പോൾ 4,500,000 പേർ മറ്റെവിടെയെങ്കിലും അധിവസിക്കുന്നു.

Remove ads

വംശീയ നാമങ്ങൾ

അഡിഗെ

സർക്കാസിയൻ ജനത തങ്ങളെ അഡിഗെ[45] എന്ന് വിളിക്കുന്നു (Adyga, Adiga, Adige, Adığe, Adyge, Adygei എന്നും ലിപ്യന്തരണം ചെയ്യപ്പെടുന്നു). ഒരു വീക്ഷണമനുസരിച്ച്, ആയിരക്കണക്കിന് വർഷങ്ങളായി സർക്കാസിയൻ ജനത പർവതങ്ങളിൽ താമസിക്കുന്നതിനാൽ, ഒരു പർവതാരോഹകനെ സൂചിപ്പിക്കുന്ന "ഉയർന്ന" എന്നർത്ഥം വരുന്ന ആറ്റിഗെ എന്ന പദത്തിൽ നിന്നാണ് (Adyghe: Iатыгъэ, romanized: 'atığə) ഈ പേര് ഉരുത്തിരിഞ്ഞത്.[46][47]

ചരിത്രം

ഉത്ഭവം

ജനിതകപരമായി, അഡിഗെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ചില സ്വാധീനങ്ങളോടെ, കോക്കസസിലെ അയൽക്കാരുമായി ഭാഗികമായി വംശപാരമ്പര്യം പങ്കിട്ടു.[48] ചെർക്കസ് എന്നും അറിയപ്പെടുന്ന സർക്കാസിയൻ ഭാഷ വടക്കുപടിഞ്ഞാറൻ കൊക്കേഷ്യൻ ഭാഷാ കുടുംബത്തിലെ അംഗമാണ്. പ്രധാനമായും വടക്കുപടിഞ്ഞാറൻ കോക്കസസ് മേഖലയിലെ തൊപ്പിക്കല്ലുകൾ പോലെയുള്ള പുരാവസ്തു കണ്ടെത്തലുകൾ വടക്കുപടിഞ്ഞാറൻ കോക്കസസിലെ ഒരു മെഗാലിത്തിക് സംസ്കാരത്തെ സൂചിപ്പിക്കുന്നു.[49]

പ്രധാനമായും ഇന്നത്തെ സർക്കാസിയൻ ജനതയുടെ പൂർവ്വികർ സിന്ദ്-മയോട്ട് ഗോത്രങ്ങൾ എന്നാണ് അറിയപ്പെടുന്നത്.[50][51][52] പുരാവസ്തു ഗവേഷണത്തിന്റെ ഫലമായി ലഭിച്ച കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ഈ ഗോത്രങ്ങൾ കോക്കസസിലെ തദ്ദേശീയരായിരുന്നുവെന്നാണ്.[53][54] ചില ഗവേഷകർ സർക്കാസിയൻ ജനതയും ഇന്തോ-യൂറോപ്യൻ സംസാരിക്കുന്ന സമൂഹങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് അവകാശപ്പെടുമ്പോൾ[55] മറ്റുചിലർ പുരാതന അനറ്റോലിയൻ ജനതയിൽ നിന്നുള്ള ഹാട്ടിയും സർക്കാസിയനുകളും തമ്മിൽ ബന്ധമുണ്ടെന്ന് വാദിക്കുന്നുവെങ്കിലും[56][57][58] ഈ സിദ്ധാന്തങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നുമാത്രമല്ല അവ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുമില്ല. സർക്കാസിയക്കാരിൽ നടത്തിയ ജനിതക പരിശോധനകളുടെ പരിധിയിൽ, സർക്കാസിയൻ ജനതയുടെ ഏറ്റവുമടുത്ത ബന്ധുക്കൾ ഇംഗുഷ്, ചെചെൻസ്, അബ്ഖാസിയൻ എന്നിവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.[59]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads