ഭൂമദ്ധ്യരേഖ

ഭൂമിയുടെ മദ്ധ്യപ്രദേശത്തുകൂടിയുള്ള സാങ്കൽപിക രേഖ From Wikipedia, the free encyclopedia

ഭൂമദ്ധ്യരേഖ
Remove ads
Remove ads

ഭൂമിയുടെ പ്രതലത്തിൽ, ദക്ഷിണധ്രുവത്തിൽനിന്നും ഉത്തരധ്രുവത്തിൽനിന്നും തുല്യ അകലത്തിലായി രേഖപ്പെടുത്താവുന്ന ഒരു സാങ്കൽ‌പിക രേഖയാണ്‌ ഭൂമദ്ധ്യരേഖ (ഇംഗ്ലീഷിൽ: Equator (ഇക്വേറ്റർ)). 00 അക്ഷാംശ രേഖയാണ് ഭൂമദ്ധ്യരേഖ. ഇത് ഭൂമിയെ ഉത്തരാർദ്ധവും ദക്ഷിണാർദ്ധവുമായി വിഭജിക്കുന്നു. മറ്റു ഗ്രഹങ്ങളുടെയും ആകാശവസ്തുക്കളുടെയും മദ്ധ്യരേഖകൾ സമാനമായ രീതിയിലാണ്‌ നിർ‌വചിക്കുന്നത്.40,075 കിലോമീറ്ററാണ് (24,901 മൈൽ) ഭൂമദ്ധ്യരേഖയുടെ ആകെ ദൈർഘ്യം. ഇതിന്റെ 78.7% കടലിലൂടെയും 21.3% കരയിലൂടെയും കടന്നുപോകുന്നു.

Thumb
ഭൂമദ്ധ്യരേഖ ഒരു ചുവന്ന രേഖയായി കാണിച്ചിരിക്കുന്ന ലോകഭൂ‍പടം
Thumb
ഭൂമദ്ധ്യരേഖ കടന്നുപോകുന്ന കെനിയയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ, ഇക്കാര്യം വഴിയരികിൽ ഉള്ള ഒരു ഫലകത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു
Thumb
ഭൂമദ്ധ്യരേഖ Ilhéu das Rolas-നു കുറുകെ കടന്നുപോകുന്നു, സാഓ ടോമെ ആന്റ് പ്രിൻസിപ്പെയിൽനിന്ന്

ഇക്വഡോർ എന്ന രാജ്യത്തിന്‌ ആ പേര്‌ വന്നത് ഭൂമദ്ധ്യരേഖ അതിലൂടെ കടന്നു പോകുന്നതിനാലാണ്‌. ഭൂമധ്യരേഖയുടെ സ്പാനിഷ് പേരാണ് ഇക്വഡോർ എന്നത്.

Remove ads

അക്ഷാംശം

ഭൂമദ്ധ്യരേഖക്ക് സമാന്തരമായി ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും രേഖപ്പെടുത്താവുന്ന രേഖകളെയാണ്‌ അക്ഷാംശം എന്നു പറയുന്നത്.

ഭൂമദ്ധ്യരേഖ കടന്നുപോകുന്ന രാജ്യങ്ങൾ

14 രാജ്യങ്ങളിലൂടെ ഭൂമദ്ധ്യരേഖ കടന്നുപോകുന്നുണ്ട്. ഗ്രെനിച്ച് രേഖയിൽ നിന്നുതുടങ്ങി കിഴക്കോട്ട് എന്ന ക്രമത്തിലാണ് ഈ പട്ടികയിൽ രാജ്യങ്ങളെ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾ Co-ordinates, രാജ്യം, ഭൂപ്രദേശം അല്ലെങ്കിൽ കടൽ ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads