ചെറുചണ
From Wikipedia, the free encyclopedia
Remove ads
കായകൾക്കും നാരിനും വേണ്ടിയും അലങ്കാര ചെടിയായും വളർത്തുന്ന സസ്യമാണ് ചെറുചണ. അതസി, അഗശി എന്നീ പേരുകളിലും അറിയപ്പെടുന്നു. വസ്ത്രങ്ങൾ, ചായം, കടലാസ്, ഔഷധങ്ങൾ, മത്സ്യബന്ധന വലകൾ, സോപ്പ് മുതലായവുടെ നിർമ്മാണത്തിന് അഗശി ഉപയോഗിക്കുന്നു.
Remove ads
ഔഷധഗുണം
കായ്കളിൽ അടങ്ങിയിരിക്കുന്ന ലിഗ്നനുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഹൃദയ ആരോഗ്യത്തെയും, സ്തന, പ്രോസ്റ്റേറ്റ് അർബുദ പ്രതിരോധത്തെയും വർദ്ധിപ്പിക്കുന്നു. [1][2] [3] രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതു വഴി പ്രമേഹത്തിലും അഗസി ഒരു ഔഷധ/ആഹാരമായുപയോഗിക്കാം.[4] നാരുകളുടെ ആധിക്യം കാരണം അഗസി ഒരു വിരേചന ഔഷധമായും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്. എങ്കിലും ആമാശയത്തിൽ ജലാംശം കുറയുകയാണങ്കിൽ ആമാശയത്തിൽ തടസ്സങ്ങളുണ്ടാക്കുകയും, മറ്റ് മരുന്നുകളുടെ ഫലം കുറയ്ക്കുകയും ചെയ്യും.[5]
Remove ads
ആയുർവേദത്തിൽ
രസാദിഗൂണങ്ങൾ[6]
രസം - മധുരം, തിക്തം.
ഗൂണം - സ്നിഗ്ദ്ധം, ലഘു.
വീര്യം - ഉഷ്ണം.
വിപാകം - കടു.
ഔഷധയോഗ്യഭാഗങ്ങൾ[7]
വിത്ത്, പുവ്, ഇല, വിത്തിൽ നിന്ന് എടുക്കുന്ന തൈലം.
അറബി ഭിഷഗ്വരന്മാർ ധാരാളം ഉപയോഗിച്ചിരുന്ന സസ്യമാണ് അഗശി. അഗശിയുടെ തണ്ടിന്റെയുള്ളിലെ നാരുപയോഗിച്ച് നിർമ്മിക്കുന്ന വസ്ത്രങ്ങൾ ശരീരം ചൂടാകാതെ കാക്കുകയും വിയർപ്പു കുറയ്ക്കുകയും ചെയ്യുന്നു. ഇതേ നാര് കത്തിച്ച പുകയേൽക്കുന്നത് ഉന്മാദത്തിലും മോഹാലസ്യത്തിലും ഫലപ്രദമാണ്.

അഗശി കുരു അരച്ച് ലേപനം ചെയ്യുന്നിടത്തെ രക്തവാഹിനികൾ വികസിക്കുകയും, പേശികൾക്ക് അയവുലഭിക്കുകയും ചെയ്യുന്നു.
മറ്റ് ഉപയോഗങ്ങൾ[8]
- ഭക്ഷണയോഗ്യം
- നേത്ര രോഗങ്ങൾ
- അസ്ഥിസ്രാവം
- മൂത്രാശയ രോഗങ്ങൾ
- ക്ഷയം
- പുഷ്പം ഹൃദയസംബന്ധിയായ രോഗങ്ങളിൽ ഉപയോഗിക്കാം
- കാമോദ്ദീപനം
Remove ads
കുറിപ്പുകൾ
അതസീ നീലപുഷ്പീച പാർവതീ സ്വാദുമാക്ഷുമാ
അതസീ മധുരാതീക്താ സ്നിഗ്ദ്ധോപാകേ കടുർഗൂരൂ
ഉഷ്ണാദൃക് ശൂക്രവാതഘ്ന കഫ പിത്ത വിനാശിനീ - ഭാവപ്രകാശനിഘണ്ടു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads