ഹുവാബിസോറസ്

From Wikipedia, the free encyclopedia

ഹുവാബിസോറസ്
Remove ads

മൺ മറഞ്ഞു പോയ ഒരു ദിനോസർ ജെനുസ് ആണ് ഹുവാബിസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്.[1] ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ്. സസ്യഭോജികൾ ആയിരുന്നു ഇവ . ടൈപ്പ് സ്പീഷീസ് പേര് Huabeisaurus allocotus നല്കിയത് 2000-ൽ ആണ് .

വസ്തുതകൾ Scientific classification, Type species ...
Remove ads

ശരീര ഘടന

ഏകദേശം 20 മീറ്റർ നീളവും 5 മീറ്റർ പൊക്കവും ഉണ്ടായിരുന്ന ഇവ , ഈ കുടുംബത്തിലെ ഇടത്തരം വലിപ്പം ഉള്ള ദിനോസർ ആയിരുന്നു.[2] നീണ്ട കഴുത്തും നീളമേറിയ വാലും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ്‌ ഇവ സഞ്ചരിച്ചിരുന്നത്.

ഫോസിൽ

ഫോസിൽ ആയി അനവധി സ്പെസിമെനുകൾ കിട്ടിയിട്ടുണ്ട്. ഹോളോ ടൈപ്പ് ആയിട്ടുള്ള ഫോസിലിന്റെ പ്രധാന ഭാഗങ്ങൾ ഇവയാണ് പല്ലുകൾ , നട്ടെല്ല് , വാരി എല്ലുകൾ, ഇടുപ്പെല്ല് , പൂർണമായ കാലുകളുടെയും കൈയുടെയും അസ്ഥികൾ, തല ഒഴികെ ഉള്ള മിക്ക ഭാഗങ്ങളും പൂർണമാണ് .[3]ഇത്ര പൂർണമായ ഫോസിൽ കിട്ടിയത് കൊണ്ട് തന്നെ മറ്റു പല ജനുസുകളുടെയും ഫോസിൽ പഠനത്തിൽ കാര്യമായ സ്വാധീനം ഇവയുടെ ഫോസിൽ ചെലുത്തിയുട്ടുണ്ട് താരതമ്യ പഠനങ്ങൾ ഒരുപാട്‌ നടന്ന ഒരു ദിനോസർ ആണ് ഇവ.

Remove ads

കുടുംബം

സോറാപോഡ് കുടുംബത്തിൽപെട്ട പെട്ട ദിനോസർ ജെനുസ് ആണ് ഹുവാബിസോറസ് .

Thumb
ചിത്രകാരന്റെ ഭാവനയിൽ

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads