ക്നോപ്പിക്സ്
From Wikipedia, the free encyclopedia
Remove ads
സി.ഡിയിൽ നിന്നോ ഡി.വി.ഡിയിൽ നിന്നോ നേരിട്ട് പ്രവർത്തിപ്പിക്കാവുന്ന ഒരു ഡെബിയൻ അടിസ്ഥാനമായി നിർമിച്ച ലിനക്സ് വിതരണമാണ് ക്നോപ്പിക്സ് (pronounced /kəˈnopɪks/). ക്ലോസ് ക്നോപ്പർ ആണ് ക്നോപ്പിക്സ് നിർമിച്ചത്. ഒരു പ്രോഗ്രാം പ്രവർത്തിപ്പിക്കുമ്പോൾ അതിന്റെ കമ്പ്രെസ്ഡ് ഫയൽ സിഡി/ഡിവിഡിയിൽ നിന്ന് എടുത്ത്, റാമിലേക്ക് കോപ്പി ചെയ്താണ് പ്രവർത്തിപ്പിക്കുന്നത്. ലൈവ് സിഡി ആയുള്ള ഉപയോഗത്തിനായാണ് നിർമിച്ചതെങ്കിലും, ഇത് ഹാർഡ് ഡിസ്ക്കിലേക്ക് സാധാരണ ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെ ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്. യു.എസ്.ബിയിൽ നിന്നോ മെമ്മറികാർഡിൽ നിന്നോ ബൂട്ട് ചെയ്യുവാനും സാധിക്കും.
ക്നോപ്പിക്സിന് പ്രധാനമായും രണ്ട് എഡിഷനുകളാണുള്ളത്: സി.ഡി. (700 മെഗാബൈറ്റ്) എഡിഷനും, ഡിവിഡി (4.7 ജിഗാബൈറ്റ്) "മാക്സി" എഡിഷനും.ഇവയിൽ ഓരോന്നും തന്നെ,രണ്ട് ഭാഷകളിൽ ലഭ്യമാണ്:ജെർമൻ ഭാഷയിലും, ഇംഗ്ലിഷ് ഭാഷയിലും.
Remove ads
ഉപയോഗം
ക്നോപ്പിക്സ് ഉപയോഗിച്ച് ഫയലുകൾ എളുപ്പത്തിൽ ബാക്കപ്പ് ചെയ്യുവാൻ സാധിക്കും. മാത്രമല്ല, ഇൻസ്റ്റോൾ ചെയ്യാതെ തന്നെ, ലിനക്സ് ഉപയോഗിക്കുവാനും പരിചയപ്പെടുവാനും സാധിക്കും.
ഉള്ളടക്കം

ലൈവ് സി.ഡി എഡിഷനിൽ 1000-ത്തോളം സോഫ്റ്റ്‌വെയറുകളും, ഡിവിഡി വേർഷനിൽ 2600-ഓളം സോഫ്റ്റ്‌വെയറുകളും ഉണ്ട്.
ക്നോപ്പിക്സിലുള്ള പ്രധാന സോഫ്റ്റ്‌വെയറുകൾ
- കെ.ഡി.ഇ പണിയിട സംവീധാനത്തിന്റെ ഒരു ഭാഗം:കോൺക്വെറർ വെബ്ബ് ബ്രൌസർകെമെയിൽ ഈ-മയിൽ ക്ലയന്റ്. കെ.ഡി.ഇ പണിയിടസംവീധാനം അല്ലാതെ, ഫ്ലക്സ് ബോക്സ്, twm, ഐസ്WM, ഗ്നുസ്റ്റെപ്പ് മുതലായ ഡെസ്ക്റ്റോപ്പ് ചുറ്റുപാടുകളിലും ക്നോപ്പിക്സ് ലഭ്യമാണ്.
- XMMS,MP3. Ogg വോബ്രിസ് സപ്പോർട്ടോടുകൂടെ
- KPPP ഡയലർ ISDN യൂട്ടിലിറ്റികൾ
- ഐസീവീസൽ വെബ്ബ് ബ്രൌസർ (മോസില്ല ഫയർഫോക്സ് അടിസ്ഥാനമാക്കി നിർമിച്ചത്.)
- K3b, സിഡി/ഡിവിഡി റൈറ്റ് ചെയ്യുവാനും,ബാക്കപ്പ് ചെയ്യുവാനും.
- ജിമ്പ്, ചിത്രങ്ങൾ വരക്കുവാനുള്ള പ്രോഗ്രാം
- ജീപാർട്ടെഡ് അല്ലെങ്കിൽ ക്യൂടിപാർട്ടെഡ്:പാർട്ടീഷൻ എഡിറ്റ് ചെയ്യുവാനുള്ള പ്രോഗ്രാം
- ഡാറ്റ റെസ്ക്യൂവിനും,സിസ്യം പുനസ്ഥാപിക്കുന്നതിനുമുള്ള സാമാഗ്രികൾ
- നെറ്റ്‌വർക്ക് കാര്യനിർവാഹണ സാമാഗ്രികൾ
- ഓപ്പണോഫീസ്.ഓർഗ്, ഓഫീസ് സ്യൂട്ട്
- പല പ്രോഗ്രാമിങ്ങ്/ഡെവലപ്പ്മെന്റ് സാമാഗ്രികൾ
Remove ads
ആവശ്യകതകൾ
ക്നോപ്പിക്സ് ഓടിക്കുവൻ :
- ഇന്റൽ അനുകൂല പ്രൊസസ്സർ (i486 അല്ലെങ്കിൽ പുതിയവ)
- 32 MB റാം (ടെക്സ്റ്റ് മോഡിനായി), കുറഞ്ഞത് 96 MB (KDE-ക്കൊപ്പം ഗ്രാഫിക്സ് മോഡിനായി)ഓഫീസ് പ്രൊഡക്റ്റുകളുപയോഗിക്കാൻ കുറഞ്ഞത് 128 MB റാം ആവശ്യമാണ്.
- ബൂട്ട് ചെയ്യാവുന്ന സിഡി റൊം ഡ്രൈവ്, അല്ലെങ്കിൽ സാധാരണ സിഡി റോം ഡ്രൈവും, ബൂട്ട് ഫ്ലോപ്പിയും (IDE/ATAPI അല്ലെങ്കിൽ SCSI)
- സാധാരണ SVGA-തര ഗ്രാഫിക്സ് കാർഡ്
- സീരിയൽ / പി.എസ്/2 സ്റ്റാൻഡേർഡ് മൌസ് അല്ലെങ്കിൽ IMPS/2-അനുകൂല USB-മൌസ്
വേർഷൻ ചരിത്രം
4 മുതൽ 5.1.1 വരെ സിഡി/ഡിവിഡി വേർഷനുകൾ ഒന്നിച്ചാണ് ഇറക്കിയിരുന്നത് [2].എന്നാൽ 5.1.1 മുതൽ, ഡിവിഡി വേർഷൻ മാത്രമേ ഇറക്കുന്നുള്ളു.
ക്നോപ്പിക്സ് വേർഷൻ | റിലീസ് ദിനം | സിഡി | ഡിവിഡി |
1.4 | 30 സെപ്റ്റംബർ 2000 | അതെ | അല്ല |
1.6 | 26 ഏപ്രിൽ 2001 | അതെ | അല്ല |
2.1 | 14 മാർച്ച് 2002 | അതെ | അല്ല |
2.2 | 14 മേയ് 2002 | അതെ | അല്ല |
3.1 | 19 ജനുവരി 2003 | അതെ | അല്ല |
3.2 | 26 ജൂലൈ 2003 | അതെ | അല്ല |
3.3 | 16 ഫെബ്രുവരി 2004 | അതെ | അല്ല |
3.4 | 17 മേയ് 2004 | അതെ | അല്ല |
3.5 ലിനക്സ് ടാഗ്-വേർഷൻ | ജൂൺ 2004 | അല്ല | അതെ |
3.6 | 16 ഓഗസ്റ്റ് 2004 | അതെ | അല്ല |
3.7 | 9 ഡിസംബർ 2004 | അതെ | അല്ല |
3.8 സീബിറ്റ്-വേർഷൻ | 28 ഫെബ്രുവരി 2005 | അതെ | അല്ല |
3.8.1 | 8 ഏപ്രിൽ 2005 | അതെ | അല്ല |
3.8.2 | 12 മേയ് 2005 | അതെ | അല്ല |
3.9 | 1 ജൂൺ 2005 | അതെ | അല്ല |
4.0 ലിനക്സ് ടാഗ്-വേർഷൻ | 22 ജൂൺ 2005 | അല്ല | അതെ |
4.0 അപ്ഡേറ്റഡ് | 16 ഓഗസ്റ്റ് 2005 | അല്ല | അതെ |
4.0.2 | 23 സെപ്റ്റംബർ 2005 | അതെ | അതെ |
5.0 സീബിറ്റ്-വേർഷൻ | 25 ഫെബ്രുവരി 2006 | അല്ല | അതെ |
5.0.1 | 2 ജൂൺ 2006 | അതെ | അതെ |
5.1.0 | 30 ഡിസംബർ 2006 | അതെ | അതെ |
5.1.1 | 4 ജനുവരി 2007 | അതെ | അതെ |
5.2 സീബിറ്റ്-വേർഷൻ | മാർച്ച് 2007 | അല്ല | അതെ |
5.3 സീബിറ്റ്-വേർഷൻ | 12 ഫെബ്രുവരി 2008 | അല്ല | അതെ |
5.3.1 | 26 മാർച്ച് 2008 | അല്ല | അതെ |
ADRIANE | |||
6.0.0 | 28 January 2009 | അതെ | അല്ല |
6.0.1 | 8 February 2009 | അതെ | അല്ല |
6.1 CeBIT-Version | 25 February 2009 | അതെ | അതെ |
6.2 / ADRIANE 1.2 | 18 November 2009 | അതെ | അതെ |
6.2.1 | 31 January 2010 | അതെ | അതെ |
6.3 CeBIT-Version | 2 March 2010 | അല്ല | അതെ |
6.4.3 | 20 December 2010 | അതെ | അതെ |
6.4.4 | 1 February 2011 | അതെ | അതെ |
6.5 CeBIT-Version | March 2011 | അല്ല | അതെ |
6.7.0 | 3 August 2011 | അതെ | അതെ |
6.7.1 | 16 September 2011 | അതെ | അതെ |
|}
Remove ads
കൂടുതൽ വിവരങ്ങൾക്ക്
പുസ്തകങ്ങൾ
- Granneman, Scott (2005). Hacking Knoppix. Wiley. ISBN 978-0-7645-9784-8.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Rankin, Kyle (2004). Knoppix Hacks. O'Reilly. ISBN 978-0-596-00787-4.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
വാർത്തയിൽ
- Cameron Laird: Knoppix gives bootable, one-disk Linux (IBM developer works)
- Distrowatch.com interview with Klaus Knopper
- System recovery with Knoppix (IBM developer works)
Remove ads
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads