യൂറോപ്പിയം
From Wikipedia, the free encyclopedia
Remove ads
Remove ads
അണുസംഖ്യ 63 ആയ മൂലകമാണ് യൂറോപ്പിയം. Eu ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. യൂറോപ്പ് വൻകരയുമായി ബന്ധപ്പെടുത്തിയാണ് ഈ മൂലകത്തിന് യൂറോപ്പിയം എന്ന പേരിട്ടത്.
Remove ads
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
അപൂർവ എർത്ത് മൂലകങ്ങളിൽ ഏറ്റവും ക്രീയശീലമായ മൂലകമാണ് യൂറോപ്പിയം. വായുവിൽ ഇത് വളരെ വേഗത്തിൽ ഓക്സീകരിക്കപ്പെടുന്നു. ജലവുമായുള്ള പ്രവർത്തനം കാത്സ്യത്തിന്റേതിനോട് സമാനമാണ്. 150 °C മുതൽ 180 °C വരെ താപനിലയിൽ യൂറോപ്പിയം സ്വയം കത്തുന്നു. ഖരാവസ്ഥയിലുള്ള ലോഹം ധാതു എണ്ണയാൽ പൊതിയപ്പെട്ടിരിക്കുമ്പോൾ പോലും അപൂർവമായേ തിളക്കം കാണിക്കാറുള്ളൂ.
ഉപയോഗങ്ങൾ
വളരെ ചുരുക്കം വാണിജ്യപരമായ ഉപയോഗങ്ങളെ യൂറോപ്പിയത്തിനുള്ളൂ. ചിലതരം ഗ്ലാസുകളുമായി ഡോപ്പ് ചെയ്ത് ലേസറുകളുടേ നിർമ്മാണത്തിനും ഡൗൺ സിൻഡ്രോം പോലെയുള്ള ചില ജനിതക രോഗങ്ങളുടെ നിർണയത്തിനും (Screening). ന്യൂട്രോണുകളെ വലിച്ചെടുക്കാനുള്ള കഴിവുള്ളതിനാൽ ആണവ റിയാക്ടറുകളിൽ യൂറോപ്പിയം ഉപയോഗിക്കാമോ എന്ന് പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിയം ഓക്സൈഡ് (Eu2O3) ചുവന്ന ഫോസ്ഫറായി ടെലിവിഷനുകളിലും ഫ്ലൂറസെന്റ് വിളക്കുകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads