ടെലൂറിയം

From Wikipedia, the free encyclopedia

ടെലൂറിയം
Remove ads

അണുസംഖ്യ 52 ആയ മൂലകമാണ് ടെലൂറിയം. Te ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി കലർന്ന വെള്ള നിറമുള്ളതും ബലം പ്രയോഗിച്ചാൽ പൊട്ടിപ്പോകുനതുമായ ഒരു അർദ്ധലോഹമാണിത്. ടിന്നുമായി രൂപസാദൃശ്യമുള്ള ടെല്ലൂറിയത്തിന് രാസപരമായി സെലീനിയം, സൾഫർ എന്നിവയുമായി സാമ്യമുണ്ട്. സാധാരണയായി മൂലക രൂപത്തിലുള്ള പരലുകളായാണ് ഇത് കാണപ്പെടുന്നത്. ഭൂമിയിൽ സുലഭം അല്ലെങ്കിലും പ്രപഞ്ചമൊട്ടാകെ ഇതു സാധാരണയായി കാണപ്പെടുന്നു. ലഭ്യത കുറയാൻ ഉള്ള കാരണങ്ങൾ ഉയർന്ന അണുസഖ്യയും കൂടാതെ ഹൈഡ്രൈഡ് സംയുക്തങ്ങളുടെ രൂപീകരണവും ആണെന്നു കരുതപ്പെടുന്നു. ബാഷ്പീകരണ സ്വഭാവം ഉള്ള ഇത്തരം ഹൈഡ്രൈഡുകൾ, ഭൂമിയുടെ അത്യൂഷ്മാവിലുള്ള രൂപീകരണ സമയത്ത് ബഹിരാകാശത്തേക്ക് സഞ്ചരിച്ച് നഷ്ടപെട്ടിരിക്കാം. ഈ അർദ്ധലോഹത്തിന്റെ പ്രധാന ഉപയോഗം ലോഹസങ്കരങ്ങളിലും അർദ്ധചാലകങ്ങളിലുമാണ്.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
Remove ads

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

അത്യപൂർവമായ ടെലൂറിയം ഭൂമിയിൽ ഏറ്റവും ദുർലഭമായ ഒമ്പത് മൂലകങ്ങളിൽ ഒന്നാണ്. ഓക്സിജൻ, സൾഫർ, സെലീനിയം, പൊളോണിയം എന്നിവ അടങ്ങുന്ന കാൽകൊജൻ (chalcogen) കുടുംബത്തിലാണ് ടെലൂറിയം ഉൾപ്പെടുന്നത്.

പരൽ രൂപത്തിലായിരിക്കുമ്പോൾ വെള്ളി കലർന്ന വെള്ള നിറമാണിതിന്. ശുദ്ധ രൂപത്തിൽ ഇതിന് ഒരു മെറ്റാലിക് തിളക്കമുണ്ട്. ബലം പ്രയോഗിച്ചാൽ പൊട്ടിപ്പോവുന്നതും എളുപ്പത്തിൽ പൊടിക്കാവുന്നതുമായ ഒരു അർദ്ധലോഹമാണിത്.

128Te എന്ന ടെലൂറിയം ഐസോടോപ്പ് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള എല്ലാ റേഡിയോആൿറ്റീവ് ഐസോടോപ്പുകളിലും വച്ച് ഏറ്റവും ഉയർന്ന അർധായുസ്സുള്ളതാണ് (2.2 × 1024 വർഷങ്ങൾ).

Remove ads

ചരിത്രം

1782-ൽ ട്രാൻസിൽവാനിയയിലെ നഗിസ്‌സെബെനിൽ വച്ച് ഹംഗേറിയൻ ശാസ്ത്രജ്ഞനായ ഫ്രാൻസ്-ജോസഫ് മുള്ളർ ആണ് ടെലൂറിയം കണ്ടെത്തിയത്. 1789-ൽ മറ്റൊരു ഹംഗേറിയൻ ശാത്രജ്ഞനായ പാൽ കിറ്റൈബെൽ ഈ മൂലകം സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയെങ്കിലും പിന്നീട് അദ്ദേഹം മൂലകത്തിന്റെ ഉപജ്ഞാതാവ് എന്ന അവകാശം മുള്ളർക്ക് വിട്ടുകൊടുത്തു. ഈ മൂലകം ആദ്യമായി വേർതിരിച്ചെടുത്ത മാർട്ടിൻ ഹയ്ൻ‌റിഷ് ക്ലപ്രൊത് എന്ന ശാസ്ത്രജ്ഞൻ 1798-ൽ മൂലകത്തെ ടെലൂറിയം എന്ന് നാമകരണം ചെയ്തു.

Remove ads

സാന്നിദ്ധ്യം

ഭൂമിയുടെ പുറം പാളിയിൽ ടെലൂറിയത്തിന്റെ ലഭ്യത പ്ലാറ്റിനത്തിന്റേതിനേക്കാൾ കുറവാണ്. അമൂല്യ ലോഹങ്ങളെ (precious metals) മാറ്റി നിർത്തിയാൽ ഭൂമിയുടെ പുറം പാളിയിലെ സ്ഥിരതയുള്ള ഖര മൂലകങ്ങളിൽ ഏറ്റവും അപൂർവമായത് ടെലൂറിയമാണ്. പ്ലാറ്റിനത്തിന്റെ ലഭ്യത 5 മുതൽ 37 ppb ആയിരിക്കുമ്പോൾ 1 മുതൽ 5 ppb വരെയാണ് ടെലൂറിയത്തിന്റെ ലഭ്യത.

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads