വെലോസിറാപ്റ്റർ

From Wikipedia, the free encyclopedia

വെലോസിറാപ്റ്റർ
Remove ads

മാംസഭുക്കുകളായ ദിനോസറുകളിൽ 'വേഗക്കള്ളൻ' എന്നറിയപ്പെടുന്ന ഇടത്തരം വലിപ്പമുള്ള ദിനോസറുകളാണ്‌ വെലോസിറാപ്റ്റർ . ഡ്രോമയിയോസോറിഡ് തേറാപോഡ് വിഭാഗത്തിൽപ്പെടുന്ന ഈയിനം ദിനോസറുകൾ ഏകദേശം 83 മുതൽ 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അതായത് ക്രാറ്റേഷ്യസ് യുഗത്തിന്റെ ഉത്തരഘട്ടത്തിൽ ജീവിച്ചിരുന്നവയാണെന്ന് കണക്കാക്കപ്പെടുന്നു.വെലോസിറാപ്റ്ററിന്റെ ഫോസ്സിൽ പ്രധാനമായും ലഭിച്ചിരിക്കുന്നത് മംഗോളിയയിൽനിന്നാണ്‌. ജൂറാസിക്ക് പാർക്ക് എന്ന ഹോളിവുഡ് സിനിമയിൽ ഈയിനം ദിനോസറുകളുടെ പരിഷ്‌ക്കരിച്ച രൂപമാണ്‌ ചിത്രീകരിച്ചിരിക്കുന്നത്.

വസ്തുതകൾ Scientific classification, Species ...

ഡ്രോമയിയോസോറിഡ് വിഭാഗത്തിൽപ്പെട്ട മറ്റു ദിനോസറുകളായ ഡൈനൊനിക്കസ്, അച്ചിലോബേറ്റർ തുടങ്ങിയവയിൽനിന്നെല്ലാം വ്യത്യസ്തമായി ചെറിയ ശരീരഘടനയൊടുകൂടിയ ദിനോസറാണ്‌ വെലോസിറാപ്റ്റർ. ടർക്കിയുടെ വലിപ്പവും നീളമേറിയ വാലും, ചിറകുകളുമൊക്കെയുള്ള വെലോസിറാപ്റ്ററുകൾ രണ്ട്കാലിൽ നടക്കുന്ന ജീവികളായിരുന്നു. ഇരുകാല്പ്പാദങ്ങളിലും മൂർച്ചയേറിയ നഖങ്ങൾ ഇവയ്ക്കുണ്ടായിരുന്നു.ഇരയെ കീറിമുറിക്കാനായിരിക്കാം ഈ നഖങ്ങൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ചെറിയ ശിരസ്സുള്ള ഇവയുടെ നീളമേറിയ അതേസമയം വലിപ്പം കുറഞ്ഞ തലയോട് മറ്റുള്ള ദിനോസർ ഫോസിലുകളിൽ നിന്നും ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു.

Remove ads

ശരീര ഘടന

ഇടത്തരം വലിപ്പമുള്ള ദിനോസറുകളായിരുന്നു വെലോസിറാപ്റ്ററുകൾ. പൂ ർണ്ണവളർച്ചയെത്തിയ വെലോസിറാപ്റ്ററിന്‌ 2.07 മീറ്റർ (6.7 അടി) നീളവും 0.5 മീറ്റർ (1.6 അടി) ഉയരവും ഉണ്ടായിരിക്കും. ശരീരഭാരം ഏകദേശം 15 കിലോഗ്രാം വരെയാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്. മുകളിലോട്ട് വളഞ്ഞ രീതിയിലുള്ള തലയോടിന് ഏകദേശം 250 മില്ലിമീറ്റർ നീളമുണ്ടാവും. താടിയെല്ലിന്റെ ഇരുവശങ്ങളിലുമായി 26-28 പല്ലുകൾ വീതമുണ്ടാവും.വെലൊസിറാപ്റ്ററിന്റെ കുറിയ കൈകളിൽ മൂന്നുവീതം കൂർത്ത് വളഞ്ഞ നഖങ്ങൾ കാണാം.

Thumb
V. mongoliensis വലിപ്പത്തിൽ മനുഷ്യരുമായുള്ള താരതമ്യം
Remove ads

ചരിത്രം

1922-ൽ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ മംഗോളിയയിലെ ഗോബി മരുഭൂമിയിൽ നടത്തിയ പര്യവേക്ഷണത്തിലാണ്‌ വേലോസിറാപ്റ്ററിന്റെ ഫോസിൽ ആദ്യമായി കണ്ടെത്തിയത്. പൂർണ്ണമായും തകർന്നടിഞ്ഞിരുന്ന ഈ തലയോടിന്റെ ഫോസിൽ മുഴുവനായി പുനക്രമീകരിക്കാൻ ശാസ്ത്രഞ്ന്മാർക്ക് കഴിഞ്ഞു.1924-ൽ മ്യൂസിയം പ്രസിഡന്റായിരുന്ന ഹെൻട്രി ഫെയർഫീൽഡ് ഓസ്ബോൺ ഈ പുതിയയിനം ദിനോസറിന്‌ വെലോസിറാപ്റ്റർ എന്ന് നാമകരണം ചെയ്തു.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads