അഞ്ഞൂറ് രൂപ നോട്ട്

From Wikipedia, the free encyclopedia

അഞ്ഞൂറ് രൂപ നോട്ട്
Remove ads

ഭാരതീയ റിസർവ് ബാങ്ക് 1987 ൽ പുറത്തിറക്കിയ ഒരു ഇന്ത്യൻ കറൻസി നോട്ടാണ് അഞ്ഞൂറ് രൂപ നോട്ട്. ഇപ്പോൾ പ്രചാരത്തിലുള്ള 500 രൂപ നോട്ട് 2016 നവംബറിൽ നിലവിൽ വന്ന ഇന്ത്യൻ കറൻസി നോട്ടാണ്[2].

വസ്തുതകൾ (ഇന്ത്യ), Value ...

2016 നവംബർ 8 ന് അർദ്ധരാത്രി മുതൽ നിലവിലുള്ള അഞ്ഞൂറു രൂപാ നോട്ടുകൾ റദ്ദാക്കിയതായും പകരം പുതിയ നോട്ടുകൾ 11 നവംബർ 2016 മുതൽ പ്രാബല്യത്തിൽ വരുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു.

Remove ads

നാൾവഴി

  • ഡിസംബർ 19, 2016 ൽ - 2016 നവംബറിൽ പുറത്തിറങ്ങിയ മഹാത്മാ ഗാന്ധി പുതിയ ശ്രേണി നോട്ടുകളുടെ തുടർച്ചയായി 'R' എന്ന ഇൻസെറ്റ് അക്ഷരത്തിൽ പുതിയ 500 രൂപ നോട്ട് പുറത്തിറകും എന്ന് റിസർവ് ബാങ്ക് അറിച്ചു[3].ഈ നോട്ടിന്റെ പുറകുവശത് 2016 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്.
  • ഡിസംബർ 16, 2016 ൽ - 2016 നവംബറിൽ പുറത്തിറങ്ങിയ മഹാത്മാ ഗാന്ധി പുതിയ ശ്രേണി നോട്ടുകളുടെ തുടർച്ചയായി 'E' എന്ന ഇൻസെറ്റ് അക്ഷരത്തിന്റെ ഒപ്പം '*' കൂടിയ പുതിയ 500 രൂപ നോട്ട് പുറത്തിറകും എന്ന് റിസർവ് ബാങ്ക് അറിച്ചു[4]. സ്റ്റാർഓട് കൂടിയ 500 രൂപ ബാങ്ക് നോട്ടുകൾ ആദ്യമായി ഇറക്കി.
  • ഡിസംബർ 08, 2016 ൽ - 2016 നവംബറിൽ പുറത്തിറങ്ങിയ മഹാത്മാ ഗാന്ധി പുതിയ ശ്രേണി നോട്ടുകളുടെ തുടർച്ചയായി ഇൻസെറ്റ് അക്ഷരം ഇല്യാതെ പുതിയ 500 രൂപ നോട്ട് പുറത്തിറകും എന്ന് റിസർവ് ബാങ്ക് അറിച്ചു[5].ഈ നോട്ടിന്റെ പുറകുവശത് 2016 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്.
  • നവംബർ 16, 2016 ൽ - മഹാത്മാ ഗാന്ധി പുതിയ ശ്രേണി നോട്ടുകളുടെ തുടർച്ചയായി 'L' എന്ന ഇൻസെറ്റ് അക്ഷരത്തിൽ പുതിയ 500 രൂപ നോട്ട് പുറത്തിറകും എന്ന് റിസർവ് ബാങ്ക് അറിച്ചു[6].
Remove ads

മഹാത്മാഗാന്ധി പുതിയ പരമ്പരയിലുള്ള നോട്ടുകൾ

രൂപകല്പന

മഹാത്മാഗാന്ധി പുതിയ സീരീസിലുള്ള ₹500 ബാങ്ക്നോട്ടിനു 156mm × 66 mm വലിപ്പമുണ്ട്. കല്ലു ചാര നിറമുള്ള നോട്ടീന്റെ പിൻഭാഗത് ഭാരതത്തിന്റെ ചെങ്കോട്ടയുടെ ചിത്രവും സ്വച്ഛ് ഭാരത്ടെ ലോഗോയും ആണ് ഉളളത്. നാണ്യമുഖത്ത് കാഴ്ചയില്ലാത്തവർക് നോട്ടിനെ തിരിച്ചറിയാനായി ബ്രെയിൽ ലിപിയിൽ മൂല്യം തടിച്ച ലിപിയിൽ കൊടുത്തിട്ടുണ്ട്. ഇത് കൂടാതെ അഞ്ച് കോണീയ ബ്ലീഡ് ലൈനുകൾ ഇടത് വശത്തും വലത് വശത്തും ഉയർത്തിയ പ്രിന്റ് ചെയ്‌തിരിക്കുന്നു. മഹാത്മാ ഗാന്ധി പുതിയ ശ്രേണി നോട്ടിൽ ദേവനാഗരി ലിപിയിൽ ₹500 മൂല്യം എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു.

സെക്യൂരിറ്റി പ്രത്യേകതകൾ

17 സെക്യൂരിറ്റി പ്രത്യേകതകൾ ആണ് ₹500 ബാങ്ക് നോട്ടീന് ഉള്ളത്[7]:

Remove ads

ഭാഷകൾ

മറ്റു ഇന്ത്യൻ ബാങ്ക് നോട്ടുകളെപ്പോലെ ₹100 ബാങ്ക് നോട്ടിലും അതിലെ തുക 17 വ്യത്യസ്ത ഭാഷകളിൽ എഴുതിവച്ചിട്ടുണ്ട്. നാണ്യമുഖത്ത് ഇംഗ്ലിഷിലും ഹിന്ദിയിലും ഈ നോട്ടിന്റെ മൂല്യം എഴുതിവച്ചിട്ടുണ്ട്. മറുവശത്ത് ഒരു ഭാഷാ പാനൽ ഉണ്ട്. ഇവിടെ നോട്ടിന്റെ മൂല്യം ഇന്ത്യയുടെ 22 ഔദ്യോഗികഭാഷകളിൽ 15 എണ്ണത്തിൽ അച്ചടിച്ചിരിക്കുന്നു. ഭാഷകൾ അക്ഷരമാലാക്രമത്തിലാണു കൊടുത്തിരിക്കുന്നത്. ഇതിലെ ഭാഷകളിൽ ആസ്സാമീസ്ബംഗാളിഗുജറാത്തികന്നഡ,


കശ്മീരി, കൊങ്കണി, മലയാളം, മറാഠി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുഗു, ഉറുദു എന്നിവയുണ്ട്.

കൂടുതൽ വിവരങ്ങൾ Denominations in central level official languages (At below either ends), Language ...

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads