ആമസോൺ നദി

തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ നദി From Wikipedia, the free encyclopedia

ആമസോൺ നദിmap
Remove ads

തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ നദിയാണ്‌ ആമസോൺ. ഒഴുകുന്ന ജലത്തിന്റെ അളവനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയാണ്‌ ഇത്, ഇതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇതിന്‌ ശേഷം സ്ഥാനം വരുന്ന പത്ത് നദികളിലൂടെ ഒഴുകുന്ന മൊത്തം വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതലാണ്‌. ആമസോണിനാണ്‌ ലോകത്തെ ഏറ്റവും വലിയ നീർത്തടവ്യവസ്ഥയുള്ളത്, ഇത് ഏകദേശം ലോകത്തിലെ മൊത്തം നദിയൊഴുക്കിന്റെ അഞ്ചിലൊന്ന് വരും. ആമസോണിന്റെ ഭീമമായ വലിപ്പം കാരണമായി ഇതിനെ കടൽ നദി എന്നും വിളിക്കാറുണ്ട്. ആമസോണിനെ മീതെ അതിന്റെ വായ് ഭാഗം ഒഴിച്ച് ഒരിടത്തും പാലം ഇല്ല എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്‌, ഇതിന്റെ പ്രധാനപ്പെട്ട കാരണം കുറഞ്ഞ ജനസംഖ്യയുള്ള മേഖലയാണ്‌ ആമസോൺ, മാത്രവുമല്ല വീതി കുറഞ്ഞ ഭാഗങ്ങൾ ഭൂരിഭാഗവും ഒഴുകുന്നത് നിത്യഹരിത മഴക്കാടുകളിലൂടെയുമാണ്‌.

ആമസോൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആമസോൺ (വിവക്ഷകൾ) എന്ന താൾ കാണുക. ആമസോൺ (വിവക്ഷകൾ)
വസ്തുതകൾ രാജ്യങ്ങൾ, Region ...
Remove ads

ഭൂരിഭാഗം അളവുകൾ അനുസരിച്ച് ആമസോൺ തന്നെയാണ്‌ നദികളിൽ മുൻപിൽ നിൽക്കുന്നതെങ്കിലും നീളത്തിന്റെ കാര്യത്തിൽ മാത്രം ഇത് ആഫ്രിക്കയിലെ നൈൽ നദിക്ക് ശേഷം രണ്ടാം സ്ഥാനത്താണ്‌. പക്ഷേ ചില ശാസ്ത്രജ്ഞർ, പ്രത്യേകിച്ച് ബ്രസീലിൽ നിന്നുള്ളവർ, ആമസോൺ തന്നെയാണ്‌ നീളമുള്ള നദി എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്‌.

ഇതിന്റെ നീളം 6400 കി.മീ. ആണ്. ഇത് പെറുവിലെ നെവാഡൊ മിസ്മിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ബ്രസീലിൽ വച്ചാണ് ആമസോൺ അറ്റ്ലാന്റിക് സമുദ്രത്തിൽ ചേരുന്നത്.

Remove ads

നീർത്തടവ്യവസ്ഥ

ലോകത്തിലെ ഏറ്റവും വലിയ നീർത്തടവ്യവസ്ഥയുള്ളെ ആമസോൺ നീർത്തടവ്യവസ്ഥ തെക്കെ അമേരിക്കയുടെ ഭൂവിസ്തൃതിയുടെ 40 ശതമാനം വ്യാപിച്ച് കിടക്കുന്നു, ഏകദേശം 6,915,000 ചതുരശ്ര കി.മീ (2,670,000 ച.മൈൽ) വരും ഇത്. ഉത്തര അക്ഷാംശം 5 ഡിഗ്രി മുതൽ ദക്ഷിണ അക്ഷാംശം 20 ഡിഗ്രി വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ഇതിൽ ജലം വന്നു ചേരുന്നു. ഇതിൽ ഏറ്റവും ദൂരമുള്ള ജലസ്രോതസ്സുകൾ അന്തർ-ആൻഡിയൻ ഫലകങ്ങളിൽ വരെ കാണപ്പെടുന്നു, ഈ ഭാഗം പസഫിക്ക് സമുദ്രത്തിൽ നിന്ന് കുറഞ്ഞ ദൂരത്തിൽ മാത്രമാണ്‌ സ്ഥിതി ചെയ്യുന്നത്.

ആമസോണും അതിന്റെ പോഷക ശാഖകളെയും ഉൾക്കൊള്ളുന്ന ഭൂവിസ്തൃതിയുടെ അളവിൽ ഒരു വർഷത്തിനിടയ്ക്ക് മൂന്ന് മടങ്ങ് വരെ മാറ്റം കാണപ്പെടാറുണ്ട്. വേനൽക്കാലത്ത് 110,000 ച.കി.മീ (42,000 ച.മൈൽ) ആണെങ്കിൽ നിറഞ്ഞൊരുകുന്ന സമയം ഇത് 350,000 ച.കി.മീ (135, 000 ച.മൈൽ) വരെ ഉയരുന്നു. ഇതേപ്രകാരം വേനൽകാലം 11 കി.മീ (7 മൈൽ) വീതി കാണപ്പെടുമ്പോൾ വർഷകാലം നിറഞ്ഞൊഴുകുമ്പോൾ 45 കി.മീ (28 മൈൽ) വരെയായി വീതി ഉയരുകയും ചെയ്യുന്നു.

ആമസോണിൽ നിന്ന് അറ്റ്ലാന്റിക്ക് സമുദ്രത്തിലേക്ക് വന്നുചേരുന്ന ജലത്തിന്റെ അളവ് ഭീമമാണ്‌: വർഷകാലത്ത് 300,000 ക്യുബിക്ക് മീറ്റർ വരെയാകും ഇത്. ലോകത്ത് സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന ശുദ്ധജലത്തിന്റെ അഞ്ചിലൊന്നും ആമാസോണിൽ നിന്നാണ്‌. ആമസോൺ സമുദ്രത്തിൽ വന്നുചേരുന്ന ഭാഗത്ത് കരകാണപ്പെടാത്തത്ര ദൂരെ നിന്ന്പോലും കുടിക്കാനവശ്യമായ വെള്ളം എടുക്കാൻ കഴിയും, കരയിൽ നിന്ന് അഞ്ഞൂറ് കിലോ മീറ്റർ അകലെ വരെയുള്ള സമുദ്രജലത്തിന്റെ ലവണാംശം താഴ്ന്ന നിലയിലാകാൻ ഇതിൽ നിന്നുള്ള ശുദ്ധജലത്തിന്റെ ഒഴുക്ക് കാരണമാകുകയും ചെയ്യുന്നു.

Remove ads

ഉൽഭവസ്ഥാനങ്ങൾ

Thumb
The Amazon originates from the Apacheta cliff in Arequipa at the Nevado Mismi, with a sole sign of a wooden cross.
Thumb
Source of the Amazon
Thumb
The "Meeting of Waters" is the confluence of the Rio Negro (black) and the Rio Solimões (sandy) near Manaus, Brazil.

ആമസോണിന്റെ ആദ്യ ഘട്ടത്തിൽ പെറുവിലും ഇക്വഡോറിലുമായി ഏതാനും പ്രധാനപ്പെട്ട നദീവ്യവസ്ഥകളുണ്ട്, ഇതിൽ ചിലത് മറണോണിലേക്കും മറ്റുള്ളവ നേരിട്ട് ആമസോണിലേക്കും ഒഴുകുന്നു, ഇവ മൊറോണ, പാസ്താസ, നുകുറായ്, ഉറിതുയാകു, ചാമ്പിറ, ടൈഗർ, നാനായ്, നാപോ, ഹ്വല്ലഗ, ഉകയാലി എന്നിവയാണ്‌. വർഷങ്ങളായി ആമസോണിന്റെ ഉൽഭവമായി കാണപ്പെട്ടിരുന്ന മറണോണ ഉൽഭവിക്കുന്നത് മധ്യ പെറുവിലെ ലോറികോഷ തടാകത്തിന്‌ മുകൾഭാഗത്തുള്ള നെവേദോ ഡി യറുപ എന്നറിയപ്പെടുന്ന ഹിമപാളികളിൽ നിന്നാണ്‌. വെള്ളച്ചാട്ടങ്ങളിലൂടെയും നേർത്ത പാതകളിലൂടെയുമായി പോംഗോകൾ എന്ന് വിളിക്കുന്ന കൊടും വനങ്ങളിലൂടെ പെറുവിന്റെ പശ്ചിമ-മധ്യ ഭാഗത്ത് നിന്ന് ഏറ്റവും വടക്ക് ഭാഗം വരെ ഇത് ഒഴുകുന്നു, ശേഷം നോട്ട പട്ടണത്തിന്‌ തൊട്ട് മുൻപായി ഉകയാലി നദിയുമായി കൂടിച്ചേർന്ന് ആമസോൺ നദി രൂപം കൊള്ളുന്നു.

1996, 2001, 2007 വർഷങ്ങളിലായി സ്ഥിരീകരിച്ച ആമസോണിന്റെ ഏറ്റവും ദൂരെയുള്ള ഉൽഭവസ്ഥാനം പെറുവിന്റെ ഭാഗമായ ആൻഡിയൻ പർവ്വതനിരകളിലെ 5,597 മീറ്റർ (18,363 അടി) ഉയരമുള്ള നെവോദോ മിസ്മി എന്ന മഞ്ഞുമൂടിയ കൊടുമുടിയിലെ ഹിമപാളികളിൽ നിന്നാണ്‌, ഇത് ഏതാണ്ട് ടിടികാക തടാകത്തിന്‌ 160 കി.മീ (100 മൈൽ) പടിഞ്ഞാറും ലിമ നഗരത്തിന്‌ 700 കി.മീ (430 മൈൽ) തെക്ക് കിഴക്കുമാണ്‌. നെവോദോ മിസ്മിയിൽ നിന്നുള്ള വെള്ളം ക്യൂബ്രദാസ് കാർഹുവാസന്തയിലേക്കും അപ്പാഷേതയിലേക്കും ഒഴുകുന്നു (ഈ ഭാഗമാണ്‌ ഭൂരിഭാഗം ഭൗമശാസ്ത്രഞ്ജരും ആമാസോണിന്റെ ആരംഭമായി കണക്കാക്കുന്നതെങ്കിലും ബ്രസീലിൽ ഈ നദി സോളിമോസ് ദാസ് അഗ്വാസ് എന്നാണറിയപ്പെടുന്നത്). ഇവിടെനിന്ന് റിയോ നീഗ്രോയിൽ നിന്നുള്ള ഇരുണ്ട നിറത്തിലുള്ള വെള്ളവും റിയോ സോളിമോസിൽ നിന്നുള്ള മണൽ നിറത്തിലുള്ള വെള്ളവും ഒരുമിച്ച് , 6 കി.മീ ൽ കൂടുതൽ ദൂരം ഈ രണ്ട് ജലവും പരസ്പരം കലരാതെ വശങ്ങളിലായി ഒഴുകുന്നു.

റിയോ അപൂരിമാക്ന്റെയും ഉകയാലിന്റെയും ഒരുമിച്ചൊഴുകലിന്‌ ശേഷം ഇത് ആൻഡിയൻ മേഖലയെ പിന്നിട്ട് വെള്ളപ്പൊക്ക സമതലത്തിലെത്തുകയും ചെയ്യുന്നു. ഇവിടം മുതൽ ഏതാണ്ട് 1,600 കി.മീറ്ററോളം (990 മൈൽ) വനത്തിലുള്ള വിസ്താരമുള്ള തീരങ്ങളാണ്‌, തീരങ്ങൾ വെള്ളം താഴ്ന്നനിലയിലായിരിക്കും ഇത് നിറഞ്ഞൊഴുകുമ്പോൾ വെള്ള കയറുന്നു. താഴ്ന്ന തീരങ്ങളിൽ അപൂർവ്വമായി മാത്രമാണ്‌ കുന്നുകൾ കാണപ്പെടുന്നത്. ശേഷം ഇത് വലിയ ആമസോൺ മഴക്കാടുകളിലേക്ക് പ്രവെശിക്കുന്നു.

ഈ നദീവ്യവസ്ഥകളും ബ്രസീൽ, പെറു, ഇക്വഡോർ, കൊളംബിയ, വെനിൻസ്വല എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക് സമങ്ങളെയും ചേർത്താണ്‌ ഉപരി ആമസോൺ (Upper Amazon) എന്ന് വിളിക്കപ്പെടുന്നത്. ബ്രസീൽ, പെറു എന്നീ രാജ്യങ്ങളിലൂടെയാണ്‌ ആമസോണിന്റെ ഭൂരിഭാഗവും ഒഴുകുന്നത്, വെനിൻസ്വല, കൊളംബിയ, ഇക്വഡോർ, ബൊളീവിയ എന്നീ രാജ്യങ്ങളിൽ നിന്നായി ഇതിലേക്ക് പോഷകനദികൾ വന്നുചേരുന്നുണ്ട്.

Remove ads

നിറഞ്ഞൊഴുകൽ

Thumb
നദി നിറഞ്ഞൊഴുകുന്ന സമയത്തെ ഉപഗ്രഹ ചിത്രം, നാസയിൽ നിന്ന്.

നിറഞ്ഞൊഴുകുന്ന സമയം നദിയുടെ ശരാശരി ആഴം 40 മീറ്ററും (131 അടി) വീതി ഏകദേശം 40 കി.മീറ്ററും (25 മൈൽ) ആയി മാറുന്നു. നവംബറോടുകൂടി ഒഴുക്ക് വർദ്ധിക്കാൻ തുടങ്ങുകയും ജൂൺ വരെ ഇത് വർദ്ധിക്കുകയും ചെയ്യുന്നു, ശേഷം ഒക്ടോബർ അവസാനം വരെ ഒഴുക്കിൽ കുറവ് ഉണ്ടാകുന്നു. നീഗ്രോ ശാഖയിലുള്ള ഒഴുക്ക് ഇത് പോലെയല്ല; ഇതിന്റെ താഴവരയിൽ മഴ ഫെബ്രുവരിയോ മാർച്ചോടെയോ മാത്രമേ ആരഭിക്കുന്നുള്ളൂ. ജൂണോടുകൂടി ഇത് നിറയുന്നു, ശേഷം മറ്റ് ഭാഗത്തേത് പോലെ കുറയുകയും ചെയ്യുന്നു. മദെയ്റ ശാഖയിൽ ആമസോണിനേക്കാൾ രണ്ട് മാസം നേരത്തേയായിരിക്കും ഒഴുക്കിൽ വർദ്ധനവും കുറവും കാണപ്പെടുന്നത്.

ഒന്ന് മുതൽ ആറ് മൈൽ വരെ വീതി വരുന്ന പ്രധാന ശാഖയിൽകൂടി വലിയ ജലനൗകകൾക്ക് മാനുസ് വരെ സഞ്ചരിക്കുവാൻ കഴിയും, അതായത് അഴിമുഖത്ത് നിന്ന് 1,500 കി.മീ (930 മൈൽ) ഉള്ളിലോട്ട്. 3,000 മുതൽ 9,000 ടൺ ഭാരവും 5.5 മീറ്റർ ആഴവും വരുന്ന ചെറിയ നൗകകൾക്ക് പെറുവിലെ ഇക്വിറ്റോസ് വരെ പോകുവാനും സാധിക്കുന്നു, ഇത് സമുദ്രത്തിൽ നിന്ന് 3,600 കി.മീ (2,240 മൈൽ) ദൂരെയാണ്‌. ഇതിനേക്കാൾ ചെറിയ ബോട്ടുകൾക്ക് യഥാർത്ഥ ഉൽഭവസ്ഥാനത്ത് നിന്ന് 780 കി.മീ അകലത്തിൽ എത്തുവാൻ കഴിയുന്നു. ഇതിനൊക്കെ പുറമെ ഉൽഭവസ്ഥാനത്തോട് അടുത്തുള്ള പോംഗോ ഡി മാൻസെറിഷെ വരെ ചെറിയ ബോട്ടുകൾ സ്ഞ്ചരിക്കാറുമുണ്ട്.

അഴിമുഖം

ആമസോൺ സമുദ്രവുമായി സന്ധിക്കുന്ന ഭാഗം ഏതാണ്ട് 330 കി.മീറ്ററോളം (210 മൈൽ) വീതിയുള്ളതാണ്‌. കാബോ ഡൊ നോർതെ മുതൽ പ്യൂണ്ടൊ പതിജോക വരെയുള്ള അളവാണിത്, പക്ഷേ ഇതിൽ പാര നദിയുടെ 60 കി.മീ (40 മൈൽ) സമുദ്രവുമായുള്ള വായ ഭാഗം കൂടി ഉൾപ്പെടുന്നു, ഇത് കണക്കിലെടുക്കാതെയിരിക്കാവുന്നതാണ്‌, ഈ ഭാഗം ടോകാന്റിൻസിന്റെ താഴ്ഭാഗത്താണ്‌ സ്ഥിതി ചെയ്യുന്നത്. അത്പോലെ ആമസോണിലുള്ള മറാജോ ദ്വീപിന്റെ സമുദ്രത്തിനഭിമുഖമായുള്ള ഭാഗം കൂടി ഇതിൽപ്പെടുന്നു. ഇതൊക്കെ പ്രകാരം ആംസോണിന്റെ അഴിമുഖം ഇംഗ്ലണ്ടിലെ തേംസിന്റെ നീളത്തേക്കാൾ കൂടുതലാണ്‌.

Remove ads

ജൈവസമ്പത്ത്

ലോകത്തുള്ള ജൈവ സ്പീഷീസുകളിൽ മൂന്നിലൊന്നിൽ കൂടുതൽ ആംസോൺ ഉഷ്ണമേഖലാ മഴക്കാടുകളിൽ കാൺപ്പെടുന്നു. വളരെ വിശാലമായ ഉഷ്ണമേഖല വനവും കൂടെ നദീതടവ്യവസ്ഥയും 5.4 ദശലക്ഷം ചതുരശ്ര കി.മീ ( 2,100,000 ച.മൈൽ) വിസ്തൃതിയുള്ള ഇത് ലോകത്തിൽ തന്നെ ഏറ്റവും ജൈവസമ്പുഷ്ടമായ ഉഷ്ണമേഖല വനമാണ്‌. ഇത് വരെ തിരിച്ചറിഞ്ഞ 3,000 ൽ കൂടുതൽ സ്പീഷീസ് മൽസ്യങ്ങൾ ആമസോണിൽ കാണപ്പെടുന്നു, തിരിച്ചറിയപ്പെടുന്നവയുടെ എണ്ണം നാൾകൾതോറും വർദ്ധിക്കുന്നുമുണ്ട്, ചില കണക്കുകൾ ഇത് 5,000 അടുത്ത് വരുമെന്ന് കാണിക്കുന്നു.

ഒറിണോക്കോ നദിയോടൊപ്പം ആമസോൺ ബോട്ടോ(ആമസോൺ നദി ഡോൾഫിൻ)യുടെ പ്രധാന ആവാസ മേഖലയാണ്‌. നദീജല ഡോൾഫിനിൽപ്പെട്ട ഏറ്റവും വലിയ സ്പീഷീസാണിത്, ഇത് 2.6 മീറ്റർ (9 അടി) വരെ നീളം വയ്ക്കുന്നു. മനുഷ്യനായി രൂപം മാറാൻ കഴിവുള്ളതാണീ ഡോൾഫിനെന്ന് ബ്രസീലിൽ പ്രശസ്തമായ പഴയ കഥയുണ്ട്.

വലിയ കൂട്ടത്തോടെ സഞ്ചരിക്കുന്ന പിരാന മൽസ്യങ്ങൾ ധാരാളം ഇതിൽ കാണപ്പെടുന്നു, മറ്റുള്ള ജന്തുക്കളെയു മനുഷ്യരെപ്പോലും ആക്രമിക്കാറുണ്ട് ഈ മാംസഭോജികൾ. കുറച്ച് സ്പീഷിസുകൾ മാത്രമേ മനുഷ്യരെ ആക്രമിക്കുന്നവയായുള്ളൂ, കൂടുതൽ ഇനവും മറ്റ് മൽസ്യങ്ങളെ ഭക്ഷിക്കുന്നവയും കൂട്ടത്തോടെ സഞ്ചരിക്കാത്തവയുമാണ്‌.

കാള സ്രാവ് (Bull shark, Carcharhinus leucas) നെ സമുദ്രത്തിൽ നിന്ന് 4,000 കി.മീ (2,220 മൈൽ) അകലെയുള്ള പെറുവിലെ ഇക്വിറ്റോസിൽ കാണപ്പെട്ടതായി റിപ്പോർട്ടുണ്ട്. അറാപൈമ അഥവ പിരാറുക (Arapaima gigas) എന്നത് തെക്കെ അമേരിക്കയിൽ കാണപ്പെടുന്ന ഉഷ്ണമേഖലാ ശുദ്ധജല മൽസ്യമാണ്‌. 3 മീറ്റർ (9.8 അടി) വരെ നീളവും 200 കി.ഗ്രാം (440 പൗണ്ട്) ഭാരവും വയ്ക്കുന്ന ഇവ ഏറ്റവും വലിയ ശുദ്ധജല മൽസ്യങ്ങളിലൊന്നാണ്‌. ആമസോണിൽ കാണപ്പെടുന്ന മറ്റൊരു ശുദ്ധജല മൽസ്യമാണ്‌ അറോവന (Arowana, Osteoglossum bicirrhosum) ഇവ അറാപൈമയെ പോലെയുള്ള ഒരു ഇരപിടിയൻ മൽസ്യമാണ്‌, പക്ഷേ ഇവ 120 സെ.മീ വരെ മാത്രമേ പരമാവധി നീളം വയ്ക്കാറുള്ളൂ.

ആമസോൺ നദീതടവ്യവസ്ഥയുടെ ഇരുണ്ട ഭാഗങ്ങളിൽ കാണപ്പെടുന്ന പാമ്പാണ്‌ അനക്കൊണ്ട. ഇത് ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ സ്പീഷീസികളിലൊന്നാണിത്, നാസദ്വാരങ്ങൾ മാത്രം വെളിയിലാക്കി വെള്ളത്തിനടിയിലാണ്‌ ഇവ കൂടുതൽ സമയവും ചിലവഴിക്കുന്നത്.

ആയിരക്കണക്കിന്‌ തരത്തിൽപ്പെട്ട മൽസ്യങ്ങൾ, ഞണ്ടുകൾ, ആൽഗകൾ, ആമകൾ എന്നിവയും ഈ മേഖലയിൽ അധിവസിക്കുന്നു.

Remove ads

ആമസോൺ നദിയിലെ ചില ദൃശ്യങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads