ഇലിയോകാർപ്പേസീ

From Wikipedia, the free encyclopedia

ഇലിയോകാർപ്പേസീ
Remove ads

രുദ്രാക്ഷം അടങ്ങുന്ന സസ്യകുടുംബമാണ് ഇലിയോകാർപ്പേസീ (Elaeocarpaceae). 12 ജനുസുകളിലായി ഏതാണ്ട് 605 സ്പീഷിസുകൾ മരങ്ങളും കുറ്റിച്ചെടികളും ഉള്ള സപുഷ്പിസസ്യങ്ങളിലെ ഒരു സസ്യകുടുംബമാണിത്. 350 -ഓളം സ്പീഷിസുകൾ ഉള്ള ഇലിയോകാർപ്പസും 150 സ്പീഷിസുകൾ ഉള്ള സ്ലൊവാന്യയും ആണ് എണ്ണത്തിൽ കൂടുതലുള്ള ജനുസുകൾ. മിക്കവാറും ഉഷണമേഖലയിലും മിതോഷ്ണമേഖലയിലും കാണുന്ന ഇവയിലെ മിക്ക അംഗങ്ങളും നിത്യഹരിതമാണ്. മഡഗാസ്കർ, തെക്ക്-കിഴക്ക് ഏഷ്യ, ആസ്ത്രേലിയ, ന്യൂസിലാന്റ്, വെസ്റ്റ് ഇൻഡീസ്, തെക്കെ അമേരിക്ക എന്നിവിടങ്ങളിലെല്ലാം ഇവയിലെ സസ്യങ്ങളെ കാണാറുണ്ട്.

വസ്തുതകൾ Scientific classification, Genera ...
Remove ads

കേരളത്തിൽ

രുദ്രാക്ഷം, കാരമാവ്, ഭദ്രാക്ഷം, ചോളരുദ്രാക്ഷം, കൽരുദ്രാക്ഷം, തമരി, വറളി എന്നിവയെല്ലാം ഈ കുടുംബത്തിലെ കേരളത്തിൽ കാണുന്ന മരങ്ങളാണ്.

Thumb
ഭദ്രാക്ഷം, പൂക്കളും കായയും, പേരിയയിൽ നിന്നും

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads