ഗാസാ മുനമ്പ്

why does there have war From Wikipedia, the free encyclopedia

ഗാസാ മുനമ്പ്
Remove ads

മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരത്തുള്ള ഒരു സ്വയംഭരണാധികാരമുള്ള അസ്തിത്വമാണ് ഗാസ സ്ട്രിപ്പ് (അറബി: قطاع غزة Qiṭāʿ Ġazzah, IPA: [qɪˈtˤɑːʕ ˈɣazza]). തെക്കുപടിഞ്ഞാറ് ഈജിപ്റ്റ് (11 കിലോമീറ്റർ); കിഴക്കും വടക്കും ഇസ്രായേൽ (51 കിലോമീറ്റർ) എന്നിവയാണ് അതിർത്തികൾ. 2007 മുതൽ ഈ പ്രദേശം പ്രായോഗികതലത്തിൽ ഹമാസ് എന്ന സായുധ സംഘടനയാണ് ഭരിക്കുന്നത്. 2012 മുതൽ ഐക്യരാഷ്ട്രസഭ ഈ പ്രദേശം പലസ്തീൻ രാജ്യത്തിന്റെ ഭാഗമായി കണക്കാക്കുന്നു. റാമള്ളായിലെ പലസ്തീനിയൻ ഭരണകൂടം ഈ പ്രദേശത്തിന്റെ മേൽ അധികാരം അവകാശപ്പെടുന്നുണ്ടെങ്കിലും ഹമാസ് അവകാശപ്പെടുന്നത് പലസ്തീനിയൻ അഥോറിറ്റിയുടെ അധികാരം തങ്ങൾക്കാണ് ലഭിക്കേണ്ടതെന്നാണ്. ഈ രണ്ടു വിഭാഗങ്ങൾ തമ്മിൽ സമരസപ്പെട്ട് മുന്നോട്ടുപോകാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല.

വസ്തുതകൾ ഗാസ സ്ട്രിപ്പ്(പലസ്തീൻ), സ്ഥിതി ...
Thumb
ഗാസ പട്ടണത്തിന്റെ ചക്രവാളം
Thumb
2012 -ൽ ഗാസ.

ഗാസയിലെ പലസ്തീൻ ജനതയുടെ ഭൂരിഭാഗവും സുന്നി മുസ്ലീങ്ങളാണ്. വാർഷിക ജനസംഖ്യാവർദ്ധനവ് ഏകദേശം 3.2% ആണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യാവർദ്ധനയുള്ള രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഈ പ്രദേശം.[2] ഈ പ്രദേശത്തിന്റെ നീളം 41 കിലോമീറ്ററും വീതി 6 മുതൽ 12 വരെ കിലോമീറ്ററുമാണ്. ആകെ വിസ്തീർണ്ണം 365 ചതുരശ്ര കിലോമീറ്ററാണ്.[3] ജനസംഖ്യ 17 ലക്ഷത്തോളമാണ്.[2]

Thumb
ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ശിശു

1948-ലെ യുദ്ധം അവസാനിച്ചതോടെയാണ് ഗാസ സ്ട്രിപ്പിന്റെ വടക്കും കിഴക്കുമുള്ള അതിർ‌ത്തികൾ രൂപപ്പെട്ടത്. ഇത് ഇസ്രായേലും ഈജിപ്റ്റും തമ്മിലുള്ള വെടിനിർത്തൽ കരാറനുസരിച്ച് 1949 ഫെബ്രുവരി 24-ന് അംഗീകരിക്കപ്പെട്ടു.[4] ഒത്തു തീർപ്പിന്റെ അഞ്ചാം ആർട്ടിക്കിൾ ഈ അതിർത്തി ഒരു അന്താരാഷ്ട്ര അതിർത്തിയാകില്ല എന്ന് വ്യവസ്ഥ ചെയ്തിരുന്നു. ആദ്യം ഗാസ സ്ട്രിപ്പിന്റെ ഭരണം നടത്തിയിരുന്നത് 1948-ൽ അറബ് ലീഗ് സ്ഥാപിച്ച പാലസ്തീൻ ഭരണകൂടമായിരുന്നു. ഈജിപ്റ്റിന്റെ സൈനിക നിയന്ത്രണത്തിൻ കീഴിൽ ഒരു പാവ സർക്കാർ എന്ന നിലയിലായിരുന്നു ഈ ഭരണകൂടം പ്രവർത്തിച്ചിരുന്നത്. ഇത് ഐക്യ അറബ് റിപ്പബ്ലിക്കുമായി ലയിക്കുകയും പിന്നീട് 1959-ൽ പിരിച്ചുവിടപ്പെടുകയും ചെയ്തു. ഇതിനുശേഷം 1967 വരെ ഇവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്ഷ്യൻ സൈനിക ഗവർണറായിരുന്നു. ഇസ്രായേൽ 1967-ൽ ആറു ദിന യുദ്ധത്തിലൂടെ ഈ പ്രദേശം ഈജിപ്റ്റിൽ നിന്ന് പിടിച്ചെടുത്തു. 1993-ൽ ഒപ്പുവച്ച ഓസ്ലോ കറാറിന്റെ അടിസ്ഥാനത്തിൽ പാലസ്തീൻ ജനതയുടെ ആവാസകേന്ദ്രങ്ങളുടെ ഭരണം പലസ്തീനിയൻ അഥോറിറ്റിക്ക് നൽകപ്പെട്ടു. ആകാശം, ജലം അതിർത്തി കടക്കുന്ന സ്ഥാനങ്ങൾ എന്നിവയുടെ നിയന്ത്രണം ഇസ്രായേൽ തുടർന്നും കൈവശം വച്ചു. ഈജിപ്റ്റുമായുള്ള കര അതിർത്തിയുടെ നിയന്ത്രണവും ഇസ്രായേലിന്റെ കൈവശമായിരുന്നു. 2005-ൽ ഇസ്രായേൽ ഗാസ സ്ട്രിപ്പിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങി. 2006-ലെ പലസ്തീനിയൻ തിരഞ്ഞെടുപ്പും ഹമാസിന്റെ പിടിച്ചടക്കലിനും ശേഷം 2007 ജൂലൈമുതൽ ഹമാസ് ഗാസ സ്ട്രിപ്പിന്റെ പ്രായോഗിക ഭരണം കൈവശം വച്ചുവരുന്നു. പലസ്തീൻ ഭരണകൂടം ഗാസയുടെ നിയന്ത്രണം അവകാശപ്പെടുന്നുണ്ടെങ്കിലും ഐക്യത്തിനായുള്ള സംഭാഷണങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.

Remove ads

കാലാവസ്ഥ

ഗാസയിൽ ചൂടേറിയ പാതി വരണ്ട കാലാവസ്ഥയാണ് പൊതുവായി ഉള്ളത് ( hot semi-arid climate (Köppen: BSh)) . കടുത്ത വേനല്ക്കാലവും അത്ര തീവ്രമല്ലാത്ത ശൈത്യകാലവുമാണ് കാണപ്പെടുന്നത് .[5] ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കൂടിയ ചൂട് അനുഭവപ്പെടുന്നു. ജനുവരിയിലാണ് ഏറ്റവും തണുപ്പനുഭവപെടുന്നത് ( 7 °C ). മഴ പൊതുവെ കുറവാണ് (116 mm) [6].

കൂടുതൽ വിവരങ്ങൾ ഗാസാ പ്രദേശത്തെ കാലാവസ്ഥ, മാസം ...
Remove ads

അവലംബം

ഗ്രന്ഥസൂചിക

പുറത്തേയ്ക്കുള്ള കണ്ണികൾ

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads