ലിനക്സ് മിന്റ്

ഓപ്പറേറ്റിങ്‌ സിസ്റ്റം From Wikipedia, the free encyclopedia

ലിനക്സ് മിന്റ്
Remove ads

ഉബുണ്ടു[5][6] അടിസ്ഥാനമാക്കി നിർമ്മിച്ച സ്വകാര്യ കമ്പ്യൂട്ടറുകൾക്കായുള്ള ഒരു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്‌ ലിനക്സ് മിന്റ്. ഉബുണ്ടുവിൽ നിന്നു വ്യത്യസ്തമായി ഇതിൽ കൂടുതൽ മീഡിയ കോഡെക്കുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്[7]. ആകർഷകമായ സിന്നമൺ ഡെസ്ക്ടോപ്പ് ആണ് ലിനക്‌സ് മിന്റിന്റെ എടുത്തു പറയേണ്ട പ്രത്യേകത. ആദ്യകാലങ്ങളിൽ ലിനക്സ് മിന്റ് കൃത്യമാർന്ന പതിപ്പുകൾ പുറത്തിറക്കുന്ന തീയതി പിന്തുടരുന്നുണ്ടായിരുന്നില്ല. ഡാര്യ്ന എന്ന പതിപ്പു മുതൽ ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുറത്തിറക്കൽ തീയതി പിന്തുടരുകയും ഉബുണ്ടു പുതിയ പതിപ്പു പുറത്തിറക്കിയാലുടൻ മിന്റും പുതിയ പതിപ്പ് പുറത്തിറക്കുന്ന രീതി സ്വീകരിക്കുകയും ചെയ്തു.ഏലീസ്സാ എന്ന പതിപ്പു മുതൽ മൈനർ പതിപ്പു നമ്പർ വിവരം റിലീസിങ്ങിൽ ചേർക്കുന്നത് ഒഴിവാക്കപ്പെട്ടു (ഉദാഹരണം ലിനക്സ് മിന്റ് 5.0 എന്നത് ഇപ്പോൾ ലിനക്സ് മിന്റ് 5 എന്നുപയോഗിക്കുന്നു) ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുതുക്കൽ രീതി പിന്തുടരുന്നതു കൊണ്ടും ഒരു ഉബുണ്ടു ബേസിനു തന്നെ ഒന്നിലധികം പതിപ്പുകൾ ഇല്ലാത്തതു കൊണ്ടുമാണ്‌ ഇങ്ങനെ ചെയ്തത്.[8]

വസ്തുതകൾ നിർമ്മാതാവ്, ഒ.എസ്. കുടുംബം ...

എറ്റവും പുതിയ പതിപ്പ് "ലിനക്സ് മിന്റ് 20.03 "യുനാ" എന്ന പേരിൽ അറിയപ്പെടുന്നു. ലിനക്സ് മിൻറ് അവസാനമായി അപ്ഡേറ്റ് ചെയ്യപ്പെട്ടത് 2022 ജൂലൈയിലാണ് .

Remove ads

പതിപ്പുകൾ

കൂടുതൽ വിവരങ്ങൾ Legend: ...
കൂടുതൽ വിവരങ്ങൾ Version, Codename ...
  1. MGSE: Mint Gnome 3 Shell Extensions (providing a desktop environment similar to GNOME 2)"

ലിനക്സ് മിന്റ് എക്സ്എഫ്സിഇ

എക്സ്എഫ്സിഇ ഡെസ്‌ക്ടോപ് അധിഷ്ഠിതമായ ലിനക്‌സ് മിന്റ് പതിപ്പാണ് ലിനക്സ് മിന്റ് എക്സ്.എഫ്.സി.ഇ (XFCE). XFCE ഡെസ്‌ക്ടോപ് ലഘുവായതിനാൽ GNOME അപേക്ഷിച്ചു വേഗത കൂടുതലായിരിക്കും. ലിനക്‌സ് മിന്റ് തീം ഉപയോഗിച്ച് XFCE ഡെസ്ക്ടോപ്പിനെ കൂടുതൽ ആകർഷകം ആക്കിയിട്ടുണ്ട്.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads