ലിയോനാർഡോ ഡികാപ്രിയോ

അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia

ലിയോനാർഡോ ഡികാപ്രിയോ
Remove ads

ലിയോനാർഡോ വിൽഹെം ഡികാപ്രിയോ (ജനനം: നവംബർ 11, 1974) പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും നിർമാതാവും ആണ്.[1].ടെലിവിഷൻ പരസ്യ ചിത്രങ്ങളിലും പിന്നീട് ടിവി പരമ്പരകളിലും അഭിനയം തുടങ്ങിയ ഇദ്ദേഹം ടൈറ്റാനിക് എന്ന ചിത്രത്തിലെ ജാക്ക് ഡോസൺ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് ജനപ്രീതിയാർജ്ജിച്ചു. റോമിയോ ആൻഡ് ജൂലിയറ്റ്, ക്യാച്ച് മി ഇഫ് യു കാൻ, ബ്ലഡ് ഡയമണ്ട്, തുടങ്ങിയ ചിത്രങ്ങളിലും ജനശ്രദ്ധ നേടിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

വസ്തുതകൾ ലിയോനാർഡോ ഡികാപ്രിയോ, ജനനം ...

വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസെസെയുടെ ഒപ്പമുള്ള ഗാങ്ങ്സ് ഓഫ് ന്യൂയോർക്ക്, ദ ഡിപാർട്ടഡ് ദ എവിയേറ്റർ, ഷട്ടർ ഐയിലൻഡ്,ദി വൂള്ഫ് ഓഫ് വാൾ സ്ട്രീറ്റ് എന്നിവ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ പെടുന്നു. ദ എവിയേറ്റർ, ദി വൂള്ഫ് ഓഫ് വാൾ സ്ട്രീറ്റ് എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള ഗോൾഡൻ ഗ്ളോബ് പുരസ്കാരം ലഭിച്ചു. ആറ് തവണ (5 തവണ അഭിനയത്തിനും 1 തവണ നിർമ്മാണത്തിനും) അക്കാദമി അവാർഡ്‌ നോമിനേഷൻ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിനു 2016 ൽ ദി റെവനന്റ്റ് എന്ന ചിത്രത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ്‌ ലഭിക്കുകയും ചെയ്തു.

Remove ads

മുൻകാല ജീവിതം

1974-ൽ ഇർമെലിൻ-ജോർജ്ജ് ഡികാപ്രിയോ ദമ്പതികളുടെ മകനായി കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ ജനിച്ചു. ലിയൊനാർഡോയുടെ മാതാവ് ജർമ്മൻ കാരിയും, പിതാവ് ജർമ്മൻ-ഇറ്റാലിയൻ വംശജനുമായിരുന്നു.

അഭിനയിച്ച ചിത്രങ്ങൾ

Thumb
DiCaprio in 2002
Thumb
DiCaprio at the London premiere of Body of Lies in 2008

അഭിനേതാവ്

കൂടുതൽ വിവരങ്ങൾ സിനിമയുടെ പേര്, വർഷം ...

നിർമ്മാതാവ്

കൂടുതൽ വിവരങ്ങൾ സിനിമയുടെ പേര്, വർഷം ...
Key
ഈ ചിഹ്നം ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു
Remove ads

പുരസ്കാരങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads