അരീക്കര
കോട്ടയം ജില്ലയിലെ ഗ്രാമംകേരളത്തിലെ കോട്ടയം ജില്ലയ്ക്ക് വടക്കുവശത്തായി സ്ഥിതിചെയ്യുന്ന ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ ഒരു ചെറിയ കാർഷിക ഗ്രാമമാണ് അരീക്കര. വെളിയന്നൂർ പഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്. വെളിയന്നൂർ, പുതുവേലി, ഉഴവൂർ, രാമപുരം എന്നീ സ്ഥലങ്ങളുമായി ഇത് റോഡ് മാർഗം ബന്ധിപ്പിച്ചിരിക്കുന്നു. പ്രാഥമികമായി ഒരു കാർഷിക മേഖലയായ ഇവിടെ, വ്യവസായമോ വ്യവസായിക സ്ഥാപനങ്ങളോ ഇല്ല. ഇവിടെ നിന്നുള്ള നിരവധി ആളുകൾ ഗൾഫ് നാടുകളിലും പാശ്ചാത്യ രാജ്യങ്ങളിലും ജോലിചെയ്യുന്നത് ഗ്രാമത്തിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നാണ്. ജില്ലാ ആസ്ഥാനമായി കോട്ടയത്തിന് 32 കിലോമീറ്റർ വടക്കോയി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേയ്ക്ക് ഉഴവൂരിൽ നിന്ന് 6 കിലോമീറ്റർ ദൂരമുണ്ട്. കോട്ടയം ജില്ലയുടെയും എറണാകുളം ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം.
Read article
Nearby Places

അച്ചിക്കൽ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
മോനിപ്പള്ളി
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

തിരുമാറാടി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

മണ്ണത്തൂർ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

ഉഴവൂർ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
കുറിച്ചിത്താനം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

പുതുവേലി
കോട്ടയം ജില്ലയിലെ ഗ്രാമം
മാനത്തൂർ
കോട്ടയം ജില്ലയിലെ ഗ്രാമം