കൊല്ലപ്പള്ളി
കോട്ടയം ജില്ലയിലെ ഗ്രാമംകേരളത്തിലെ കൊട്ടയം ജില്ലയിൽ പാലാ നഗരത്തിനടുത്തുള്ള ഒരു വികസ്വര പട്ടണമാണ് കൊല്ലപ്പള്ളി. ഇത് ളാലം ബ്ലോക്ക് പഞ്ചായത്തിൻറെ പരിധിയിൽ കടനാട് ഗ്രാമപഞ്ചായത്തിലുൾപ്പെട്ട പ്രദേശമാണ്. കേരളത്തിലെ രണ്ട് പ്രധാന പട്ടണങ്ങളായ പാലായ്ക്കും തൊടുപുഴയ്ക്കും ഇടയിൽ, മെയിൻ ഈസ്റ്റേൺ ഹൈവേയിൽ ഇത് സ്ഥിതിചെയ്യുന്നു. ഇത് കോട്ടയം ജില്ലയെ ഇടുക്കി ജില്ലാ ആസ്ഥാനമായ പൈനാവ്, ഇടുക്കി ജില്ലയുടെ വ്യാപാര കേന്ദ്രമായ തൊടുപുഴ എന്നീ രണ്ട് പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്നു. ഏറ്റവുമടുത്തുള്ള ഗ്രാമം ഉള്ളനാട് ആണ്. കോട്ടയം ജില്ലാ ആസ്ഥാനത്ത് നിന്ന് 32 കിലോമീറ്റർ കിഴക്കോയി സ്ഥിതി ചെയ്യുന്ന ഇവിടേയ്ക്ക് ളാലത്തിൽ നിന്ന് 2 കിലോമീറ്റർ ദൂരമുണ്ട്. മുത്തോലി, മേലുകാവ്, ഭരണങ്ങാനം, രാമപുരം, കാരൂർ, എന്നിവ കൊല്ലപ്പള്ളിയുടെ അടുത്തുള്ള ഗ്രാമങ്ങളാണ്.
Read article



