എയർ ഇന്ത്യ എക്സ്പ്രസ്സ്‌

From Wikipedia, the free encyclopedia

എയർ ഇന്ത്യ എക്സ്പ്രസ്സ്‌
Remove ads

ഗുരുഗ്രാം,ഹരിയാന കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ കുറഞ്ഞ നിരക്കിലുള്ള എയർലൈൻ അനുബന്ധമാണ്‌ എയർ ഇന്ത്യ എക്സ്പ്രസ്സ്‌. മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കും ആഴ്ച്ചയിൽ 175 സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ ചാർട്ടേർസ് ആയിരുന്നു ഈ എയർലൈൻ സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ എയർ ഇന്ത്യ നേരിട്ട് സ്വന്തമാക്കിയിരിക്കുന്നു.

വസ്തുതകൾ IATA IX, ICAO AXB ...
Remove ads

അവലോകനം

Thumb
എയർഇന്ത്യാ എക്സ്പ്രസ്സ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ പറന്നിറങ്ങുന്നു

എയർ ഇന്ത്യയുടെ അനുബന്ധമായ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ പ്രധാനമായും പ്രവർത്തിക്കുന്നത് ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽനിന്നും മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കുമാണ്. ആഴ്ച്ചയിൽ നൂറിൽ അധികം സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ ചാർട്ടേർസ് ആയിരുന്നു ഈ എയർലൈൻ സ്വന്തമാക്കിയിരുന്നത്, ഇപ്പോൾ എയർ ഇന്ത്യ നേരിട്ട് സ്വന്തമാക്കിയിരിക്കുന്നു. 2005 ഏപ്രിൽ 29-നു പ്രവർത്തനമാരംഭിച്ച എയർലൈനിൻറെ ആദ്യ വിമാനം തിരുവനന്തപുരത്തിൽനിന്നും അബുദാബി വരെ ആയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സിൻറെ ആദ്യ വിമാനം ബോല്ലിയോൺ ഏവിയേഷൻ സർവീസസിൽനിന്നും 2005 ഫെബ്രുവരി 22-നു വായ്പ അടിസ്ഥാനത്തിൽ ലഭിച്ച പുതിയ ബോയിംഗ് 737-86 വിമാനമാണ്. 2014 ഫെബ്രുവരി 20-നു എയർലൈനിനു ബോയിംഗ് 737-800 ഉൾപ്പെടെ 20 വിമാനങ്ങളുണ്ട്. എയർലൈനിൻറെ ആസ്ഥാനം കൊച്ചിയാണ്. 2013 ജനുവരി മുതൽ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റാനുള്ള അഭ്യർത്ഥനക്കു 2012 ഡിസംബറിൽ എയർ ഇന്ത്യ ഡയറക്ടർ ബോർഡ്‌ അംഗീകാരം നൽകി.[1]ആസ്ഥാനം മാറുന്നത് ഘട്ടം ഘട്ടമായി ആയിരിക്കുമെന്നും കൊച്ചി പ്ഫ്ഫിസ് പ്രവർത്തനം ജനുവരി 1-നു (പുതുവത്സര ദിവസം) ആരംഭിക്കുമെന്നും കെ. സി. വേണുഗോപാൽ, കേന്ദ്ര വ്യോമയാന മന്ത്രി, പറഞ്ഞു.[2]

Remove ads

ലക്ഷ്യസ്ഥാനം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കും ആഴ്ച്ചയിൽ നൂറിൽ അധികം സർവീസുകൾ നടത്തുന്നു.

ആഭ്യന്തരം

കൂടുതൽ വിവരങ്ങൾ സംസ്ഥാനം, നഗരം ...

അന്താരാഷ്ട്രം

കൂടുതൽ വിവരങ്ങൾ രാജ്യം, നഗരം ...
Remove ads

സേവനങ്ങളും ബാഗ്ഗേജുകളും

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ എല്ലാ യാത്രക്കാർക്കും ഉപചാരമായി ലഘു ഭക്ഷണങ്ങളും മിനറൽ വെള്ളവും നൽകുന്നു[12]. സ്നാക്ക്സുകൾ, വായിക്കാനുള്ള പുസ്തകങ്ങൾ, മറ്റു വിനോദ കാര്യങ്ങൾ വിമാനത്തിൽനിന്നും വാങ്ങാവുന്നതാണ്. വിനീതരായ സ്റ്റാഫുകൾ നമുക്ക് നല്ല യാത്രാനുഭവം പകരാൻ സഹായങ്ങൾ നൽകാൻ സദാ തയ്യാറാണ്. ലക്ഷ്യസ്ഥാനങ്ങൾക്കനുസരിച്ചു സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗ്ഗേജ് പരിധി നിശ്ചയിക്കുന്നു. ചെറിയ കുട്ടികൾക്ക് 10 കിലോഗ്രാം സൗജന്യ ബാഗ്ഗേജ് അനുവദിക്കും. ഓരോ യാത്രക്കാരനും കയ്യിൽ 7 കിലോഗ്രാമിൽ താഴേയുള്ള ചെറിയ ബാഗ്‌ കൊണ്ടുപോവുന്നതും അനുവദനീയമാണ്. അതിൽ കൂടുതൽ ഹാൻഡ്‌ ബാഗിൽ അനുവദനീയമല്ല. സൗജന്യ ബാഗ്ഗേജ് പരിധിയിൽ കൂടുതലുള്ള ബാഗ്ഗേജുകൾക്ക് അധിക പണം നൽകേണ്ടതാണ്.

അപകടങ്ങൾ

മെയ്‌ 22, 2010-ൽ ദുബായ് – മംഗലാപുരം, എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 812, ബോയിംഗ് 737-800 വിമാനം, മംഗലാപുരം എയർപോർട്ട് റൺവേ നമ്പർ 24-ൽ ഇറങ്ങുമ്പോൾ തെന്നി നീങ്ങി വിമാനത്തിലുണ്ടായിരുന്ന 166 ആളുകളിൽ 152 യാത്രക്കാരും 6 ക്രൂ മെമ്പർമാരും കൊല്ലപ്പെട്ടു. വിമാനം റൺവേയിൽനിന്നും മരങ്ങളുള്ള താഴെ ഭാഗത്തേക്ക് വീഴുകയും തീ പിടിക്കുകയും ചെയ്തു. 8 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയും 8 യാത്രക്കാർ വിമാനത്തിൽ കയറിയതുമില്ല.[13][14] മെയ്‌ 25, 2010-ൽ ദുബായിൽനിന്നും പൂനെയിലേക്ക് പറന്ന ബോയിംഗ് 737-800 വിമാനം, പെട്ടെന്ന് 7000 അടി താഴേക്കു പോയി. തൻറെ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്യുമ്പോൾ കോ-പൈലറ്റ് അബദ്ധത്തിൽ നിയന്ത്രണ കോളത്തിൽ തട്ടിയതാണ് ഇതിനു കാരണമായത്. ഈ സമയത്ത് കോക്ക്പിറ്റിൻറെ പുറത്ത് ഉണ്ടായിരുന്ന ക്യാപ്റ്റൻ, തിരിച്ചു കോക്ക്പിറ്റിൽ എത്തി വിമാനം നിയന്ത്രിച്ചു അപകടം ഒഴിവാക്കി.[15][16]

Remove ads

വാലിലെ ചിത്രപ്പണികൾ

ഓരോ എയർ ഇന്ത്യാ എസ്ക്പ്രസ്സ് വിമാനത്തിന്റെയും ചിറകിൽ ഇന്ത്യൻ സംസ്കാരം, പാരമ്പര്യം ചരിത്രം എന്നിവ പ്രതിബിംബിക്കുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ രജിസ്ട്രേഷൻ, ഇടത് വാൽ ...
  • ^ Have been returned to Lessors.
Remove ads

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads