ബേരിയം ബ്രോമൈഡ്
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
BaBr2 എന്ന തന്മാത്രാസൂത്രമുള്ള രാസ സംയുക്തമാണ് ബേരിയം ബ്രോമൈഡ്. ബേരിയം ക്ലോറൈഡ് പോലെ ഇത് വെള്ളത്തിൽ നന്നായി അലിഞ്ഞു ചേരുന്നതും വിഷാംശം ഉള്ളവയാണ്.
Remove ads
ഘടനയും സവിശേഷതകളും
BaBr2 ലെഡ് ക്ലോറൈഡ് സാന്നിധ്യത്തിൽ ക്രിസ്റ്റലൈസ് ചെയ്ത് ചതുര ഓർത്തോറോംബിക് പരലുകൾ ഉണ്ടാവുന്നു [1]
ജലീയലായനിയിൽ, BaBr2 ലളിതമായ ലവണസ്വഭാവം കാണിക്കുന്നു .
ബേരിയം ബ്രോമൈഡ് ലായനി സൾഫേറ്റ് ലവണങ്ങളുമായി പ്രവർത്തിച്ച് ബേരിയം സൾഫേറ്റ് ഉണ്ടാവുന്നു..
- BaBr2 + SO42− → BaSO4 + 2 Br−
ഓക്സാലിക് ആസിഡ്, ഹൈഡ്രോഫ്ലൂറിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ് എന്നിവയിലും സമാനമായ പ്രതിപ്രവർത്തനങ്ങൾ നടക്കുന്നു. ഇത് യഥാക്രമം ബേരിയം ഓക്സലേറ്റ്, ഫ്ലൂറൈഡ്, ഫോസ്ഫേറ്റ് എന്നിവയുടെ അവക്ഷിപ്തം നൽകുന്നു.
Remove ads
തയ്യാറാക്കൽ
ബേരിയം സൾഫൈഡ് അല്ലെങ്കിൽ ബേരിയം കാർബണേറ്റ് എന്നിവ ഹൈഡ്രോബ്രോമിക് ആസിഡ് ഉപയോഗിച്ച് പ്രവർത്തിപ്പിച്ച് ബേരിയം ബ്രോമൈഡ് തയ്യാറാക്കാം:
- BaS + 2 HBr → BaBr2 + H2S
- BaCO3 + 2 HBr → BaBr2 + CO2 + H2O
ബാരിയം ബ്രോമൈഡ് അതിന്റെ ഡൈ ഹൈഡ്രേറ്റിലെ (BaBr2·2H2O) സാന്ദ്രീകൃത ജലീയ ലായനിയിൽ നിന്ന് ക്രിസ്റ്റലൈസ് ചെയ്യുന്നു . ഈ ഡൈഹൈഡ്രേറ്റ് 120 °C ആയി ചൂടാക്കുമ്പോൾ അൺഹൈഡ്രസ് ലവണം ഉണ്ടാകുന്നു. [5]
ഉപയോഗങ്ങൾ
ഫോട്ടോഗ്രഫിയിലും മറ്റ് ബ്രോമൈഡുകളിലും ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഘടകമാണ് ബാരിയം ബ്രോമൈഡ് .
ചരിത്രപരമായി, മേരി ക്യൂറി ആവിഷ്കരിച്ച ഫ്രാക്ഷണൽ ക്രിസ്റ്റലൈസേഷൻ പ്രക്രിയയിൽ റേഡിയം ശുദ്ധീകരിക്കാൻ ബേരിയം ബ്രോമൈഡ് ഉപയോഗിച്ചു. [6]
ബേരിയം ബ്രോമൈഡ്, വെള്ളത്തിൽ ലയിക്കുന്ന മറ്റ് ബേരിയം ലവണങ്ങൾ എന്നിവ വിഷമാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads