ബേറിയം അയോഡൈഡ്
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
ഒരു അകാർബണിക രാസസംയുക്തമാണ് ബേറിയം അയോഡൈഡ് (Barium iodide). ഇതിന്റെ രാസസൂത്രം BaI2. നിർജ്ജലീയ രൂപത്തിലും ജലീയ രൂപത്തിലും ബേറിയം അയോഡൈഡ് കാണപ്പെടുന്നു (BaI2(H2O)2). ഇവ രണ്ടും വെള്ള നിറമുള്ള ഖരപദാർത്ഥമാണ്. ചൂടാക്കിയാൽ, ജലീയ സംയുക്തം നിർജ്ജലീയ സംയുക്തമായി മാറുന്നു. ജലീയ സംയുക്തം ജലം, എത്തനോൾ, അസറ്റോൺ എന്നിവയിൽ നന്നായി ലയിക്കുന്നു.
Remove ads
ഘടന
ഓരോ ബേറിയം ആറ്റവും 9 അയോഡൈഡ് അയോണുകളുമായി ചേരുന്നു[2]. ക്രിസ്റ്റൽ ഘടനയാണുള്ളത്. ഇതിന് ബേറിയം ക്ലോറൈഡ് (BaCl2) തന്മാത്രയുമായി സാദൃശ്യമുണ്ട്.[3]
രാസപ്രവർത്തനം
ബേരിയം ലോഹം 1,2-ഡൈഅയഡോ ഈഥേനുമായി പ്രവർത്തിക്കുമ്പോൾ നിർജ്ജലീയ ബേറിയം അയോഡൈഡ് (BaI2) ലഭിക്കുന്നു.[4]
BaI2 ആൽക്കൈൽ പൊട്ടാസ്യം സംയുക്തവുമായി പ്രവർത്തിച്ച് ഓർഗാനോ ബേറിയം സംയുക്തം ലഭിക്കുന്നു.[5]
സുരക്ഷ
ബേറിയം അയോഡൈഡ് ഒരു വിഷപദാർത്ഥമാണ്. അതിനാൽ, ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads