കാൽസ്യം അയോഡൈഡ്

രാസസം‌യുക്തം From Wikipedia, the free encyclopedia

കാൽസ്യം അയോഡൈഡ്
Remove ads

കാൽസ്യം, അയഡിൻ എന്നിവയുടെ അയോണിക് സംയുക്തമാണ് കാൽസ്യം അയോഡൈഡ്. (രാസസൂത്രം CaI2). ജലത്തിൽ നല്ല ലേയത്വമുള്ള ഒരു ലവണമാണിത്. ഇതിന്റെ ഗുണങ്ങൾ കാൽസ്യം ക്ലോറൈഡ് പോലുള്ള അനുബന്ധ ലവണങ്ങൾക്ക് സമാനമാണ്. ഇത് ഫോട്ടോഗ്രഫിയിൽ ഉപയോഗിക്കുന്നു.

വസ്തുതകൾ Names, Identifiers ...
Remove ads

പ്രതികരണങ്ങൾ

കാൽസ്യം കാർബണേറ്റ്, കാൽസ്യം ഓക്സൈഡ് അല്ലെങ്കിൽ കാൽസ്യം ഹൈഡ്രോക്സൈഡ് എന്നിവ ഹൈഡ്രോഅയോഡിക് ആസിഡ് ഉപയോഗിച്ച് രാസപ്രവർത്തനം നടത്തി കാൽസ്യം അയഡൈഡ് നിർമ്മിക്കാം : [3]

CaCO3 + 2HI → CaI2 + H2O + CO2
കാൽസ്യം അയഡൈഡ് ശുദ്ധമായ സോഡിയം ലോഹവുമായി പ്രവർത്തിച്ച് ശുദ്ധമായ കാൽസ്യം വേർതിരിക്കുന്നു. ഹെൻറി മൊയ്‌സാൻ ആദ്യമായി 1898 ൽ ഈ പ്രവർത്തനം നടത്തി: [4]
CaI2 + 2 Na → 2 NaI + Ca.

കാത്സ്യം അയഡൈഡ്, വായുവിലെ ഓക്സിജനും കാർബൺ ഡൈ ഓക്സൈഡുമായി സാവധാനം പ്രതികരിക്കുകയും അയോഡിൻ സ്വതന്ത്രമാക്കുകയും ചെയ്യുന്നു, ഇത് അശുദ്ധമായ സാമ്പിളുകളുടെ മഞ്ഞ നിറത്തിന് കാരണമാകുന്നു. [5]

2 CaI2 + 2CO2 + O2 → 2CaCO3 + 2I2
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads