ഡോക്സിസൈക്ലിൻ

രാസസം‌യുക്തം From Wikipedia, the free encyclopedia

ഡോക്സിസൈക്ലിൻ
Remove ads

ഒരു ആന്റിബയോട്ടിക് ആണ് ഡോക്സിസൈക്ലിൻ. ചിലയിനം ബാക്ടീരിയ മൂലവും പരാദങ്ങൾ മൂലവും ഉണ്ടാവുന്ന പകർച്ചവ്യാധികളുടെ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു. എലിപ്പനി പ്രതിരോധ ചികിത്സയിൽ ഇത് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു[2] [3][4].

വസ്തുതകൾ Clinical data, Pronunciation ...

1957 ൽ പേറ്റന്റ് ചെയ്യപ്പെട്ട ഡോക്സിസൈക്ലിൻ, 1967 മുതൽക്കാണ് വ്യാവസായികമായി ഉൽപാദിപ്പിക്കപ്പെട്ടു തുടങ്ങിയത്.[5][6] ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്[7] . ജനറിക് മരുന്നുകളിൽ പെടുന്ന ഒരു ഔഷധമാണിത്. ഇതിന് വില താരതമ്യേന കുറവാണ്[1][8]. ബാക്ടീരിയൽ ന്യൂമോണിയ, മുഖക്കുരു, ക്ലാമീഡിയ രോഗബാധ, ലൈം രോഗം, കോളറ, സിഫിലിസ് എന്നിവയുടെ ചികിത്സയിൽ ഡോക്സിസൈക്ലിൻ ഉപയോഗിക്കുന്നു. മലേറിയ തടയുന്നതിന് ക്വിനൈനോടൊപ്പം ഉപയോഗിക്കുന്നു[1]. കൂടാതെ, സൈനസൈറ്റിസ്, ഗൊണോറിയ എന്നിവയുടെ ചികിത്സയിലും ഡോക്സിസൈക്ളിൻ പ്രയോജനപ്പെടുന്നു. ഗുളിക രൂപത്തിലോ ഡ്രിപ്പ് ആയോ ഔഷധം പ്രയോഗിക്കുന്നു. 200mg ന്റെ ഒറ്റ ഡോസ് മരുന്ന് ഒരാഴ്ചത്തെ പ്രതിരോധമേ നൽകൂ.

Remove ads

എലിപ്പനി പ്രതിരോധം

മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവരിൽ എലിപ്പനി ബാധിക്കാറുണ്ട്. വെള്ളപ്പൊക്കത്തിന് ശേഷമുണ്ടാകുന്ന മലിനജലത്തിൽ ഇതിനുള്ള സാധ്യത കൂടുതലാണ്. എലിപ്പനി പ്രതിരോധത്തിന് ഡോക്സിസൈക്ലിൻ വളരേ ഫലപ്രദമാണ്. അഴുക്കു വെള്ളത്തോട് സമ്പർക്കമുണ്ടാവുന്ന നാളുകളിലെല്ലാം, ആഴ്ചയിലൊരിക്കൽ ഈ ഗുളിക കഴിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളും മറ്റ് രോഗങ്ങൾക്ക് ചികിത്സ തുടരുന്നവരും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾക്കും ശരീരഭാരത്തിനനുപാതത്തിനും അനുസരിച്ച് മാത്രമേ ഇവ ഉപയോഗിക്കാവൂ.

Remove ads

പാർശ്വഫലങ്ങൾ

Thumb
100 mg ഡോക്സിസൈക്ലിൻ
Thumb
ഡോക്സിസൈക്ലിൻ പായ്ക്ക്

ഡോക്സിസൈക്ളിൻ ഉപയോഗം ചില പാർശ്വഫലങ്ങൾ കാണിക്കാറുണ്ട്. അതിസാരം, മനംപിരട്ടൽ, ചർദ്ദി എന്നിവയും ചിലയാളുകളിൽ സൂര്യാഘാത ലക്ഷണങ്ങളും കാണാം. ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തിൽ ഉപയോഗിച്ചാലും ചെറിയ കുട്ടികളിൽ നൽകിയാലും പല്ലിന്റെ ആരോഗ്യത്തെ ബാധിക്കാം.

മറ്റ് പേരുകൾ

ഡോക്സിസൈക്ലിൻ നിരവധി പേരുകളിൽ വൈദ്യശാസ്ത്രരംഗത്ത് അറിയപ്പെടുന്നു. അവയിൽ ചിലത് : DOXYT, Microdox, GS-3065, Monodox, Vibramycin, Doxyhexal, Periostat, Adoxa, Vibrox, Doxoral, Supracyclin, 6alpha-Deoxy-5-oxytetracycline, Doxycyclin, Doxiciclina, Jenacyclin, Doxycycline (anhydrous), Doxycyclinum, Doxylin, Doryx

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads