പൊട്ടാസ്യം സയനൈഡ്
KCN എന്ന് രാസസൂത്രമുള്ള ഒരു രാസസയുക്തം From Wikipedia, the free encyclopedia
Remove ads
KCN എന്ന് രാസസൂത്രമുള്ള ഒരു സംയുക്തമാണ് പൊട്ടാസ്യം സയനൈഡ് (Potassium cyanide). പഞ്ചസാരയോടു സാമ്യമുള്ള, ജലത്തിൽ വളരെ നന്നായി ലയിക്കുന്ന, നിറമില്ലാത്ത, ക്രിസ്റ്റൽരൂപത്തിലുള്ള ഒരു ലവണമാണ് ഇത്. സ്വർണ്ണഖനനത്തിലും, ആഭരണമേഖലയിലും ഇലക്ട്രോപ്ലേറ്റിംഗിലും ഉപയോഗിച്ചുവരുന്നു.[3]
പൊട്ടാസ്യം സയനൈഡ് ഒരു മാരകവിഷമാണ്. നനവേറ്റാൽ ഹൈഡ്രോലിസിസിനാൽ ഇത് ചെറിയതോതിൽ ഹൈഡ്രജൻ സയനൈഡ് പുറത്തുവിടും. കയ്പ്പുള്ള ബദാമിന്റെ മണമാണ് ഇതിന്.[4] ചിലർക്ക് ഈ മണം മനസ്സിലാക്കാൻ ആവില്ല, ഇതു ജനിതകപരമായ ഒരു സവിശേഷതയാണ്.[5]
അരുചിയോടുകൂടിയ കയ്പുള്ള പൊള്ളുന്ന അനുഭവമുള്ള രുചിയാണത്രേ പൊട്ടാസ്യം സയനൈഡിന്.[6]
Remove ads
നിർമ്മാണം
ഹൈഡ്രജൻ സയനൈഡ് പൊട്ടാസ്യം ഹൈഡ്രോക്സൈഡിന്റെ ലായനിയുമായി പ്രവർത്തിപ്പിച്ചശേഷം ശൂന്യതയിൽ ആ ലായനി ബാഷ്പീകരിച്ചാണ് പൊട്ടാസ്യം സയനൈഡ് ഉണ്ടാക്കുന്നത്:[7]
- HCN + KOH → KCN + H2O
അല്ലെങ്കിൽ ഫോർമമൈഡും പൊട്ടാസ്യം ഹൈഡ്രോക്സൈഡുമായി പ്രവർത്തിപ്പിച്ചും
- HCONH2 + KOH → KCN + 2H2O
വർഷംതോറും ഏതാണ്ട് 50,000 ടൺ പൊട്ടാസ്യം സയനൈഡ് ഉണ്ടാക്കാറുണ്ട്.
ആദ്യകാല ഉൽപ്പാദനം
1900 നു മുൻപ് കാസ്റ്റ്നർ രീതി കണ്ടെത്തുന്നതിനുമുൻപ് ആൽക്കലി ലോഹങ്ങളുടെ സയനൈഡുകൾ ലഭിക്കാനുള്ള ഏറ്റവും പ്രധാന സ്രോതസ്സ് പൊട്ടാസ്യം സയനൈഡ് ആയിരുന്നു.[3] ഈ രീതിയിൽ പൊട്ടാസ്യം ഫെറോസയനൈഡിൽ നിന്നുമായിരുന്നു പൊട്ടാസ്യം സയനൈഡ് ഉൽപ്പാദിപ്പിച്ചിരുന്നത്:[8]
K4[Fe(CN)6] → 4 KCN + FeC2 + N2
Remove ads
ഘടന
ഉപയോഗങ്ങൾ
പൊട്ടാസ്യം സ്വർണ്ണ സയനൈഡ്
വിഷാംശം
പൊട്ടാസ്യം സയനൈഡ് കോശശ്വസനത്തെ ശക്തമായി തടയുകയും മൈറ്റോകോൺട്രിയൽ സൈറ്റോക്രോം സി ഓക്സിഡേസുമായി പ്രവർത്തിക്കുകയും, ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷനെ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നു. ഇത് ആഹാരത്തിനെ ഓക്സീകരണം നടത്തി ഉപയോഗപ്രദമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ നിന്ന് ശരീരത്തെ തടയുന്നു. ലാറ്റിക് അസിഡോസിസ് പിന്നീട് അവായവശ്വസനത്തിനു കാരണമാകുന്നു. തുടക്കത്തിൽ, കഠിനമായ സയനൈഡ് വിഷബാധ, വിഷബാധയേൽക്കുന്നയാളിന്റെ മുഖം ചുവന്നുതുടുക്കാൻ കാരണമാകുന്നു. രക്തത്തിലെ ഓക്സിജൻ ടിഷ്യുസിന് ഉപയോഗിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പൊട്ടാസ്യം, സോഡിയം സയനൈഡ് എന്നിവയുടെ ഫലം സമാനമാണ്. വിഷബാധയോടുകൂടിയ ലക്ഷണങ്ങൾ വസ്തുവിന് ദഹനം സംഭവിക്കുന്നതിനുമുമ്പ് തന്നെ ഏതാനും മിനിട്ടുകൾക്കുള്ളിൽ സംഭവിക്കാറുണ്ട്. വ്യക്തിയ്ക്ക് ബോധം നഷ്ടപ്പെടുകയും സാവധാനം തലച്ചോറിലെ മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ കാലയളവിൽ വിഷബാധയേൽക്കുന്നയാൾക്ക് പേശികൾ കോച്ചിവലിക്കുന്നത് സഹിക്കേണ്ടിവരുന്നു. സെറിബ്രൽ ഹൈപോക്സിയ മൂലം മരണം സംഭവിക്കുന്നു. പൊട്ടാസ്യം സയനൈഡിന്റെ മനുഷ്യശരീരത്തിനു മാരകമാകാവുന്ന ശരാശരി അളവ് 200–300 മി.ഗ്രാമാണ്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads