സിൽവർ ബ്രോമൈഡ്
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
വെള്ളിയുടെ ഒരു ഹാലൈഡാണ് സിൽവർ ബ്രോമൈഡ്. മഞ്ഞ നിറത്തോടു കൂടിയ ഈ മൃദുലവണം ജലത്തിൽ അലേയമാണ്. പ്രകാശത്തോടുള്ള ഈ സംയുക്തത്തിന്റെ പ്രതികരണം, ഫോട്ടോഗ്രാഫിയിൽ പ്രയോജനപ്പെടുന്നു.
Remove ads
സാന്നിദ്ധ്യം
ബ്രോമാർജിറൈറ്റ് എന്ന ധാതു രൂപത്തിൽ സിൽവർ ബ്രോമൈഡ് പ്രകൃതിയിൽ കാണപ്പെടുന്നു.
തയ്യാറാക്കൽ
ധാതുരൂപത്തിൽത്തന്നെ സിൽവർ ബ്രോമൈഡ് കാണപ്പെടുന്നുവെങ്കിലും സിൽവർ നൈട്രേറ്റ് ഒരു ആൽക്കലി ബ്രോമൈഡുമായി പ്രവർത്തിപ്പിച്ചാണ് ഇതിന്റെ വ്യവസായിക ഉൽപാദനം നടത്തുന്നത്. പൊട്ടാസ്യം ബ്രോമൈഡ് ആണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. ധാതുവിൽ നിന്നും നേരിട്ടും നിർമ്മാണം നടത്താറുണ്ട്.
രാസപ്രവർത്തനം
സിൽവർ ബ്രോമൈഡ് ജലീയ അമോണിയയുമായി പ്രവർത്തിച്ച് വിവിധ അമീനുകൾ ഉണ്ടാവുന്നു. [2]
AgBr + nNH3 → Ag(NH3)21+
- {AgBr(NH3)2}
{AgBr2(NH3)2}1−
{AgBr(NH3)}
{AgBr2(NH3)}1−
- {AgBr(NH3)2}
ക്രിസ്റ്റൽ ഘടന
സിൽവർ ഫ്ലൂറൈഡ്, സിൽവർ ക്ലോറൈഡ്, സിൽവർ ബ്രോമൈഡ് എന്നിവയെല്ലാം ക്യുബിക് ഘടനയുള്ളവയാണ്. [3]
ലേയത്വം
സിൽവർ ബ്രോമൈഡിന്റെ ലേയത്വം സിൽവർ ഫ്ലൂറൈഡിനെ അപേക്ഷിച്ച് വളരെക്കുറവാണ്. എന്നാൽ സിൽവർ അയോഡൈഡിനെക്കാളും തവണ കൂടുതലാണ്. [4]
Compound | Solubility (g / 100 g H2O) |
AgF | 172 |
AgCl | 0.00019 |
AgBr | 0.000014 |
AgI | 0.000003 |
പ്രകാശ പ്രതികരണം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads