സിൽവർ ക്ലോറൈഡ്
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
AgCl എന്ന രാസസൂത്രത്തോടു കൂടിയ ഒരു രാസസംയുക്തമാണ് സിൽവർ ക്ലോറൈഡ് (Silver chloride). വെളുത്തതും ക്രിസ്റ്റൽ ഘടനയുള്ളതുമായ ഖരപദാർത്ഥമാണിത്. ഇതിന്റെ, ജലത്തിലെ ലേയത്വം വളരെ കുറവാണ്. ചൂടാക്കിയാൽ വിഘടിച്ച് സിൽവർ, ക്ലോറിൻ എന്നിങ്ങനെ രണ്ടായി വിഘടിക്കുകയും തവിട്ട് നിറമോ കറുപ്പ് നിറമോ ഉണ്ടാക്കുകയും ചെയ്യുന്നു. ക്ലോറാർജിറൈറ്റ് എന്ന ധാതുരൂപത്തിൽ പ്രകൃതിയിൽ സിൽവർ ക്ലോറൈഡ് കാണപ്പെടുന്നു.
Remove ads
നിർമ്മാണം
സിൽവർ നൈട്രേറ്റ്, സോഡിയം ക്ലോറൈഡ് എന്നിവയുടെ ജലീയലയനികളെ തമ്മിൽ ചേർത്ത് സിൽവർ ക്ലോറൈഡ് എളുപ്പത്തിൽ നിർമ്മിക്കാം.
സിൽവർ നൈട്രേറ്റ് , കോബാൾട്ട് (II) ക്ലോറൈഡ് എന്നിവ പ്രവർത്തിപ്പിച്ചും സിൽവർ ക്ലോറൈഡ് നിർമ്മിക്കാം.
Remove ads
ഘടന


രസതന്ത്രം

സിൽവർ ക്ലോറൈഡ് നൈട്രിക് ആസിഡുമായി പ്രവർത്തിക്കുന്നില്ല.. നിറമില്ലാത്ത സിൽവർ നൈട്രേറ്റ് ലായനി നിറമില്ലാത്ത സോഡിയം ക്ലോറൈഡ് ലായനിയുമായി പ്രവർത്തിക്കുമ്പോൾ വെളുത്ത അതാര്യമായ സിൽവർ ക്ലോറൈഡ് അവക്ഷിപ്തമുണ്ടാകുന്നു [2]
- .
ലായനിയിലെ ക്ലോറിൻ സാന്നിദ്ധ്യം കണ്ടെത്തുന്നതിനുള്ള ഒരു പരീക്ഷണമാണിത്.
പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ, AgCl വളരെപ്പെട്ടെന്ന് ക്ലോറിൻ, സിൽവർ എന്നിങ്ങനെ വിഘടിച്ച് നിറം മാറുന്നു. ഫോട്ടോഗ്രാഫി ഫിലിമിൽ ഈ സവിശേഷതയാണ് പ്രയോജനപ്പെടുത്തുന്നത്.
ഉപയോഗം
- ഇലക്ട്രോട്രോകെമിസ്ട്രിയിൽ റഫറൻസ് ഇലക്ട്രോഡ് ആയി.
- മെർക്കുറി വിഷത്തിന് പ്രതിവിധിയായി.
- സിൽവർ ക്ലോറൈഡിന്റെ ഉപയോഗം :
- ഫോട്ടോഗ്രാഫിക് പേപ്പർ നിർമ്മാണത്തിൽ.
- ബാൻഡേജ് നിർമ്മാണത്തിന്.
- സ്റ്റെയിൻഡ് ഗ്ലാസ്സ് നിർമ്മാണത്തിൽ.
- ഇൻഫ്രാറെഡ് പ്രകാശിക ഉപകരണ നിർമ്മാണത്തിന് [3].
- ദുർഗന്ധനാശിനിയിൽ ആന്റിമൈക്രോബിയൽ ഏജന്റ് ആയി.
- ബാൻഡേജിലും മുറിവ് ഉണക്കുന്ന ഉൽപ്പന്നങ്ങളിലും
- സ്റ്റെയിൻ ഗ്ലാസ് നിർമ്മാണത്തിൽ മഞ്ഞ, ആമ്പർ, തവിട്ട് നിറത്തിലുള്ള ഷേഡുകൾ സൃഷ്ടിക്കാൻ.
- ഇൻഫ്രാറെഡ് ട്രാൻസ്മിസീവ് ഒപ്റ്റിക്കൽ ഘടകമായി വിൻഡോയിലേക്കും ലെൻസ് രൂപത്തിലേക്കും ചൂടാക്കാൻ[4]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads